മുഹമ്മദ് ബിന്‍ സല്‍മാന്‍റെ ഒരെയൊരു ലക്ഷ്യം, എമിറേറ്റ്സിനും ഖത്തര്‍ എയര്‍വെയ്‌സിനും ഒപ്പം ആകാശം കീഴടക്കാൻ റിയാദ് എയർ, 60 വിമാനങ്ങൾ സ്വന്തമാക്കിയ വിമാനകമ്പനി പുതിയ എയർ ബസുകള്‍ വാങ്ങുന്നതിന് കരാറിൽ ഒപ്പുവച്ചു, ഇത് കന്നി യാത്രയ്ക്കുള്ള സുപ്രധാന ചുവടുവെയ്പ്പ്
എമിറേറ്റ്സിനും ഖത്തര്‍ എയര്‍വെയ്‌സിനും എത്തിഹാദിനും ബദലായി ഗൾഫ് മേഖല കീഴടക്കാൻ തയ്യാറെടുക്കുകയാണ് സൗദി അറേബ്യയുടെ പുതിയ എയര്‍ലൈനായ റിയാദ് എയര്‍. പുതിയ 60 വിമാനങ്ങൾ സ്വന്തമാക്കിയ വിമാനകമ്പനി പുതിയ എയർ ബസ്സുകള്‍ക്ക് കൂടി ഓർഡർ കൊടുത്തു. 2025-ൽ ആരംഭിക്കുന്ന എയർലൈനിൻ്റെ കന്നി യാത്രയ്ക്കുള്ള സുപ്രധാന ചുവടുവെയ്പ്പാണിത്. 2030-ഓടെ 100 ലക്ഷ്യസ്ഥാനങ്ങളിൽ സേവനം എത്തിക്കുക എന്നതാണ് റിയാദ് എയർ ലക്ഷ്യമിടുന്നത്. സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍റെ സ്വപ്ന സാക്ഷാത്കാരമാണ് പുതിയ എയര്‍ലൈനായ റിയാദ് എയര്‍.
എ321നിയോ വിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാറിനാണ് വിമാനകമ്പനി ഒപ്പുവച്ചത്. ലോകത്തിലെ ഏറ്റവും ആധുനികവും ഇന്ധനക്ഷമതയുള്ളതുമായ വിമാനങ്ങളാണ് ഇവ. റിയാദ് എയർ സിഇഒ ടോണി ഡഗ്ലസ്, എയർബസ് സിഇഒ ക്രിസ്റ്റ്യൻ ഷെറർ എന്നിവർ പങ്കെടുത്ത ചടങ്ങിലാണ് കരാർ ഒപ്പുവച്ചത്. ഇതോടെ കമ്പനിയിലെ മൊത്തം വിമാനങ്ങളുടെ എണ്ണം 132 ആകും. പുതിയ വിമാനം യാത്രക്കാർക്ക് മികച്ച യാത്രാനുഭവം നൽകുന്നതായിരിക്കും. മികച്ച ഇൻ-ക്ലാസ് എയർക്രാഫ്റ്റ് ക്യാബിൻ ഇൻ്റീരിയർ ഡിസൈൻ ഉള്ളതാണിത്. ഏറ്റവും പുതിയ ഡിജിറ്റൽ ഫീച്ചറുകളും നൂതന വിനോദ സംവിധാനങ്ങളും ഇതിലുണ്ട്. 2026നും 2030 നും ഇടയിലായി ഈ വിമാനങ്ങല്‍ റിയാദ് എയറിന്റെ വിമാനങ്ങളുടെ കൂട്ടത്തില്‍ ചേരും. 2023 ല്‍ ഓര്‍ഡര്‍ ചെയ്ത ബോയിംഗ് മോഡലുകള്‍ ഉള്‍പ്പടെ മറ്റ് മോഡലുകളും കമ്പനിക്കുണ്ട്.
1994 ല്‍ ആദ്യമായി പുറത്തിറക്കിയ എ 321 ന്റെ പരിഷ്‌കരിച്ച പതിപ്പായ എ 321 നിയോ ഇന്ന് ലോകത്തിലുള്ള വിമാനങ്ങളില്‍ വെച്ച് ഏറ്റവും സ്ഥിരതയുള്ളതും ഇന്ധന ക്ലാര്യക്ഷമത ഉള്ളതുമാണ്. ഇന്ധനം നിറയ്ക്കാന്‍ നിര്‍ത്താതെ 4600 മൈല്‍ ദൂരം വരെ പറക്കാന്‍ ഇവയ്ക്ക് കഴിയും. മൂന്ന് സീറ്റുകള്‍ വീതമുള്ള രണ്ട് നിര സീറ്റുകള്‍ ഉള്ള ഇവയ്ക്ക് 180 മുതല്‍ 220 യാത്രക്കാരെ ഒരേസമയം ഉള്‍ക്കൊള്ളാന്‍ കഴിയും. നിരവധി പ്രത്യേകതകള്‍ ഉള്ള രണ്ട് ക്ലാസുകള്‍ ആണ് ഇവയ്ക്കുള്ളത്.
മേഖലയിലെ പ്രമുഖ വിമാനക്കമ്പനികളായ എമിരേറ്റ്‌സ്, ഖത്തര്‍ എയര്‍വെയ്‌സ് എന്നിവയ്‌ക്കൊക്കെ കടുത്ത വെല്ലുവിളിയായിരിക്കും റിയാദ് എയർ ഉയര്‍ത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്. സൗദി അറേബ്യ, റിയാദിലെ കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റിയാദ് എയര്‍, അമേരിക്ക, ചൈന, സിംഗപൂര്‍, തുര്‍ക്കി തുടങ്ങി നിരവധി രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തും.
2023 മാര്‍ച്ച് 12 ന് ആയിരുന്നു സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ റിയാദ് എയര്‍ സ്ഥാപിക്കുന്നതായി പ്രഖ്യാപിച്ചത്. അന്ന് 39 ബോയിംഗ് 787 -0 വിമാനങ്ങള്‍ക്കായിരുന്നു ഓര്‍ഡര്‍ നല്‍കിയത്. അധികമായി 33 വിമാനങ്ങള്‍ കൂടി വാങ്ങാന്‍ ഉദ്ദേശിക്കുന്നതായും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. സെപ്റ്റംബറിൽ റിയാദ് എയര്‍ പരീക്ഷണാര്‍ഥമുള്ള പറക്കല്‍ നടത്തിയിരുന്നു. തലസ്ഥാന നഗരമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് ആദ്യ പരീക്ഷണ പറക്കല്‍ നടത്തിയത്.
ലക്ഷ്യസ്ഥാനത്ത് എത്താൻ എട്ട് വര്‍ഷം പഴക്കമുള്ള വിമാനത്തിന് ഒരു മണിക്കൂര്‍ 16 മിനിറ്റ് സമയമെടുത്തതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം വിമാനം റിയാദിലേക്ക് തിരികെ പറന്നു. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ആവശ്യപ്പെടുന്ന എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള പ്രക്രിയയുടെ ഭാഗമായാണ് പരീക്ഷണപ്പറക്കല്‍ നടത്തിയത്.
https://www.facebook.com/Malayalivartha