യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രാധാന്യം, ഈ നാല് രാജ്യങ്ങളിലേക്കുള്ള സർവീസ് നിർത്തിവച്ച് ഖത്തർ എയർവെയ്സ്
യാത്രക്കാരുടെ സുരക്ഷ മുൻ നിർത്തി നാല് രാജ്യങ്ങളിലേക്കുള്ള സർവീസ് നിർത്തിവെച്ച് ഖത്തർ എയർവേയ്സ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇവിടങ്ങളിലേക്ക് സർവീസ് ഉണ്ടായിരിക്കില്ലെന്നെന്നാണ് അറിയിപ്പ്. യുദ്ധം മുൾമുനയിൽ നിൽക്കുന്ന സാഹചര്യം പരിഗണിച്ച് ഇറാഖ്, ഇറാൻ, ലബനൻ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സർവീസാണ് വിമാനകമ്പനി താൽക്കാലികമായി നിർത്തിവെച്ചത്.
യാത്രക്കാരുടെ സുരക്ഷക്കാണ് മുൻഗണന നൽകുന്നത്. അതുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനത്തിൽ ഖത്തർ എയർവേഴ്സ് എത്തിയിരിക്കുന്നത് അധികൃതർ വ്യക്തമാക്കി.
എന്നാൽ ജോർദാനിലെ അമ്മാനിലേക്കുള്ള വിമാന സർവീസ് നിർത്തിവെക്കില്ല, ഇവിടേക്ക് പകൽ സമയങ്ങളിൽ വിമാന സർവീസുകൾ ഉണ്ടാകും. ഈ രാജ്യങ്ങളിലെ ഇപ്പോഴത്തെ സ്ഥിതിഗതികൾ നീരീക്ഷിച്ചു വരുകയാണ്. സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം മാത്രമായിരിക്കും സർവീസുകൾ വീണ്ടും ആരംഭിക്കുന്നതെന്ന് ഖത്തർ എയർവേയ്സ് അറിയിച്ചു.
https://www.facebook.com/Malayalivartha