Widgets Magazine
23
Nov / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കനിവ് 108 ആംബുലൻസ് പദ്ധതി..കേരളത്തിലുടനീളം നിരവധി അവസരങ്ങൾ


സ്വർണ്ണ, കമ്പനി കള്ളക്കടത്തുകൾ പതിയെ പതിയെ ഉയർന്നുവരാനുള്ള സാധ്യത... ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കേരളം കാണുന്നത്... പാലക്കാട് ബി.ജെ.പിയുടെ തോൽവി പിണറായിയെ അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്...


ഐഡിബിഐ ബാങ്കില്‍ നിരവധി ഒഴിവുകൾ ..കേരളത്തിലും അവസരം


പത്തനംതിട്ടയിൽ നിന്ന് പാലക്കാട്ടേക്ക് എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ, ഇനി നിയമസഭയിലേക്ക്.... ഷാഫി നേടിയതിനേക്കാള്‍ ഭൂരിപക്ഷത്തോടെയാണ് രാഹുലിന്‍റെ ജയം...


'ചെങ്കോട്ടയാണ് ഈ ചേലക്കര' ...സിപിഎമ്മിനായി യു ആര്‍ പ്രദീപ് ജയിച്ചു..സിറ്റിങ് സീറ്റ് കൈവിടുന്ന അവസ്ഥയുണ്ടായാല്‍ സി.പി.എമ്മിന് കേരളത്തിലെമ്പാടും ഉറക്കംകെടുന്ന അവസ്ഥയുമാണ്ടായിരുന്നു...

പ്രവാസികൾ ജോലിയിൽ നിന്ന് വിരമിച്ച ശേഷവും നിശ്ചിത വരുമാനം, സമ്പാദ്യ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ തൊഴിലുടമകൾക്ക് നിർദ്ദേശം, യുഎഇയിൽ ജീവനക്കാരുടെ ക്ഷേമം വർധിപ്പിക്കാൻ പുതിയ പദ്ധതി വരുന്നു, പദ്ധതി ആരംഭിക്കുന്ന തീയതി മുതൽ പുതിയ നിയമം അനുസരിച്ചുള്ള ആനുകൂല്യം ലഭിക്കും...!!!

08 NOVEMBER 2024 02:21 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രവാസികൾക്ക് സന്തോഷ വാർത്ത, ശമ്പളത്തോട് കൂടിയുള്ള അവധി ദിവസങ്ങൾ വരുന്നു, യുഎഇ ദേശീയ ദിനം പ്രമാണിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചു

ഇനി ലഗേജിനായി കാത്തിരിക്കേണ്ട, ദുബൈ വിമാനത്താവളത്തിലെ യാത്രക്കാരുടെ താമസസ്ഥലങ്ങളിൽ എത്തിക്കാൻ സംവിധാനം, ഇനി വിമാനം ഇറങ്ങി എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാൽ മതിയാകും...!!

ഇതെല്ലാം ഇനി നിർബന്ധം, വിസിറ്റ് വിസ നിയമങ്ങളിൽ കടുംപിടുത്തം തുടർന്ന് യുഎഇ, വിസ അപേക്ഷകളെല്ലാം കൂട്ടത്തോടെ തള്ളിയതോടെ എയർപ്പോർട്ടിൽ കുടുങ്ങി സ്ത്രീകളടക്കമുള്ളവർ, വിമാനത്താവളങ്ങളിൽ നിന്ന് നാട്ടിലേക്ക് തിരിച്ചയച്ച് ട്രാവൽ ഏജൻസികൾ...!!!

ഡിസംബർ 31നകം പൂർത്തിയാക്കണം, സ്വദേശിവത്ക്കരണത്തിൽ യാതൊരു വിട്ടുവീഴ്ച്ചയുമില്ല, യുഎഇയിൽ സ്വദേശി നിയമനം പാലിക്കാത്ത കമ്പനികൾക്കെതിരെ ജനുവരി മുതൽ കടുത്ത നടപടിയെന്ന് മുന്നറിയിപ്പ്...!!!

ആ 10 സെക്ടറുകൾ ഏതൊക്കെ, പുതിയ സർവീസുകൾ ആരംഭിക്കാനൊരുങ്ങി അബുദാബി ദേശീയ വിമാന കമ്പനി, ഇത്തിഹാദ് എയർവേയ്സിന്റെ പ്രഖ്യാപനത്തിന് ഇനി ദിവസങ്ങൾ മാത്രം...!!!

യുഎഇയിൽ പ്രവാസികളുടെ തൊഴിൽ സംരക്ഷണത്തിന് പ്രാധാന്യം നൽകിയുള്ള പദ്ധതികളാണ് അടുത്തിടെയായി നടപ്പാക്കി വരുന്നത്. ഇതിന് ഒരു ഉദാഹരണമാണ് തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതി. എന്നാലിപ്പോൾ പ്രവാസികൾക്കായി മറ്റൊരു പദ്ധതി കൂടി കൊണ്ടുവന്നിരിക്കുകയാണ് അധികൃതർ. യുഎഇയിൽ പ്രവാസികൾക്ക് വിരമിച്ച ശേഷവും വരുമാനം ലഭിക്കുന്ന താരത്തിലുള്ളതാണ് ഈ പദ്ധതി. ഇതിനായി തുക കണ്ടെത്തേണ്ടത് കമ്പനിയാണ്. പ്രവാസികൾക്ക് വിരമിച്ച ശേഷം ഇതിന്റെ ആനുകൂല്യം ലഭിക്കുകയും ചെയ്യുന്നു.

പദ്ധതി ആരംഭിക്കുന്ന തീയതി മുതലായിരിക്കും പുതിയ നിയമം അനുസരിച്ചുള്ള ആനുകൂല്യം ലഭിക്കുക. യുഎഇയിൽ പ്രവാസികൾക്ക് നിലവിലുള്ള സേവനാന്തര ആനുകൂല്യത്തിന് അതായത് ഗ്രാറ്റുവിറ്റിക്ക് പകരം സമ്പാദ്യ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ തൊഴിലുടമകളോട് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അഭ്യർഥിച്ചു. ജോലിയിൽനിന്ന് വിരമിച്ച ശേഷവും നിശ്ചിത വരുമാനം ലഭിക്കും വിധമാകും പുതിയ പദ്ധതി.

സമ്പാദ്യവും നിക്ഷേപ വരുമാനവും വർധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് വാർഷിക ശമ്പളത്തിന്റെ 25% നിക്ഷേപിക്കാം. നിയമവിധേയമായി അവ പിൻവലിക്കാനും കഴിയും. തൊഴിലാളികളുടെ സാമ്പത്തിക അവകാശങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം വിശ്വസനീയവും അംഗീകൃതവുമായ ഫണ്ടുകളിൽ നിക്ഷേപിച്ച് വരുമാനം വർധിപ്പിക്കാനും അവസരമൊരുങ്ങുമെന്ന് മന്ത്രാലയം വിശദീകരിച്ചു. തൊഴിലാളികൾക്കുവേണ്ടി കമ്പനിയാണ് മാസംതോറും വരിസംഖ്യ നൽകേണ്ടത്.

ജീവനക്കാരുടെ സാമ്പത്തിക ആസ്തി വളർത്താനും സുരക്ഷിതവും വിശ്വസനീയവുമായ നിക്ഷേപ അവസരങ്ങളിലൂടെ അവരുടെ വരുമാനം വർധിപ്പിക്കാനും സാധിക്കും. ഈ നീക്കം തൊഴിലാളികളുടെ ഉൽപാദനക്ഷമത വർധിപ്പിക്കും. സാമ്പത്തിക ബാധ്യതകൾ കൈകാര്യം ചെയ്യുന്നതിനും കമ്പനികളുടെ ദീർഘകാല സാമ്പത്തിക ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും സംവിധാനം സഹായകമാകും. കൂടാതെ സ്ഥാപനത്തിനും ജീവനക്കാർക്കും ഗുണകരമാകുന്ന രീതിയിലുള്ള പുതിയ പദ്ധതി പ്രതിഭകളെ ആകർഷിക്കുന്നതിനും നിലനിർത്തുന്നതിനും സഹായിക്കും.

ജീവനക്കാരുടെ ക്ഷേമം വർധിപ്പിക്കുന്നതിനും പ്രതിഭകളെ ആകർഷിക്കുന്നതിനും ആഗോള തലത്തിൽ യുഎഇയുടെ ഖ്യാതി ഉയർത്തുന്നതിനുമായി സമ്പാദ്യപദ്ധതിയിൽ പങ്കെടുക്കണമെന്ന് സ്വകാര്യ മേഖലാ കമ്പനികളോട് മന്ത്രാലയം ആവശ്യപ്പെട്ടു. സേവിങ്സ് ഫണ്ടുകൾ സ്ഥാപിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും ആവശ്യമായ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് പരിശോധിച്ച് ഉറപ്പാക്കും. പദ്ധതി യാഥാർഥ്യമാക്കുന്നതിന്റെ ഭാഗമായി മന്ത്രാലയവും സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റിയും ചേർന്ന് നിക്ഷേപ ഫണ്ടുകൾക്ക് അംഗീകാരം നൽകിയിരുന്നു.

സേവിങ് സ്കീമിൽ പങ്കെടുക്കുന്ന തൊഴിലുടമകൾക്കുള്ള ചെലവ് ഗ്രാറ്റുവിറ്റികൾ നൽകുന്നതിനെക്കാൾ കുറവായിരിക്കുമെന്നും മന്ത്രാലയം സൂചിപ്പിച്ചു. എന്നാൽ പദ്ധതിയിൽ ചേരുന്ന തീയതിക്കു മുൻപു വരെയുള്ള ഗ്രാറ്റുവിറ്റി തൊഴിലാളികൾക്ക് നിർബന്ധമായും നൽകിയിരിക്കണം. ജോലി മാറുമ്പോൾ തുക പിൻവലിക്കാനോ പുതിയ കമ്പനിക്ക് കീഴിലേക്ക് മാറ്റാനോ അനുമതിയുണ്ട്. വിദഗ്ധ തൊഴിലാളികൾക്ക് നിക്ഷേപ പദ്ധതി തിരഞ്ഞെടുക്കാമെങ്കിലും അവിദഗ്ധ തൊഴിലാളികൾക്ക് കമ്പനി

നിർദേശിക്കുന്നതിൽ മാത്രമേ ചേരാൻ കഴിയൂ.പദ്ധതിയിൽ ചേരാൻ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. അംഗീകൃത നിക്ഷേപ ഫണ്ടുകളിലൊന്ന് തിരഞ്ഞെടുത്ത് ഓരോ തൊഴിലാളിയുടെയും പേരിൽ വരിസംഖ്യ അടയ്ക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിബിൻ ജോർജിന്റെയും ആൻസൺ പോളിന്റെയും ശുക്രൻ തെളിഞ്ഞു; റൊമാൻ്റിക്ക് കോമഡി ത്രില്ലറുമായി ഉബൈനി  (3 hours ago)

കനിവ് 108 ആംബുലൻസ് പദ്ധതി..  (3 hours ago)

ഇനി കേരളത്തിൽ എന്തെല്ലാം നടക്കുമെന്ന് കണ്ടറിയാം..  (3 hours ago)

ഐഡിബിഐ ബാങ്കില്‍ നിരവധി ഒഴിവുകൾ ..  (3 hours ago)

ആംസ്റ്റർഡാമിൽ അരാജകത്വം  (3 hours ago)

ഹിസ്ബുള്ളയുടെ നേതാവ് നയീം ഖാസീം കൊല്ലപ്പെട്ടു ?  (3 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ! ഇനി നിയമസഭയിലെ താരം..!  (4 hours ago)

ഇടത് കോട്ട തകർന്നില്ല..  (4 hours ago)

4K ദൃശ്യമികവോടെ 'വല്യേട്ടൻ' തിയേറ്ററുകളിലേയ്ക്ക്; ട്രെയിലർ പുറത്ത്!  (4 hours ago)

ISRAEL 900 ഇന്ത്യൻ പട്ടാളക്കാരുടെ ജീവൻ  (5 hours ago)

സൈറ ഭാനുവിനെ എ ആർ റഹ്മാൻ വെറുക്കാൻ കാരണം ഇത് ഒന്ന്..! വൈറലായി റഹ്മാന്റെ വാക്കുകൾ  (5 hours ago)

A R റഹുമാന്റെ 2000 കോടി ആസ്തി രണ്ടായി പിളർക്കുന്നു..! ജീവനാംശം കൊടുത്ത് മുടിയും..! പക്ഷേ സൈറയ്ക്ക് ഒരു രൂപയും കിട്ടില്ല  (6 hours ago)

വയനാട് ദുരന്തനിവാരണത്തിന് കേന്ദ്ര അവഗണന നേരിട്ടുവെന്നത് വ്യാജപ്രചരണമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പരസ്യമായി മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (7 hours ago)

കേരള - ലക്ഷദ്വീപ് തീരങ്ങളിൽ 26,27 തീയതികളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല; കർണാടക തീരത്ത്‌ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (7 hours ago)

ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം രൂപപ്പെട്ടു; തെക്കൻ ആൻഡമാൻ കടലിനു മുകളിലായി രൂപപ്പെട്ട ചക്രവാതചുഴി തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു  (7 hours ago)

Malayali Vartha Recommends