Widgets Magazine
13
Nov / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു... സംസ്ഥാനത്ത് തുലാവര്‍ഷം ഇന്ന് മുതല്‍ ശക്തമായേക്കും....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


കടിച്ചതും പിടിച്ചതും പോയി എന്ന അവസ്ഥയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ... വഖഫ് ബോർഡിന്റെ വകതിരിവില്ലാത്ത നിലപാടിനൊപ്പം, നിൽക്കുന്ന മുഖ്യമന്ത്രിയുടെ കൈയിൽ നിന്നും ന്യൂനപക്ഷങ്ങളുടെ ചുക്കാൻ കേന്ദ്രം പിടിച്ചു വാങ്ങി...


എ.ടി.എമ്മിലേക്ക് കുതിച്ചെത്തി കാട്ടുപന്നി...ചില്ലുവാതിൽ തകർത്ത് അകത്തു കയറി...പണമെടുക്കാന്‍ നിന്നയാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.. ഗ്ലാസ് തകർക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്...


യെമനിൽ നിന്ന് ഇസ്രയേലിലേക്ക് ബാലിസ്റ്റിക് മിസൈൽ...വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് മുമ്പ് വിജയകരമായി നശിപ്പിച്ചു... ഹൂത്തികൾ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തു...


പതിമൂന്നാം തീയതി മുതൽ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഈ ജില്ലകളിൽ യെല്ലോ അലേർട്ട്...

നിയമലംഘകരായ പ്രവാസികളെ കണ്ടെത്താൻ വിവിധയിടങ്ങളിൽ ശക്തമായ പരിശോധന, സൗദിയില്‍ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് ഇരുപതിനായിരത്തിലേറെ പേർ, നേരത്തേ വിവിധ നിയമ ലംഘനങ്ങള്‍ക്ക് പിടിയിലായ 9,254 പ്രവാസികളെ നാടുകടത്തിയതായി അധികൃതര്‍

10 NOVEMBER 2024 11:22 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദ് ജയിലിൽ അര മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച്ച, 18 വർഷത്തിന് ശേഷം ഏറെ സന്തോഷത്തോടെ മകനെ കണ്ട് ഒന്നിച്ച് ചായ കുടിച്ചു പിരിഞ്ഞു, വർഷങ്ങളായി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിനെ ഒരു നോക്ക് കാണാനുള്ള ഉമ്മ ഫാത്തിമയുടെ അടങ്ങാത്ത ആഗ്രഹം സാധിച്ചു...!!!

പ്രവാസികളുടെ ശരാശരി ശമ്പളം കുറഞ്ഞു..!! കുവൈത്തിൽ പ്രവാസികളെ നിയമിക്കുന്നതിൽ നിയന്ത്രണങ്ങൾ നിലനിൽക്കെ തൊഴിലാളികളുടെ എണ്ണം ഉയരുന്നത് തിരിച്ചടി, കുവൈത്തി-വിദേശി ജീവനക്കാർക്കിടയിൽ വേതനത്തിൽ ഏറ്റകുറച്ചിലുകൾ നിലനിൽക്കുന്നതായി റിപ്പോർട്ട്...!!!

വാരാന്ത്യ അവധി ദിനങ്ങൾ ഉൾപ്പെടെ നാല് ദിവസത്തെ അവധി, ഒമാൻ ദേശീയ ദിനത്തോടനുബന്ധിച്ച് പൊതു അവധി പ്രഖ്യാപിച്ചു

സ്വർണം വാങ്ങാനിരിക്കുന്ന പ്രവാസികൾ നേരെ വിട്ടോളൂ, പൊന്നിന്റെ തിളക്കം മങ്ങി തുടങ്ങി, ദുബൈയിൽ സ്വര്‍ണവില കുറഞ്ഞു

എത്രയും വേഗം തന്നെ അത് പൂര്‍ത്തിയാക്കണം, പ്രവാസികൾക്കുള്ളിൽ ആശങ്കകൾ നിലനിൽക്കെ വീണ്ടും മുന്നറിയിപ്പ് നൽകി കുവൈത്ത്, ബയോമെട്രിക് വിരലടയാളം രജിസ്റ്റര്‍ ചെയ്യാത്തവരുടെയും ആശ്രിതരുടെയും റസിഡന്‍സി വിസകള്‍ പുതുക്കി നൽകില്ല...!!!

സൗദിയിൽ നിയമലംഘകരായ  പ്രവാസികളെ കണ്ടെത്തുന്നതിനായി നടന്നുവരുന്ന ശക്തമായ പരിശോധന തുടരുകയാണ്. നിരവധി പ്രവാസികളെയാണ് ഇതിനോടകം പിടികൂടി നാടുകടത്തിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വിവിധ സുരക്ഷാ ഏജന്‍സികളുടെ സഹകരണത്തോടെ ആണ് വ്യാപാര സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും പ്രവാസികളുടെ താമസ കേന്ദ്രങ്ങളിലും റെയ്ഡ് നടത്തുന്നത്.

വിവിധ നിയമലംഘനങ്ങളുടെ പേരില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സൗദിയില്‍ അറസ്റ്റിലായത് ഇരുപതിനായിരത്തിലേറെ പ്രവാസികളാണ്. ഒക്ടോബര്‍ 31നും നവംബര്‍ 6നും ഇടയില്‍ നടത്തിയ റെയിഡുകളിലാണ് ഇത്രയും പേര്‍ പിടിയിലായത്. കഴിഞ്ഞ ആഴ്ച അറസ്റ്റിലായവരില്‍ 11,523 പ്രവാസികള്‍ താമസ നിയമങ്ങള്‍ ലംഘിച്ചതിനും, 5,711 പേര്‍ അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനും, 3,544 പേര്‍ തൊഴില്‍ നിയമലംഘനത്തിനുമാണ് പിടിയിലായത്. നേരത്തേ വിവിധ നിയമ ലംഘനങ്ങള്‍ക്ക് പിടിയിലായ 9,254 പ്രവാസികളെ സൗദിയില്‍ നിന്ന് നാടുകടത്തിയതായും അധികൃതര്‍ അറിയിച്ചു.

പുതുതായി അറസ്റ്റിലായവരെ കൂടാതെ 20,363 പ്രവാസികള്‍ വിവിധ നിയമലംഘനങ്ങളുടെ പേരില്‍ നിയമനടപടികള്‍ നേരിടുന്നതായും അധികൃതര്‍ അറിയിച്ചു. ഇവരില്‍ 12,138 പേരെ നാട്ടിലേക്കുള്ള യാത്രാരേഖകള്‍ ശരിയാക്കുന്നതിനായി ബന്ധപ്പെട്ട നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫര്‍ ചെയ്തിട്ടുണ്ട്. 3,128 പേര്‍ക്ക് അവരുടെ യാത്രാ ബുക്കിങ് അന്തിമമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച് അതിര്‍ത്തികള്‍ വഴി രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ചതിന് 1,569 പേരെയാണ് സുരക്ഷാ അധികൃതര്‍ പിടികൂടിയത്. ആവശ്യമായ രേഖകളില്ലാതെ അനധികൃതമായി രാജ്യത്തിന് പുറത്തേക്ക് അതിര്‍ത്തികള്‍ വഴി കടക്കാന്‍ ശ്രമിച്ച 63 പേരെയും അധികൃതര്‍ പിടികൂടി. കൂടാതെ, നിയമ ലംഘകര്‍ക്ക് സൗകര്യമൊരുക്കുകയും, അഭയം നല്‍കുകയും, ജോലി നല്‍കുകയും അതിന് സൗകര്യം ചെയ്തുകൊടുക്കുകയും ചെയ്ത 15 വ്യക്തികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

നിയമലംഘകര്‍ക്ക് ഏതെങ്കിലും രീതിയില്‍ സഹായം നല്‍കുന്ന വ്യക്തികള്‍ക്കെതിരേ ശക്തമായ നടപടി തുടർന്നും സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇവര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാന്‍ സൗകര്യം നല്‍കുകയോ അവര്‍ക്ക് യാത്ര ചെയ്യാന്‍ വാഹനം നല്‍കുകയോ താമസത്തിന് സൗകര്യം ഒരുക്കി നല്‍കുകയോ ജോലി നല്‍കുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യമായാണ് സൗദി ആഭ്യന്തര മന്ത്രാലയം കാണുന്നത്.

ഇത്തരം കുറ്റങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവും ഒരു ദശലക്ഷം റിയാല്‍ വരെ പിഴയുമാണ് ശിക്ഷ. അതിനു പുറമെ ഈ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ച വാഹനങ്ങളും കെട്ടിടങ്ങളും നിയമനടപടിക്ക് വിധേയമാവുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി പരമോന്നത കോടതി.... കേസില്‍ പ്രതികളോ കുറ്റക്കാരോ ആയതിന്റെ പേരില്‍ ഒരാളുടെ വീട് ഇടിച്ചു നിരത്തുന്നത് ഭരണഘടനാ വിരുദ്ധമെന്ന് ആവര്‍ത്തിച്ച്  (6 minutes ago)

ശബരിമല തീര്‍ഥാടകര്‍ക്കായി പ്രത്യേക കാലാവസ്ഥ പ്രവചനവുമായി തിരുവനന്തപുരം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം....  (15 minutes ago)

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്.... പവന് 320 രൂപയുടെ കുറവ്  (18 minutes ago)

എറണാകുളം ഏലൂരില്‍ യുവാവിനെ പുഴയില്‍ വീണ് കാണാതായി... തെരച്ചില്‍ ഊര്‍ജ്ജിതമാക്കി  (21 minutes ago)

ഓഹരി വിപണിയില്‍ നഷ്ടം... രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു....  (32 minutes ago)

32 വര്‍ഷമായി പ്രവാസി, ഒമാനിൽ അവധി കഴിഞ്ഞെത്തി നാലാം ദിവസം മലയാളി കുഴഞ്ഞുവീണ് മരിച്ചു  (47 minutes ago)

ആലുവയില്‍ വാഹനാപകടത്തില്‍ വയോധികന് ദാരുണാന്ത്യം  (1 hour ago)

സങ്കടക്കാഴ്ചയായി... റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ തട്ടി സ്ത്രീയുടെ രണ്ട് കാലുകള്‍ നഷ്ടപ്പെട്ടു...  (1 hour ago)

കന്യാകുമാരിയില്‍ വിവേകാനന്ദപ്പാറയ്ക്കും തിരുവള്ളുവര്‍ പ്രതിമയ്ക്കും മദ്ധ്യേ നിര്‍മിച്ച കണ്ണാടിപ്പാലം ജനുവരി ഒന്നിന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്യും  (2 hours ago)

പ്രശസ്ത ബംഗാളി നടന്‍ മനോജ് മിത്ര അന്തരിച്ചു.... 85 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു  (2 hours ago)

കല്‍പാത്തിയില്‍ രഥോത്സവത്തിന്റെ ഒന്നാം തേരിന്റെ പ്രയാണത്തിന് ഇന്ന് തുടക്കം.. രഥസംഗമം വെള്ളിയാഴ്ച  (3 hours ago)

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും പോളിങ് തുടങ്ങി.. ആദ്യ മണിക്കൂറില്‍ ഭേദപ്പെട്ട പോളിങ്, ബൂത്തുകള്‍ക്ക് മുന്നില്‍ വോട്ടര്‍മാരുടെ നീണ്ടനിര  (3 hours ago)

ഈ വര്‍ഷത്തെ ബുക്കര്‍ പുരസ്‌കാരം ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാര്‍വേയ്ക്ക്....  (3 hours ago)

ഡി.ആര്‍.ഡി.ഒ വികസിപ്പിച്ച ദീര്‍ഘദൂര ലാന്‍ഡ് അറ്റാക്ക് ക്രൂസ് മിസൈല്‍ ഒഡീഷ തീരത്തെ ചാന്ദിപൂര്‍ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ കന്നി പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി  (3 hours ago)

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ എം.ടി.പത്മ അന്തരിച്ചു... വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (3 hours ago)

Malayali Vartha Recommends