യുഎഇയിൽ 23 വരെ മഴയ്ക്ക് സാധ്യത, ഈ പ്രദേശങ്ങളിൽ കനത്ത മഴ പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം, പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്...!!!
യുഎഇയുടെ വിവിധ എമിറേറ്റകളിൽ വീണ്ടും മഴയെത്തും. ഈ മാസം 23 വരെ മഴയ്ക്ക് സാധ്യത ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്. പ്രവചനം അനുസരിച്ച് ബുധനാഴ്ചവരെ യുഎഇയുടെ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. അൽഐൻ, ഫുജൈറ പരിസര പ്രദേശങ്ങളിലാണ് മഴ കൂടുതലായി പ്രതീക്ഷിക്കുന്നത്.ചൊവ്വ, ബുധൻ ദിവസങ്ങളിലും താപനിലയിൽ കുറവുണ്ടാകുമെന്നും കൂട്ടിച്ചേർത്തു.
അബുദാബിയിലെ അബു അൽ അബ്യാദ് ദ്വീപ്, അൽ ഖുറം സ്ട്രീറ്റ്, അൽ ഷവാമേഖ് എന്നിവിടങ്ങളിൽ ഇന്ന് ഉച്ചയോടെ നേരിയതോ മിതമായതോ ആയ മഴ ലഭിച്ചതായി കാലാവസ്ഥാ ബ്യൂറോ അറിയിച്ചു. മഴ കാരണം അപകട സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ ശ്രദ്ധയോടെ വാഹനമോടിക്കാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പരിഷ്‌ക്കരിച്ച വേഗപരിധികൾ പാലിക്കാനും താഴ്‌വരകൾ ഒഴിവാക്കാനും പ്രഥമശുശ്രൂഷ കിറ്റുകൾ കരുതാനും അധികൃതർ പൊതുജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അബുദാബിയിലെ അബു അൽ അബ്യാദ് ദ്വീപ്, അൽ ഖുറം സ്ട്രീറ്റ്, അൽ ഷവാമേഖ് എന്നിവിടങ്ങളിൽ ഉച്ചയോടെ നേരിയതോ മിതമായതോ ആയ മഴ ലഭിച്ചതായി കാലാവസ്ഥാ ബ്യൂറോ അറിയിച്ചു.
ഇതേസമയം കഴിഞ്ഞ ഏപ്രിലില്‍ പൊടുന്നനെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ടായ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ ദുബായ് നഗരത്തിലടക്കം വലിയ രീതിയില്‍ വെള്ളം കയറുകയും വലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു.
എന്നാൽ ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ റസിഡന്‍ഷ്യല്‍ ഏരിയകളിലെ ജലം ഒഴുകിപ്പോവുന്നതിന് ആവശ്യമായി 9 കിലോമീറ്റര്‍ കനാലുകളും പുതിയ 9 അണക്കെട്ടുകളും യുഎഇയിൽ നിർമ്മിക്കുന്നു.രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ അണക്കെട്ടുകളും കനാലുകളും നിര്‍മിക്കുന്നതിനുള്ള പദ്ധതിക്ക് യുഎഇ പ്രസിഡന്‍റിന്‍റെ സംരംഭങ്ങള്‍ക്കായുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകാരം നല്‍കി.
യുഎഇ പ്രസിഡന്‍റ് ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ നീക്കം. വൈസ് പ്രസിഡന്‍റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനുമായ ശെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ നേതൃത്വത്തിലാണ് പദ്ധതികള്‍ നടപ്പിലാക്കുക.
https://www.facebook.com/Malayalivartha