ദുബായിൽ ഹോട്ടലിൽ വൻ തീപിടുത്തം, വൻ അഗ്നിബാധയെ തുടർന്നുണ്ടായ കനത്ത പുക ശ്വസിച്ച് രണ്ടുപേർ മരിച്ചു
യുഎഇയിൽ ഉണ്ടായ തീപിടുത്തത്തിൽ രണ്ടുപേർ മരിച്ചു. മരണപ്പെട്ടവരുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇവർ പ്രവാസികളാണോ സ്വദേശികളാണോ എന്നത് സംബന്ധിച്ച് വ്യക്തതവന്നിട്ടില്ല. ദുബായിലെ നയിഫ് പ്രദേശത്തുള്ള ഒരു ഹോട്ടലിനാണ് തീപിടിച്ചത്. വൻ അഗ്നിബാധയെ തുടർന്നുണ്ടായ പുക ശ്വസിച്ചതാണ് രണ്ട്പേരുടെയും മരണ കാരണമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. രണ്ടുപേരുടെ മരണത്തില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് അനുശോചനം രേഖപ്പെടുത്തി.
തീപിടിത്തം സംബന്ധിച്ച വിവരം ലഭിച്ച് വെറും ആറ് മിനിറ്റിനുള്ളില്‍ തന്നെ ദുബൈ സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി. അതിവേഗം തന്നെ കെട്ടിടത്തിലുള്ള മുഴുവൻ ആളുകളേയും ഒഴിപ്പിക്കാൻ തുടങ്ങിയിരുന്നു. കെട്ടിടത്തിൽ നിന്നും മുഴുവൻ ആളുകളേയും ഒഴിപ്പിച്ചതായാണ് വിവരം. ഉടന്‍ തന്നെ തീ നിയന്ത്രണ വിധേയമാക്കാനുള്ള നടപടികളെല്ലാം തന്നെ ആരംഭിച്ചു. തീപിടുത്തത്തിന്റെ കാരണം ഷോർട്ട് സർക്യൂട്ട് ആണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha