പ്രവാസികള്‍ക്ക് രാജ്യം വിടേണ്ടി വരില്ല, തൊഴിലാളികളുടെ വിസ പുതുക്കൽ നിയമത്തിൽ ഇളവ് അനുവദിക്കാനുള്ള നീക്കത്തിൽ കുവൈത്ത്, നിരവധി പരിചയസമ്പന്നർ രാജ്യം വിട്ടതോടെ തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കാൻ നിയന്ത്രണം എടുത്തു മാറ്റിയേക്കും...!!!
വിസയിൽ ഇളവ് അനുവദിക്കാനുള്ള നീക്കത്തിൽ കുവൈത്ത്. മൂന്ന് വർഷം മുൻപ് നടപ്പാക്കിയ തൊഴിൽ നയം തൊഴിൽ വിപണിയിൽ പ്രതികൂല സ്വാധീനം ചെലുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ തീരുമാനം നടപ്പിലാക്കാൻ ഭരണകൂടം ആലോചിക്കുന്നത്. നിലവിൽ വർഷങ്ങളായി തൊഴിലെടുക്കുന്ന പ്രവാസികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇവർക്ക് ഉടൻ നാട്ടിലേക്ക് മടങ്ങേണ്ടിവരില്ല. കുവൈത്തിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ള വിദേശ തൊഴിലാളികളുടെ വിസ പുതുക്കൽ നിയമത്തിൽ ഇളവ് അനുവദിക്കാനുള്ള നീക്കത്തിലാണ് ഇപ്പോൾ അധികൃതർ.
പബ്ലിക് അതോറിറ്റി ഫോർ മാന്‍പവർ വിഷയത്തിൽ പുനഃപരിശോധന നടത്തിയേക്കും. ഇതുമായി ബന്ധപ്പെട്ട തീരുമാനം പുന പരിശോധിക്കുവാൻ ഒന്നാം ഉപപ്രധാന മന്ത്രിയും ആഭ്യന്തര പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫ് മാനവ ശേഷി സമിതി അധികൃതർക്ക് പ്രത്യേകം നിർദേശം നൽകിയതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു.
2021 ജനുവരി ഒന്ന് മുതലാണ് 60 വയസ്സ് പ്രായമായ ബിരുദധാരികൾ അല്ലാത്ത പ്രവാസികൾക്ക് താമസ രേഖ പുതുക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയത്. 60 വയസ്സ് കഴിഞ്ഞ, ബിരുദമില്ലാത്ത വിദേശിക്ക് വിസ പുതുക്കാൻ പ്രതിവർഷം 1000 ദിനാറാണ് ചെലവഴിക്കേണ്ടി വരുന്നത്. ഇതുകൊണ്ട് നിരവധി പരിചയസമ്പന്നരായ തൊഴിലാളികളാണ് രാജ്യം വിടാൻ പ്രേരിതായത്. ഇതുമൂലം പരിചയ സമ്പന്നരായ മലയാളികള്‍ ഉള്‍പ്പെടെ സാധാരണക്കാരായ ആയിരക്കണക്കിന് പ്രവാസികള്‍ക്കാണ് രാജ്യം വിടെണ്ടി വന്നത്.
സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കരാര്‍ കമ്പനികളിലെ ജീവനക്കാര്‍ക്ക് കഴിഞ്ഞ മാസം ഈ നിയന്ത്രണം എടുത്തു മാറ്റിയിരുന്നു. ഇത് രാജ്യത്ത് പ്രൊഫഷനലുകളുടെയും സാങ്കേതിക തൊഴിലാളികളുടെയും സംഖ്യ കുറയുന്നതിന് കാരണമായി. പരിചയസമ്പന്നരായ പ്രവാസികൾ നാടുവിട്ടു പോകുന്നത് രാജ്യത്തെ തൊഴിൽ വിപണിയെ കാര്യമായി ബാധിച്ചു തുടങ്ങിയതിനാലാണ് ഇളവ് അനുവദിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിനിൽക്കുന്നത്. പരിചയ സമ്പന്നരായ തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നീക്കം.
സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന കരാർ കമ്പനികളിലെ ജീവനക്കാർക്ക് കഴിഞ്ഞ മാസം ഈ നിയന്ത്രണം എടുത്തു മാറ്റിയിരുന്നു. തൊഴിൽ വിപണിയുടെ ഉന്നമനത്തിനായി ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ - ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് എന്നിവർ ചേർന്ന് നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അടുത്തിടെ ആഭ്യന്തര മന്ത്രാലയം തൊഴിൽ വിപണി പരിഷ്‌ക്കരിക്കാൻ നിരവധി തിരുത്തൽ നടപടികൾ സ്വീകരിച്ചിരുന്നു. സർക്കാർ കരാറുകളിൽ നിന്ന് പ്രവാസി ജീവനക്കാരെ സ്വകാര്യ മേഖലയിലേക്കും വീട്ടുജോലിക്കാർക്ക് സ്വകാര്യ തൊഴിൽ വിസയിലേക്ക് മാറാൻ അനുവദിച്ചിരുന്നു.
ഇത് കൂടാതെ പ്രവാസി തൊഴിലാളികൾക്ക് കൃത്യമായ ശമ്പളം നല്‍കാത്ത കമ്പനി അധികൃതര്‍ക്ക് എതിരെ നിയമ നടപടിക്കൊരുങ്ങുമെന്ന് കുവൈത്ത് ഭരണകൂടം മുന്നറിയിപ്പ് നൽകിയിരുന്നു. ചില കമ്പനികൾ ഇത്തരത്തിൽ തൊഴിലാളികളുടെ വേതനം നല്‍കുന്നതില്‍ നിരുത്തരവാദിത്വപരമായ സമീപനവും കാലതാമസവും വരുത്തുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നായിരുന്നു മുന്നറിയിപ്പ്.
കമ്പനി പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അല്‍ സബാഹ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രിസഭ തീരുമാനം പ്രകാരം കമ്പനികളിലുള്ള പരിശോധനകള്‍ ശക്തമാക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ സല്‍പ്പേര് കളയുവാന്‍ ആരെയും അനുവദിക്കില്ല. 'ചില കമ്പനികള്‍ അവരുടെ തൊഴിലാളികളുടെ വേതനം നല്‍കുന്നതില്‍ കാലതാമസവും പരാജയവും നേരിടുന്നുണ്ട്. മനുഷ്യാവകാശ ലംഘനമെന്ന നിലയില്‍ ഇത് രാജ്യത്തിന്റെ പ്രശസ്തിക്ക് ഇത് പേരുദോഷം ഉണ്ടാക്കുന്നു. രാജ്യത്തിന്റെ പ്രശസ്തി മറ്റെല്ലാറ്റിനും ഉപരിയായതിനാല്‍ ഇത് അനുവദിക്കില്ലെന്ന് മന്ത്രി കുട്ടിച്ചേര്‍ത്തു. എന്നാല്‍, നിയമവും വ്യവസ്ഥകളും അനുസരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് എല്ലാ സഹായവും മന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha