ഇന്ത്യ-സൗദി വാണിജ്യ ബന്ധം ദൃഢമാക്കുന്നതില്‍ യൂസഫലിക്ക് അഭിനന്ദനം, അടുത്ത രണ്ട് വര്‍ഷത്തിനകം സൗദിയില്‍ നൂറ് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ എന്ന ലക്ഷ്യത്തിൽ ലുലു ഗ്രൂപ്പ്, പ്രവാസികൾക്ക് കൈനിറയെ തൊഴിലവസരങ്ങൾ...!!!
പ്രവാസി മലയാളികൾക്ക് എക്കാലവും സഹോദര തുല്യനാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. ഗൾഫ് നാടുകളിൽ ദുരിതം അനുഭവിക്കുന്നവരെ നാടണയാൻ സഹായിക്കുന്നതിനൊപ്പം തന്നെ അവർക്ക് വേണ്ട മറ്റ് സാമ്പത്തിക സഹായങ്ങൾ നൽകാനും അദ്ദേഹം പ്രത്യേകം ശ്രദ്ധചെലുത്തുന്നുണ്ട്. കൂടാതെ ജീവകാരുണ്യ പ്രവർത്തനങ്ങൾ വേറെയും. വ്യവസായ രംഗത്തും എം.എ യൂസഫലി മലയാളികള്‍ക്ക്
എന്നും അഭിമാനമാണ്.
ഇന്ത്യ-സൗദി വാണിജ്യ ബന്ധം സുദൃഢമാക്കുന്നതില്‍ യൂസഫലിക്ക് അഭിനന്ദനം അറിയിച്ചിരിക്കുകയാണ് കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍. യൂസഫലി ഇന്ത്യയുടെ 'റോവിങ് അംബാസഡര്‍' ആണെന്നും ഇന്ത്യ-സൗദി വാണിജ്യ ബന്ധം സുദൃഢമാക്കുന്നതില്‍ ലുലു നിര്‍ണായക പങ്ക് വഹിക്കുന്നുവെന്നും യൂസഫലിയുടെ വ്യവസായിക പങ്കാളിത്തം ഇരുരാജ്യങ്ങളുടെയും സൗഹൃദം കൂടുതല്‍ കരുത്താര്‍ജിക്കുന്നതിന് ഊര്‍ജമായെന്നും മന്ത്രി പറഞ്ഞു.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സൗദിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലെ വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ ഉത്പന്നങ്ങളുടെ പ്രദര്‍ശനത്തിന് തുടക്കം കുറിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സൗദിയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ കഠിനാധ്വാനം പ്രശംസനീയമാണ്. മധ്യപൂര്‍വദേശത്തെ ലിസ്റ്റഡ് കമ്പനിയായി മാറിയ ലുലു ഇന്ന് ഗള്‍ഫ് മേഖലയിലെ ഇന്ത്യയുടെ അഭിമാനമാണ്. ഇന്ത്യന്‍ ഉത്പന്നങ്ങളുടെ ഗുണമേന്മ ലോകമെമ്പാടും പരിചയപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കാണ് ലുലുവിനുള്ളത്. ഇന്ത്യയും ജിസിസി രാഷ്ട്രങ്ങളും തമ്മിലുള്ള മികച്ച വാണിജ്യബന്ധത്തിന് ലുലു മികച്ചസേവനം നല്‍കുന്നു. ഇന്ത്യ-സൗദി വാണിജ്യബന്ധത്തിന് കൂടുതല്‍ കരുത്തേകാന്‍ ലുലുവിലെ ഇന്ത്യന്‍ ഉത്പന്നങ്ങളുടെ പ്രദര്‍ശനത്തിന് കഴിയുമെന്നും പീയുഷ് ഗോയല്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ രുചിവൈവിധ്യങ്ങളും മഹത്തായ സംസ്‌കാരവും വിളിച്ചോതുന്ന ഒട്ടേറെ ക്യാപെയ്‌നുകളാണ് ലുലു നടത്തുന്നതെന്ന് എം.എ യൂസഫലി പറഞ്ഞു. ഇന്ത്യന്‍ ഉത്പന്നങ്ങളുടെ സുഗമമായ ലഭ്യത പ്രവാസ സമൂഹത്തിന് ഉറപ്പാക്കുന്നതിനൊപ്പം രാജ്യത്തെ ഉത്പന്നങ്ങള്‍ക്ക് അര്‍ഹമായ പ്രോത്സാഹനം കൂടിയാണ് നല്‍കുന്നത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഉള്‍പ്പടെ ജിസിസിയിലെ ഭരണനേതൃത്വങ്ങള്‍ നല്‍കുന്ന മികച്ച പിന്തുണയ്ക്കും ഉപഭോക്താക്കളുടെ സ്വീകാര്യതയ്ക്കും നന്ദി അറിയിക്കുന്നുവെന്നും യൂസഫലി വ്യക്തമാക്കി. 3800 സൗദി സ്വദേശികള്‍ക്കാണ് രാജ്യത്തെ 65 ഹൈപ്പര്‍മാര്‍ക്കറ്റുകളിലായി നേരിട്ട് തൊഴിലവസരം ലഭിക്കുന്നത്.
അടുത്ത രണ്ട് വര്‍ഷത്തിനകം സൗദിയില്‍ നൂറ് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ എന്ന ലക്ഷ്യത്തിലാണ് ലുലു. ഇതോടെ പതിനായിരം സൗദി സ്വദേശികള്‍ക്ക് തൊഴില്‍ ലഭിക്കും. ലഡാക്ക് അപ്പിള്‍, ഓര്‍ഗാനിക് ബ്യൂട്ടി പ്രൊഡക്ടുകള്‍, മില്ലറ്റ്‌സ് ഉള്‍പ്പെടെ അന്‍പതിലേറെ ഇന്ത്യന്‍ ഉത്പന്നങ്ങളാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരുക്കിയിരിക്കുന്നത്. സൗദിയിലെ ഇന്ത്യന്‍ സ്ഥാനപതി ഡോ. സുഹൈല്‍ അജാസ് ഖാന്‍, ലുലു സൗദി ഡയറക്ടര്‍ ഷെഹീം മുഹമ്മദ് അടക്കമുള്ളവരും പങ്കെടുത്തു.
പ്രവാസജീവിതത്തിൽ അര നൂറ്റാണ്ട് പൂർത്തിയാക്കി യൂസഫലി വിജയകരമായി തന്റെ ജൈത്രയാത്ര തുടരുകയാണ്. ഇതിനിടയിൽ ലോകത്തെ അതിസമ്പന്നരുടെ പട്ടികയിലെ ഏക മലയാളി എന്ന പ്രശസ്തി യൂസഫലിയെ തേടിയെത്തി. ലോകത്തെ ഏറ്റവും വലിയ സമ്പന്നരായ 500 പേരുടെ പട്ടിക ബ്ലൂംബെർഗ് പ്രസിദ്ധപ്പെടുത്തിയപ്പോൾ മറ്റ് മലയാളികളാരും ഇതിൽ ഇടംപിടിച്ചിട്ടില്ല. പട്ടികയിൽ ഇടം പിടിച്ച ഒരേയൊരു മലയാളി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയാണ്. 6.45 ബില്യൻ ഡോളറിന്റെ ആസ്തിയോടെ 487–ാം സ്ഥാനത്താണ് എം.എ യൂസഫലി.
വാണിജ്യ വ്യവസായ സാമൂഹ്യ സേവനരംഗത്ത് നൽകിയ സേവനങ്ങളെ മാനിച്ച് നിരവധി ദേശീയ, അന്തർദേശീയ പുരസ്‌കാരങ്ങൾ യൂസഫലിയെ തേടിയെത്തിയിട്ടുണ്ട്. രാജ്യം നൽകിയ പത്മശ്രീ, യു.എ.ഇ.യുടെ ഉന്നത ബഹുമതിയായ അബുദാബി അവാർഡ്, ബഹറൈൻ സർക്കാർ നൽകിയ ഓർഡർ ഓഫ് ബഹറൈൻ, ബ്രിട്ടീഷ് രാജ്ഞിയുടെ ക്വീൻസ് പുരസ്‌കാരം, ഇന്തോനേഷ്യയുടെ പ്രിമ ദത്ത പുരസ്‌കാരം എന്നിവ ഇതിലുൾപ്പെടും. അബുദാബി ചേംബറിന്റെ വൈസ് ചെയർമാനായി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് നാമനിർദേശം ചെയ്തതാണ് യൂസഫലിയെ തേടിയെത്തിയ മറ്റൊരു ഉന്നതമായ അംഗീകാരം.
https://www.facebook.com/Malayalivartha