മരുഭൂമിയിലെ കണ്ടെയ്‌നറിനുള്ളില്‍ മൃതദേഹം, കുവൈത്ത് പൗരനെ ആസൂത്രിതമായി കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ വധശിക്ഷ കോടതി ശരിവച്ചു
കുവൈത്തിൽ കൊലപാതക കേസിൽ രണ്ട് പ്രതികളുടെ വധശിക്ഷ കാസേഷന്‍ കോടതി ശരിവച്ചു. കുവൈത്ത് പൗരനെ സുഹൃത്തുക്കളായ രണ്ട് പ്രതികളും മനഃപൂര്‍വം കൊലപ്പെടുത്തിയെന്ന അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിചാരണ കോടതി ഇരുവര്‍ക്കും വധശിക്ഷ നല്‍കിയിരുന്നു. മുബാറക് അല്‍ റാഷിദിയെ വളരെ ആസൂത്രിതമായി കൊലപ്പെടുത്തിയത് കുവൈത്ത് സ്വദേശിയും ഈജിപ്ഷ്യന്‍ പൗരനും ചേർന്നാണ്.
കുവൈത്ത് പൗരനെ കാണാതായി രണ്ട് മാസത്തിന് ശേഷം ബെര്‍ അല്‍-സാല്‍മി മരുഭൂമിയിലെ ഒരു കണ്ടെയ്‌നറിനുള്ളില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രതികള്‍ കുറ്റം നിഷേധിച്ചെങ്കില്ലും, ലിവര്‍ ഏരിയയിലെ ക്യാംപ് സൈറ്റില്‍ ഇയാളെ കൊലപ്പെടുത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി. കൊലപാതകത്തിന് ശേഷം, മൃതദേഹം മാറ്റുകയും, തെളിവുകള്‍ നശിപ്പിക്കാന്‍ ടെൻന്റ് കത്തിക്കുകയും ചെയ്തു.
പിന്നീട് പ്രതികളിൽ ഒരാൾ രാജ്യം വിടുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha