Widgets Magazine
14
Nov / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് കരാര്‍ അടിസ്ഥാനത്തില്‍ സീനിയര്‍ പ്രോജക്ട് ഓഫീസര്‍മാരെ (മെക്കാനിക്കല്‍ ആന്‍ഡ് ഇലക്ട്രിക്കല്‍) നിയമിക്കുന്നു


ഈ യോഗ്യതകളുണ്ടെങ്കിൽ ട്രായിയില്‍ തകർപ്പൻ അവസരം, അരലക്ഷത്തിന് മുകളില്‍ ശമ്പളം, കൂടാതെ മറ്റ് ആനുകൂല്യങ്ങളും ഇതിലും നല്ല ഒരവസരം ഇനി കിട്ടാനില്ല


വൻ ആശ്വാസം സമ്മാനിച്ച് സ്വർണ വില..സംസ്ഥാനത്തെ സ്വർണവിലയിൽ റെക്കോർഡ് ഇടിവ്...ഇന്ന് 880 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞിട്ടുള്ളത്..55,480 രൂപ നിരക്കിലാണ് ഇന്ന് സംസ്ഥാനത്ത് സ്വര്‍ണ വ്യാപാരം നടക്കുക...


അഗ്നിപർവതങ്ങളെ കുറിച്ച് കേട്ടിട്ടില്ലാത്തവർ ചുരുക്കമായിരിക്കും..മഞ്ഞുമൂടി കിടക്കുന്ന മലമുകളിൽ ഒഴുകിയിറങ്ങുന്ന തിളച്ചുമറിയുന്ന ലാവയുടെ ദൃശ്യങ്ങളാണ് കാഴ്ചക്കാരെ അതിശയിപ്പിക്കുന്നത്...


ഹിസ്ബുള്ളയ്ക്ക് നേരെ ഇസ്രയേലിന്റെ സംഹാര താണ്ഡവം.. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വ്യാപകമായ ആക്രമണം...മൂന്ന് കമാൻഡർമാരെ വകവരുത്തി... തെക്കൻ ലെബനൻ കേന്ദ്രീകരിച്ച് സൈനിക ഗ്രൗണ്ട് ഓപ്പറേഷൻ...

ജീവനക്കാർക്ക് അനുയോജ്യമായ ജോലി സമയമോ വിദൂര തൊഴിൽ രീതിയോ നടപ്പിലാക്കിയേക്കും, ദുബൈയിലെ വർദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പുതിയ രീതി, ഷെയ്ഖ് ഹംദാൻ അംഗീകാരം നൽകിയ ദുബായ് ഗതാഗത നയത്തെ തുടർന്നുള്ള സർവേയിൽ പറയുന്നത്...

13 NOVEMBER 2024 11:07 PM IST
മലയാളി വാര്‍ത്ത

More Stories...

പറന്നുയർന്ന് 20 മിനിറ്റിനിടെ അപകടം, ഫുജൈറ വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട വിമാനം തകർന്ന് ഒരു മരണം, പൈലറ്റിന്റെ മൃതദേഹം തീരത്തടിഞ്ഞു, വിമാനം നിയന്ത്രണം വിട്ട് കടലില്‍ പതിച്ചിട്ടുണ്ടാകാമെന്നാണ് അധികൃതര്‍, ഒപ്പമുണ്ടായിരുന്ന ട്രെയിനി പൈലറ്റിനായി തെരച്ചിൽ..!!

റിയാദ് ജയിലിൽ അര മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച്ച, 18 വർഷത്തിന് ശേഷം ഏറെ സന്തോഷത്തോടെ മകനെ കണ്ട് ഒന്നിച്ച് ചായ കുടിച്ചു പിരിഞ്ഞു, വർഷങ്ങളായി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിനെ ഒരു നോക്ക് കാണാനുള്ള ഉമ്മ ഫാത്തിമയുടെ അടങ്ങാത്ത ആഗ്രഹം സാധിച്ചു...!!!

പ്രവാസികളുടെ ശരാശരി ശമ്പളം കുറഞ്ഞു..!! കുവൈത്തിൽ പ്രവാസികളെ നിയമിക്കുന്നതിൽ നിയന്ത്രണങ്ങൾ നിലനിൽക്കെ തൊഴിലാളികളുടെ എണ്ണം ഉയരുന്നത് തിരിച്ചടി, കുവൈത്തി-വിദേശി ജീവനക്കാർക്കിടയിൽ വേതനത്തിൽ ഏറ്റകുറച്ചിലുകൾ നിലനിൽക്കുന്നതായി റിപ്പോർട്ട്...!!!

വാരാന്ത്യ അവധി ദിനങ്ങൾ ഉൾപ്പെടെ നാല് ദിവസത്തെ അവധി, ഒമാൻ ദേശീയ ദിനത്തോടനുബന്ധിച്ച് പൊതു അവധി പ്രഖ്യാപിച്ചു

സ്വർണം വാങ്ങാനിരിക്കുന്ന പ്രവാസികൾ നേരെ വിട്ടോളൂ, പൊന്നിന്റെ തിളക്കം മങ്ങി തുടങ്ങി, ദുബൈയിൽ സ്വര്‍ണവില കുറഞ്ഞു

നിരവധി പ്രവാസികൾ തൊഴിലടുക്കുന്ന ഗൾഫ് രാജ്യമാണ് യുഎഇ. എല്ലാവർക്കും സ്വീകാര്യമാകുന്ന തരത്തിലാണ് ഇവിടുത്തെ തൊഴിൽ നയം. എന്നാൽ ഇനി തൊഴിൽ രീതിയിൽ മാറ്റം കൊണ്ടുവരാനുള്ള പദ്ധതിയിലാണ് ദുബൈ. ജീവനക്കാർക്ക് അനുയോജ്യമായ ജോലി സമയമോ വിദൂര ജോലിയോ നൽകാനുള്ള ആലോചനയിലാണ് അധികൃതർ. ഇതിന് കാരണം വർദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്കാണ്. ഈ പ്രധാന പ്രശ്നം പരിഹരിക്കാണ് പുതിയ സംവിധാനം. ഇത് നടപ്പിലാക്കിയാൽ ജീവനക്കാർക്ക് തിരക്കിൽപെടാതെ ഓഫീസിലും വീടുകളിലും എത്താം.

തിരക്കേറിയ സമയത്തെ ഗതാഗതക്കുരുക്ക് 30% കുറയ്ക്കാനാകുമെന്നാണ് സർവേ റിപ്പോർട്ടിൽ പറയുന്നത്. എമിറേറ്റിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് പൊതുമേഖലാ- സ്വകാര്യമേഖലാ സ്ഥാപനങ്ങള്‍ ഈ രീതികള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ പറഞ്ഞു. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും ദുബായ് ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് ഡിപ്പാർട്മെന്റും ചേർന്ന് നടത്തിയ 2 സർവേകളിലാണ് ഈ കണ്ടെത്തൽ. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകിയ ദുബായ് ഗതാഗത നയത്തെ തുടർന്ന് സർവേ നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

2 മണിക്കൂർ വ്യത്യാസത്തിൽ ജീവനക്കാരുടെ ജോലി സമയം ക്രമീകരിച്ചും മാസത്തിൽ നാലോ അഞ്ചോ ദിവസം വിദൂര ജോലിക്ക് അവസരം നൽകിയും ഗതാഗതക്കുരുക്ക് കുറയ്ക്കാനാകുമെന്നാണ് സർവേയിലെ കണ്ടെത്തൽ.ദുബായിലെ 20% ജീവനക്കാർ ഒരു ദിവസം വിദൂര ജോലി ചെയ്യുകയാണെങ്കിൽ ഷെയ്ഖ് സായിദ് റോഡിലെ ഗതാഗതക്കുരുക്ക് 9.8 ശതമാനവും അൽഖൈൽ റോഡിൽ 8.4 ശതമാനവും കുറയും. ഫ്ലെക്സിബിൾ ജോലി ഏർപ്പെടുത്തിയാൽ ഇതു യഥാക്രമം 5.7%, 5% ഗതാഗതക്കുരുക്ക് കുറയ്ക്കും.

ആദ്യ സർവേയിൽ 644 കമ്പനികളിലെ 3.2 ലക്ഷം ജീവനക്കാരും രണ്ടാമത്തെ സർവേയിൽ 12,000 ജീവനക്കാരും പങ്കെടുത്തു. 32% സ്വകാര്യ കമ്പനികളും വിദൂര വർക്ക് നയങ്ങൾ നടപ്പാക്കുന്നുണ്ട്. 58% കമ്പനികൾ വിദൂര ജോലി വിപുലീകരിക്കാൻ സന്നദ്ധത അറിയിച്ചു. കൂടാതെ, 31% കമ്പനികൾ ജീവനക്കാർക്ക് അനുയോജ്മായ ജോലി സമയം തിരഞ്ഞെടുക്കാൻ അവസരം നൽകിയിട്ടുണ്ട്. ഉൽപാദനക്ഷമതയും ജീവിത നിലവാരവും സന്തുലിതമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള നടപടികളനുസരിച്ച് പ്രവൃത്തി സമയത്തിൽ പൊതു, സ്വകാര്യ മേഖലകൾക്ക് ഭേദഗതി വരുത്താവുന്നതാണ്.

കോവിഡിനിടെ 2020ൽ അവതരിപ്പിച്ച വിദൂര തൊഴിൽ നയത്തിനുശേഷം മിക്ക സർക്കാർ സ്ഥാപനങ്ങളിലും അത് കോർപറേറ്റ് സംസ്കാരത്തിന്റെ ഭാഗമായി മാറി. ഈ സ്ഥാപനങ്ങളിൽ 80% ജീവനക്കാർക്ക് ആഴ്ചയിൽ 2 ദിവസം വിദൂര ജോലി ചെയ്യാനുള്ള അവസരം നൽകുന്നുണ്ട്. സർവേപ്രകാരം ദുബായിലെ 87% സർക്കാർ ജീവനക്കാരും വ്യക്തിപരമായ ആവശ്യങ്ങൾക്ക് അനുസൃതമായി ഫ്ലെക്സിബിൾ ജോലി സമയം തിരഞ്ഞെടുക്കുന്നുണ്ട്. ചില സർക്കാർ സ്ഥാപനങ്ങൾ രാവിലെ 6.30നും 8.30 നും ഇടയിൽ ജോലി ആരംഭിക്കുന്നതിന് അവസരം ഒരുക്കിയിട്ടുണ്ട്. ഇത് രാവിലെയും വൈകുന്നേരവും തിരക്കുള്ള സമയങ്ങളില്‍ എല്ലാ ജീവനക്കാരും ഒന്നിച്ച് യാത്ര ചെയ്യുന്നത് ഒഴിവാക്കാൻ സഹായിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രി മോദി ഡൊമിനിക്കയുടെ ഒരു യഥാര്‍ത്ഥ പങ്കാളിയാണ്... ഡൊമിനിക്ക അവാര്‍ഡ് ഓഫ് ഓണര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  (43 minutes ago)

അമേരിക്കന്‍ കാബിനെറ്റില്‍ ഇനി വടക്കഞ്ചേരിക്കാരനായ വിവേക് രാമസ്വാമിയും ..  (1 hour ago)

മതഭ്രാന്തന്മാരുടെ വെല്ലുവിളികളും മനോഹരമായ പ്രണയ രംഗങ്ങളുമായി രാമനും കദീജയും; സോഷ്യൽ മീഡയിയിൽ വൈറലായി ട്രെയിലർ  (1 hour ago)

കൊച്ചിയിലെ ലുലുവിൽ 5000 പേർക്ക് തൊഴില്‍ സാധ്യത  (1 hour ago)

ആരോഗ്യകരമായ ശരണയാത്ര: ശബരിമല കയറും മുമ്പേ ഇക്കാര്യങ്ങള്‍ അറിയണം; സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ വ്രതകാലത്ത് നിര്‍ത്തരുത്  (1 hour ago)

നിങ്ങള്‍ യോഗ്യരാണോ?  (1 hour ago)

ശ്രുതിതരംഗം പദ്ധതിയുമായി സഹകരിച്ച് കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ ; രണ്ട് വര്‍ഷത്തേയ്ക്ക് 13 കോടി രൂപ നല്‍കും  (1 hour ago)

മന്ത്രിയുടെ ഓഫീസിലെത്തി കളിചിരിയുമായി ശിശു വിഹാറിലെ കുഞ്ഞുങ്ങള്‍  (1 hour ago)

ഈ യോഗ്യതകളുണ്ടെങ്കിൽ ട്രായിയില്‍ തകർപ്പൻ അവസരം  (1 hour ago)

നടി കസ്തൂരി ശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി  (2 hours ago)

GOLD RATE കൂപ്പുകുത്തി സ്വർണം  (2 hours ago)

പാലക്കാട്ടെ ഇടതുമുന്നണി സ്ഥാനാര്‍ഥി പി. സരിനെ പ്രശംസിച്ച് സി പി എം കേന്ദ്ര കമ്മറ്റിയംഗം ഇ.പി. ജയരാജന്‍  (2 hours ago)

തീ തുപ്പുന്ന ലാവാ പ്രവാഹം;  (3 hours ago)

ISRAEL ഹിസ്ബുല്ലയ്ക്ക് ഇനി അവസാനിപ്പിക്കാൻ പറ്റില്ല  (3 hours ago)

RUSSIA യുക്രൈന്‍- റഷ്യ യുദ്ധം  (3 hours ago)

Malayali Vartha Recommends