ദൂരക്കാഴ്‌ച രണ്ട് കിലോമീറ്റർ വരെ കുറഞ്ഞേക്കാം, ഖത്തറില്‍ മൂടൽ മഞ്ഞ് രൂപപ്പെടാൻ സാധ്യത, ഡ്രൈവർമാർ റോഡുകളിൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്...!!!
ഖത്തറില്‍ വരും ദിവസങ്ങളിൽ മൂടല്‍മഞ്ഞിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. നവംബര്‍ 6 ബുധനാഴ്ച വരെ വിവിധ പ്രദേശങ്ങളില്‍ മൂടൽ മഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി രാത്രിയും രാവിലെയും രൂപപ്പെടുന്ന മൂടൽ മഞ്ഞ് കാരണം ദൂരക്കാഴ്‌ച രണ്ടു കിലോമീറ്റർ വരെ കുറയാൻ സാധ്യതയുണ്ട്. അതിനാൽ ആവശ്യമായ മുൻകരുതലുകൾ ഡ്രൈവർമാർ സ്വീകരിക്കണമെന്നും റോഡുകളിൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
ഇതേസമയം, സൗദിയിലും മഴ ശക്തമാകുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഭൂരിഭാഗം പ്രദേശങ്ങളിലും ഇടിമിന്നലോട് കൂടിയ മഴ വെള്ളപ്പൊക്കത്തിനും കാരണമായേക്കും. രാത്രിയിലും പുലർച്ചെയും മൂടൽ മഞ്ഞിനും സാധ്യതയുണ്ട്.
ജസാൻ, അസീർ, അൽ-ബാഹ, മക്ക, മദീന, അൽ-ഖസിം, ഹാഇൽ, വടക്കൻ അതിർത്തി പ്രദേശങ്ങൾ, അൽ-ജൗഫ് മേഖലകളിലും മഴ കനക്കും. റിയാദ്, കിഴക്കൻ പ്രവിശ്യയുടെ ഭാഗങ്ങൾ എന്നിടവങ്ങളിൽ മിതമായ മഴക്കും സാധ്യത പ്രവചിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha