അമ്പരപ്പോടെ പ്രവാസികൾ, ഇന്ത്യൻ കുടുംബങ്ങളിൽ നേരിട്ടെത്തി ബഹ്റൈൻ കിരീടാവകാശിയും രാജകുടുംബാഗങ്ങളും, കുടുംബങ്ങളിലെത്തി ദീപാവലി ആശംസകൾ കൈമാറി...!!!
ദീപാവലി ആശംസകളറിയിക്കാൻ ഇന്ത്യൻ കുടുംബങ്ങളിൽ നേരിട്ടെത്തിയ വരെ കണ്ട അമ്പരപ്പിലാണ് പ്രവാസി കുടുംബങ്ങൾ. ആശംസകൾ അറിക്കാൻ നേരിട്ടെത്തിയത് രാജ്യത്തെ കിരീടാവകാശിയും രാജകുടുംബാഗങ്ങളുമാണ്. ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരനെ പ്രതിനിധീകരിച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് കുടുംബങ്ങളിലെത്തി ആശംസകൾ കൈമാറിയത്.
സഹിഷ്ണുതയുടെയും സമാധാനത്തിന്റെയും ശക്തമായ സാംസ്കാരിക അടിത്തറയാണ് ബഹ്റൈനുള്ളത്. വൈവിധ്യമാർന്ന സംസ്കാരങ്ങളുടെയും മതങ്ങളുടെയും കേന്ദ്രമെന്ന നിലയിൽ രാജ്യം ആഗോള പ്രസിദ്ധമാണ്. ആശംസകൾ അറിയിക്കാൻ മാത്രമല്ല, ദീപാവലിയോടനുബന്ധിച്ചുള്ള ആഘോഷങ്ങളില്‍ പങ്കെടുക്കാനും കൂടിയാണ് ബഹ്‌റൈനിലെ ബിസിനസ് പ്രമുഖരായ ഇന്ത്യക്കാരുടെ വീട്ടിലായിരുന്നു ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്‍മാനും മറ്റ് രാജകുടുംബാഗങ്ങളും എത്തിയത്.
ബഹ്‌റൈനിലെ വ്യവസായ രംഗത്തെ പ്രമുഖരായ പമ്പാവാസൻ നായർ, ബാബൂഭായ് കേവൽറാം, മുൽജിമൽ, കവലാനി, താക്കർ, കേവൽറാം, ഭാട്ടിയ തുടങ്ങിയ കുടുംബങ്ങളിലാണ് ഷെയ്ഖ് മുഹമ്മദ് ബിൻ സൽമാനും മറ്റ് രാജകുടുംബാംഗങ്ങളും ദീപാവലി ആശംസകളുമായി എത്തിയത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയെ പ്രതിനിധീകരിച്ചാണ് ഷെയ്ഖ് മുഹമ്മദ് ഇന്ത്യൻ ഭവനങ്ങൾ സന്ദർശിച്ചത്.
സമൂഹത്തെ സേവിക്കുന്നതിനും ഐക്യം ശക്തിപ്പെടുത്തുന്നതിനും ഇന്ത്യൻ കുടുംബങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന സംഭാവനകളെ അഭിനന്ദിച്ച ഷെയ്ഖ് മുഹമ്മദ്, സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ ആശംസകൾ അറിയിക്കുകയും ചെയ്തു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും വികസനപ്രക്രിയകളിൽ പങ്കാളികളാക്കാനുള്ള ഭരണാധികാരികളുടെ പ്രതിജ്ഞാബദ്ധതക്ക് ഇന്ത്യൻ കുടുംബങ്ങൾ നന്ദിയും രേഖപ്പെടുത്തി.
ഇതേസമയം ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യൻ പ്രവാസികൾ വെളിച്ചത്തിന്‍റെ ആഘോഷമായ ദീപാവലിയെ വളരെ ആഘോഷപൂർവ്വമാണ് വരവേറ്റത്.
അവിടെ ചെന്നാലും ഇത് ഗൾഫ് തന്നെയാണോ എന്ന് ചിന്തിച്ചുപോകുന്നതരത്തിൽ പലരും ഫ്ലാറ്റുകൾ, കടകൾ എന്നിവിടങ്ങളിൽ കളർ ലൈറ്റുകൾകൊണ്ട് കൊണ്ട് അലങ്കരിച്ച് മനോഹരമാക്കി. ഹൈപ്പർമാർക്കറ്റുകളിലും എന്തിന് ചെറുകിട ഗ്രോസറികളിൽ വരെ ദീപാവലി ഉത്പന്നങ്ങൾ കഴിഞ്ഞയാഴ്ച തന്നെ വിൽപനയാരംഭിച്ചിരുന്നു. വിവിധ തരം മധുരപലഹാരങ്ങളും പൂക്കളും, കൂടാതെ, മൺചെരാതുകളും എല്ലാം തന്നെ വിപണികീഴടക്കി. ഇവയെല്ലാം വാങ്ങാൻ കുടുംബസമേതമാണ് ആളുകളെത്തിത്.
ഗുജറാത്തികൾ, സിന്ധികൾ, തമിഴ്നാട് സ്വദേശികൾ, തെലുങ്ക്, കന്നഡ വിഭാഗക്കാരാണ് ദീപാവലി ആഘോഷിക്കുന്നതിൽ മുൻപിൽ. മലയാളികളും ദീപാവലി ആഘോഷം പൊടിപൊടിക്കുന്നതിൽ ഒട്ടുംവിട്ടുകൊടുത്തിട്ടില്ല. പണ്ടൊക്കെ പടക്കങ്ങൾ പൊട്ടിക്കുമായിരുന്നെങ്കിലും പിന്നീട് യുഎഇയിൽ പടക്കവിൽപന നിരോധിച്ചതോടെ ആ സന്തോഷം കമ്പിത്തിരിയിലും മറ്റും ഒതുങ്ങി. മധുരപലഹാരങ്ങളും വിളക്കുകളും വസ്ത്രങ്ങളും വിൽപന നടത്തുന്ന പ്രത്യേക ഏരിയ തന്നെ പല സ്ഥലങ്ങളിലുമുണ്ട്. പുലർച്ചെ കുളിച്ച് നിറങ്ങൾ ചാലിച്ച വസ്ത്രങ്ങളണിഞ്ഞ് മിക്കവരും ക്ഷേത്ര ദർശനത്തിയത്. യുഎഇയിൽ അബുദാബിയിലെയും ജബൽ അലിയിലെയും ക്ഷേത്രങ്ങളിൽ വൻ ആഘോഷമൊരുക്കിയിരിക്കുന്നു.
കൂടാതെ ഗ്ലോബൽ വില്ലേജ്, സീസൺ 29ന്‍റെ ഭാഗമായി സന്ദർശകർക്ക് കൗതുകമുണർത്തുന്ന ദീപാവലി ആഘോഷങ്ങൾ ഇന്ന് അവസാനിക്കും. പാർക്ക്-വൈഡ് തീം ആക്റ്റിവിറ്റികൾ, സംഗീതത്തിനനുസരിച്ചുള്ള ദീപങ്ങൾ കൊണ്ടുള്ള പ്രദർശനങ്ങൾ, പ്രധാന സ്റ്റേജിലെ ബോളിവുഡ് പ്രകടനങ്ങൾ, ഇന്ത്യൻ പവലിയനിൽ ആകർഷകമായ സാംസ്കാരിക പരിപാടികൾ എല്ലാം തന്നെ ഒരുക്കിയിരുന്നു.
തത്സമയ രംഗോലി ആർട്ട് സെഷൻ, കളിമൺ ഡയസ്, ദീപാവലി അലങ്കാര വസ്തുക്കൾ, അതിശയകരമായ ഇന്ത്യൻ ആഭരണങ്ങൾ, സ്വാദിഷ്ടമായ മധുരപലഹാരങ്ങൾ, 'ലെഹംഗകൾ' - ദീപാവലി പ്രമേയമുള്ള ആറ് ട്രോളികൾ അവതരിപ്പിക്കുന്ന 'ഫെസ്റ്റിവൽ ഓഫ് ലൈറ്റ്‌സ് എന്നിവയാണ് മറ്റ് പരിപാടികൾ.
https://www.facebook.com/Malayalivartha