ചരിത്രത്തിലാദ്യമായി സൗദി അറേബ്യയിൽ ആ അസാധാരണ പ്രതിഭാസം, വരുംദിവസങ്ങളില്‍ കനത്ത മഴയും ആലിപ്പഴ വര്‍ഷവും കൊടുംകാറ്റും, ഈ മേഖലകളിൽ കനത്ത മുന്നറിയിപ്പ്
ഗൾഫ് രാജ്യങ്ങളിൽ കാലാവസ്ഥ മാറ്റം രൂക്ഷമാവുകയാണ്. കൊടുംവേനലിൽ നിന്നും ശൈത്യത്തിലേക്ക് കടന്നുകൊണ്ടിരിക്കുന്നതിനാൽ പ്രകടമായ മാറ്റങ്ങളാണ് യുഎഇ, സൗദി തുടങ്ങിയ രാജ്യങ്ങളിലെ കാലാവസ്ഥയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. സൗദിയുടെ ചില ഭാഗങ്ങളില്‍ ദിവസങ്ങളായി കനത്ത മഴയും അസാധാരണ കാലാവസ്ഥയുമാണ് അനുഭവപ്പെടുന്നത്. എന്നാൽ ചരിത്രത്തിലാദ്യമായി സൗദി അറേബ്യയിൽ അത് സംഭവിച്ചിരിക്കുകയാണ്. ചുട്ടുപൊള്ളുന്ന മരുഭൂമി ഇപ്പോൾ മഞ്ഞുകൊണ്ട് മൂടിയിരിക്കുകയാണ്. മഞ്ഞ് മാത്രമല്ല വരുംദിവസങ്ങളില്‍ മഴയും ആലിപ്പഴ വര്‍ഷവും കൊടുംകാറ്റും എല്ലാം പ്രതീക്ഷിക്കാമെന്നും മുന്നറിയിപ്പുണ്ട്.
അല്‍ജൗഫ് മേഖലയിലാണ് മഞ്ഞുവീഴ്ചയുണ്ടായത്. വളരെ തണുപ്പുറഞ്ഞ അന്തരീക്ഷമാണിപ്പോൾ ഇവിടെ. മഞ്ഞുമഴക്കൊപ്പം വെള്ളച്ചാട്ടവും രൂപപ്പെട്ടെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച മുതല്‍ അല്‍ ജൗഫ് പ്രവിശ്യയുടെ വടക്കന്‍ ഭാഗമാകെ വെള്ളപുതച്ചുകിടക്കുകയാണ്. മണലും കുറ്റിച്ചെടികളും പര്‍വതങ്ങളും പാതകളും മഞ്ഞ് പുതച്ചു. പ്രവിശ്യ ആസ്ഥാനമായ സകാക്ക നഗരത്തിന്റെ വടക്കന്‍ മേഖലയിലും ദൗമത് അല്‍ ജന്‍ഡാല്‍ ഗവര്‍ണറേറ്റ് പരിധിയിലും ആലിപ്പഴ വര്‍ഷവും തുടര്‍ച്ചയായ കനത്ത മഴയും ഉണ്ടായതിന് പിന്നാലെയാണ് പുതിയ പ്രതിഭാസം. മഞ്ഞുവീഴ്ചയുടെ ഫോട്ടോകളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
ജനങ്ങളെ സംബന്ധിച്ചിടത്തോളം ഇത് അത്ഭുത കാഴ്ചയാണ്. ഇത്തരത്തിലുളള അസാധാരണ കാലാവസ്ഥാവ്യതിയാനങ്ങള്‍ സാധാരണ സൗദിയില്‍ ഉണ്ടാവാറില്ല. അടുത്തിടെ സഹാറ മരുഭൂമിയിലും മഞ്ഞുവീഴ്ച ഉണ്ടായിരുന്നു. അറബിക്കടലില്‍നിന്ന് ഒമാനിലേക്ക് പടരുന്ന ന്യൂനമര്‍ദ്ദമാണ് രാജ്യത്ത് രൂപപ്പെട്ട ഈ അസാധാരണ പ്രതിഭാസത്തിനും മഞ്ഞുവീഴ്ചയ്ക്കും കാരണമായത്. ആഗോളമായ കാലവസ്ഥാ വ്യതിയാനങ്ങളും മാറിക്കൊണ്ടിരിക്കുന്ന അന്തരീക്ഷവുമാണ് മരുഭൂമിയിലെ മഞ്ഞ് വീഴ്ച പോലെ അസാധാരണമായ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമെന്നാണ് യു.എ.ഇ നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി അധികൃതര്‍ പറയുന്നത്.
ഒക്ടോബര്‍ 14 ന് നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി മഴ, ഇടിമിന്നല്‍, ആലിപ്പഴ വര്‍ഷം എന്നിവയ്‌ക്കെല്ലാം മുന്നറിയിപ്പ് നല്‍കിയിരുന്നു. ജിസാന്‍, അസീര്‍, അല്‍ബാഹ, മക്ക, മദീന, അല്‍ഖസിം, ഹാഇല്‍, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍, അല്‍ജൗഫ് മേഖലകളിലും മഴ കനക്കുമെന്ന് മുന്നറിയിപ്പുണ്ട്. റിയാദ്, കിഴക്കന്‍ പ്രവിശ്യയുടെ ഭാഗങ്ങള്‍ എന്നിടവങ്ങളില്‍ മിതമായ മഴക്കും സാധ്യത പ്രവചിക്കുന്നു.
https://www.facebook.com/Malayalivartha