വാരാന്ത്യ അവധി ദിനങ്ങൾ ഉൾപ്പെടെ നാല് ദിവസത്തെ അവധി, ഒമാൻ ദേശീയ ദിനത്തോടനുബന്ധിച്ച് പൊതു അവധി പ്രഖ്യാപിച്ചു
ഒമാന്റെ 54-ാമത് ദേശീയ ദിനത്തോടനുബന്ധിച്ചുള്ള പൊതു അവധികൾ പ്രഖ്യാപിച്ചു. രാജ്യത്തെ പൊതു-സ്വകാര്യ മേഖലയക്ക് അവധി ഒരു പോലെ ബാധകമാണ്. നവംബർ 20, 21നാണ് ഔദ്യോഗിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വാരാന്ത്യ അവധി ദിനങ്ങൾ കൂടിക്കൂട്ടിയാണ് നാല് ദിവസത്തെ അവധിയാണ് ലഭിക്കുക.
നവംബർ 24 മുതൽ സാധരണഗതിയിൽ പ്രവൃത്തിദിനം ആരംഭിക്കുമെന്നും ഭരണകൂടം വ്യക്തമാക്കി. ആധുനിക ഒമാന്റെ ശിൽപിയും ഒമാൻ മുൻ ഭരണാധികാരിയും ആയിരുന്ന സുൽത്താൻ ഖാബൂസിന്റെ ജന്മദിനമാണ് നവംബർ 18. അന്നാണ് രാജ്യം ദേശീയ ദിനമായി ആഘോഷിക്കുന്നത്.
ദേശീയ ദിനത്തിന്‍റെ ഭാഗമായി വാഹനങ്ങൾ അലങ്കരിക്കാന്‍ റോയൽ ഒമാൻ പൊലീസ് അനുമതി നൽകിയിട്ടുണ്ട്. പൊലീസിന്റെ നിർദേശ പ്രകാരം സ്റ്റിക്കർ ഒട്ടിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. അതേസമയം ദേശീയ ചിഹ്നങ്ങൾ സ്റ്റിക്കറായി പതിക്കാൻ പാടില്ല എന്നും പൊലീസിൻ്റെ നിർദ്ദേശമുണ്ട്.
https://www.facebook.com/Malayalivartha