പറന്നുയർന്ന് 20 മിനിറ്റിനിടെ അപകടം, ഫുജൈറ വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട വിമാനം തകർന്ന് ഒരു മരണം, പൈലറ്റിന്റെ മൃതദേഹം തീരത്തടിഞ്ഞു, വിമാനം നിയന്ത്രണം വിട്ട് കടലില്‍ പതിച്ചിട്ടുണ്ടാകാമെന്നാണ് അധികൃതര്‍, ഒപ്പമുണ്ടായിരുന്ന ട്രെയിനി പൈലറ്റിനായി തെരച്ചിൽ..!!
യുഎഇയിൽ പറന്നുയർന്ന വിമാനം തകർന്ന് വീണ് ഒരു മരണം. ഫുജൈറ വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന് 20 മിനിറ്റിനിടെ ആണ് അപകടം. ചൊവ്വാഴ്ചയുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാളെ കാണാകുകയും ചെയ്തതായി യുഎഇ വ്യോമ മന്ത്രാലയമാണ് വാർത്ത പുറത്തുവിട്ടത്. പൈലറ്റിന്റെ മൃതദേഹം ഫുജൈറ തീരത്ത് നിന്ന് കണ്ടെത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ട്രെയിനി പൈലറ്റിനെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല.
വിമാനം നിയന്ത്രണം വിട്ട് കടലില്‍ പതിച്ചിട്ടുണ്ടാകാമെന്നാണ് അധികൃതര്‍ സംശയിക്കുന്നത്. പൈലറ്റിന്റെ മൃതദേഹം ലഭിച്ച പ്രദേശം കേന്ദ്രമാക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്. വിമാനത്തില്‍ പൈലറ്റും വിദേശ പൗരത്വമുള്ള ഒരു ട്രെയിനിയുമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ പൈലറ്റിന്റെ മൃതദേഹം ഫുജൈറ തീരത്ത് കണ്ടെത്തുകയായിരുന്നു. ട്രെയിനി പൈലറ്റിനെയും വിമാനത്തെയും കണ്ടെത്താന്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീമുകള്‍ തീവ്രമായ തിരച്ചില്‍ ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.
പരിശീലനത്തിനായി പറന്നുയര്‍ന്ന ഉടന്‍ വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെടുകയായിരുന്നുവെന്ന് യുഎഇയിലെ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അറിയിച്ചു. പുറപ്പെട്ട് 20 മിനിറ്റിനുള്ളില്‍ ആശയവിനിമയം നഷ്ടപ്പെടുകയും റഡാറില്‍ നിന്ന് വിമാനം അപ്രത്യക്ഷമാവുകയും ചെയ്തതായി അതോറിറ്റി പ്രസ്താവനയില്‍ പറഞ്ഞു. വിമാനത്തിന് എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ല. സംഭവത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം നടത്തുമെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ഇതിനായി ബന്ധപ്പെട്ട ഏജന്‍സികളുമായി ഏകോപിച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതായും അധികൃതര്‍ വ്യക്തമാക്കി. അപകടത്തിൽ മരിച്ച പൈലറ്റിന്റെ കുടുംബത്തിന് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായി അതോറിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
പരിശീലന വിമാനം അപകടത്തില്‍പ്പെട്ട റിപ്പോര്‍ട്ട് വ്യോമയാന അതോറിറ്റിക്ക് ലഭിച്ചതോടെ ഇത് സംബന്ധമായി അന്വേഷണം ആരംഭിച്ചതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അധികൃതര്‍ പറഞ്ഞു. പറന്നുയര്‍ന്ന് 20 മിനിറ്റിനുള്ളില്‍ വിമാനത്തിന്റെ റഡാര്‍ ബന്ധം നഷ്ടപ്പെട്ടു. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണ്. തിരച്ചില്‍, രക്ഷാപ്രവര്‍ത്തനങ്ങളുടെ പുരോഗതി നിരീക്ഷിക്കാന്‍ ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് വരികയാണെന്നും വ്യോമയാന അതോറിറ്റി വ്യക്തമാക്കി.
https://www.facebook.com/Malayalivartha