വിസയിൽ ഗൾഫ് രാജ്യങ്ങൾ കൂട്ടത്തോടെ എടുത്ത തീരുമാനം, ഈ വർഷം അവസാനത്തോടെ ഏകീകൃത ജി.സി.സി ടൂറിസ്റ്റ് വിസയുടെ അന്തിമരൂപം പുറത്തിറക്കും, വിസ നടപ്പിലാകുന്ന തീയതിയും പ്രഖ്യാപിക്കും...!!!
പ്രവാസികൾ ഏറെ നാളായി കാത്തിരുന്ന ആ സന്തോഷവാർത്ത. ഇതിൻറെ കൂടുതൽ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഒറ്റ വിസയിൽ എല്ലാ ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാൻ സാധിക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസ എപ്പോൾ മുതലാണ് തുടങ്ങുകയെന്ന് അറിയാനായി പ്രവാസികൾ എല്ലാം തന്നെ വളരെയധികം ആകാംക്ഷയിലാണ്. നിലവിൽ ജിസിസി രാജ്യങ്ങളിലെ പൗരൻമാർക്ക് വിസയ്ക്ക് അപേക്ഷിക്കാതെ തന്നെ രാജ്യങ്ങൾ സന്ദർശിക്കാം. എന്നാൽ താമസക്കാർക്ക് അതിർത്തികൾ കടക്കാൻ വീസ ആവശ്യമാണ്. ഏകീകൃത ടൂറിസ്റ്റ് വിസ പദ്ധതി നടപ്പാവുന്നതോടെ ഒറ്റ വിസകൊണ്ട് മറ്റ് എൻട്രീ പെർമിറ്റുകളില്ലാതെ സന്ദർശകർക്ക് ജിസിസി രാജ്യങ്ങൾ ആറും സന്ദർശിക്കാൻ കഴിയും.
ഗൾഫ് മേഖലയിൽ വമ്പൻ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്ന പദ്ധതിയായി ജി.സി.സി വിസ മാറുമെന്നാണ് കണക്ക് കൂട്ടപ്പെടുന്നത്. ഈ വർഷം അവസാനത്തോടെ ഏകീകൃത ജി.സി.സി ടൂറിസ്റ്റ് വിസയുടെ അന്തിമരൂപം പുറത്തിറക്കുമെന്ന് ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബദാവി വ്യക്തമാക്കിയിരിക്കുകയാണ്. വിസ നടപ്പിലാകുന്നത് സംബന്ധിച്ച തീയതിയും ഇതിനോടനുബന്ധിച്ച് പ്രഖ്യാപിക്കുമെന്നും വാഷിംഗ്ടണിൽ നടന്ന ഐ.എം.എഫിൻറെയും ലോക ബാങ്കിന്റെയും വാർഷിക യോഗങ്ങളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അൽ-ബദാവി പറഞ്ഞു. ഒറ്റ വിസയിൽ സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, ബഹറൈൻ, കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങളിൽ സന്ദർശനം നടത്താനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. കഴിഞ്ഞ വർഷം ഡിസംബറിലാണ് ജിസിസി സുപ്രിം കൗൺസിൽ ഏകീകൃത വിസക്ക് അംഗീകാരം നൽകിയത്.
ഏകീകൃത വിനോദസഞ്ചാരവിസ നിലവില്‍വന്നാല്‍ താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒറ്റവിസയില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാനാവും. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളിലെ ആഭ്യന്തരമന്ത്രിമാര്‍ കഴിഞ്ഞവര്‍ഷം മസ്‌കറ്റില്‍ നടത്തിയ നാല്‍പ്പതാമത് യോഗത്തിലാണ് ഏകീകൃത വിസയ്ക്ക് അംഗീകാരം നല്‍കിയത്. ഗൾഫ് രാജ്യങ്ങളിലെ ടൂറിസം കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഏകീകൃത യാത്രാ റൂട്ട് ഇതിന്റെ ഭാഗമായി തയ്യാറാക്കാനും പദ്ധതിയുണ്ട്. കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക, ഗള്‍ഫ് രാജ്യങ്ങളില്‍ കൂടുതല്‍സമയം ചെലവഴിക്കുന്നതിന് സൗകര്യമൊരുക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം. ഇതുവഴി സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനാവുമെന്നാണ് വിലയിരുത്തല്‍.
ട്രാവൽ ആന്റ് ടൂറിസ്റ്റ് മേഖലയിൽ വലിയ വളർച്ചക്കും കുതിച്ചു ചാട്ടത്തിനും ഏകീകൃത ടൂറിസ്റ്റ് വിസ ഇടയാക്കും. യൂറോപ്യൻ രാജ്യങ്ങളിൽ നിലവിലുള്ള ഷെങ്കൻ വിസക്ക് സമാനമായ സ്വാധീനമാകും ജിസിസി ടൂറിസ്റ്റ് വിസയും ഉണ്ടാക്കുക. വിസ നിലവിൽ വരുന്നതോടെ അഞ്ച് വർഷത്തിനകം 129 ദശലക്ഷം സന്ദർശകരെയാണ് മേഖലയിൽ പ്രതീക്ഷിക്കുന്നത്. പദ്ധതി ഔദ്യോഗികമായി നടപ്പാക്കുന്നതിന് മുന്‍പ് ട്രയല്‍ പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ ഖത്തര്‍ ടൂറിസം വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha