ഇനിയെല്ലാം ഞൊടിയിടയിൽ, യുഎഇയിൽ വര്‍ക്ക് പെര്‍മിറ്റ് പുതുക്കാനും റദ്ദാക്കാനും പുതിയ സംവിധാനം, നിലവിലുള്ള നടപടിക്രമങ്ങൾ പൂര്‍ണമായും ഒഴിവാക്കപ്പെടും, പ്രവാസികൾക്ക് ഇരട്ടിയാശ്വാസം...!!!
യുഎഇ പ്രവാസികൾക്ക് ഇനി വർക്ക് പെർമിറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടുതൽ എളുപ്പമാകും. പുതിയ സംവിധാനം നിലവിൽ വന്നതോടെ ഇതിനായി ഇനി ദിവസങ്ങൾ കാത്തുവിൽക്കേണ്ടിവരില്ല. സ്മാർട്ടായ രീതിയിൽ കാര്യങ്ങൾ നടപ്പാക്കുന്ന രാജ്യം ഇതിലും ആ രീതി കൊണ്ടുവന്നതോടെയാണ് കാര്യങ്ങൾ എളുപ്പമായത്. ഓട്ടോമാറ്റഡ് സംവിധാനം നിലവില്‍വന്നതോടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കലും റദ്ദാക്കലും കാലതാമസം കൂടാതെ ചെയ്യാനാകും. 'സീറോ ബ്യൂറോക്രസി' എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായി മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം വാഗ്ദാനം ചെയ്യുന്ന തൊഴില്‍ സേവനങ്ങള്‍ ഓട്ടോമേറ്റഡ് രീതിയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.
ഇതോടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കലും റദ്ദാക്കലുമായി ബന്ധപ്പെട്ട് നിലവിലുള്ള നടപടിക്രമങ്ങൾ പൂര്‍ണമായും ഒഴിവാക്കപ്പെടും. അപേക്ഷകളുടെ പ്രോസസ്സിങ് സമയം പരമാവധി ഒരു പ്രവൃത്തി ദിവസമായി ഇത് കുറയ്ക്കുമെന്നും അധികൃതര്‍ അറിയിച്ചു. സ്ഥാപനങ്ങള്‍ക്കും വീട്ടുജോലിക്കാര്‍ക്കും വര്‍ക്ക് പെര്‍മിറ്റ് നല്‍കല്‍, തൊഴില്‍ കരാര്‍ പുതുക്കല്‍, വര്‍ക്ക് പെര്‍മിറ്റുകളോ കരാറുകളോ റദ്ദാക്കല്‍, തൊഴില്‍ പരാതികള്‍ പരിഗണിക്കല്‍ എന്നിവയാണ് മന്ത്രാലയം നല്‍കുന്ന പ്രധാന സേവനങ്ങള്‍.
രാജ്യത്തിന് പുറത്തുള്ള ജീവനക്കാര്‍, മരിച്ച വ്യക്തികള്‍, പകര്‍ച്ചവ്യാധികള്‍ ഉള്ളവര്‍, ഉപയോഗിക്കാത്ത വര്‍ക്ക് പെര്‍മിറ്റുകള്‍ എന്നിവ കാരണം വര്‍ക്ക് പെര്‍മിറ്റുകള്‍ റദ്ദാക്കുമ്പോള്‍ പുതിയ സംവിധാനം അനുസരിച്ച് നടപടിക്രമങ്ങളും രേഖകളും ആവശ്യമില്ലെന്നും മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം അറിയിച്ചു. വര്‍ക്ക് പെര്‍മിറ്റ് പുതുക്കലാണ് ഓട്ടോമേറ്റഡ് ചെയ്ത സേവനങ്ങളിൽ മറ്റൊന്ന്. ഈ പ്രക്രിയയ്ക്ക് മുമ്പ് നേരിട്ട് മന്ത്രാലയം ഓഫീസ് നേരിട്ട് സന്ദര്‍ശിക്കേണ്ടതുണ്ടായിരുന്നു.
എന്നാല്‍ ഇനി മുതല്‍ അതിന്‍റെ ആവശ്യമില്ല. പകരം മന്ത്രാലയത്തിന്‍റെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴി ഇത് ചെയ്യാന്‍ കഴിയും. ഇതിന് പ്രത്യേകമായി രേഖകളൊന്നും സമര്‍പ്പിക്കേണ്ടതില്ലെന്നതാണ് മറ്റൊരു സവിശേഷത. നേരത്തേ രണ്ട് ദിവസമെടുത്തിരുന്ന വര്‍ക്ക് പെര്‍മിറ്റ് പുതുക്കല്‍ പ്രക്രിയ ഒരു ദിവസം കൊണ്ട് പൂര്‍ത്തിയാവുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റിയുമായി മന്ത്രാലയം സിസ്റ്റത്തെ സംയോജിപ്പിച്ചതിലൂടെയാണ് ഇത് സാധ്യമായത്. മറ്റ് വിവിധ ഏജന്‍സികളുടെ സംവിധാനങ്ങളില്‍ നിന്നുള്ള ഡാറ്റയുടെ അടിസ്ഥാനത്തില്‍, പ്രസക്തമായ സ്ഥാപനങ്ങളുമായുള്ള സംയോജനത്തിലൂടെ ആവശ്യമായ ഫീല്‍ഡുകളുടെ എണ്ണം കുറയ്ക്കുകയും ആവശ്യമായ രേഖകള്‍ 76 ശതമാനം വരെ വെട്ടിക്കുറയ്ക്കുകയും ചെയ്തതായി മന്ത്രാലയത്തിലെ ലേബര്‍ മാര്‍ക്കറ്റ് ആന്‍ഡ് എമിറേറ്റൈസേഷന്‍ ഓപ്പറേഷന്‍സ് അണ്ടര്‍സെക്രട്ടറി ഖലീല്‍ ഇബ്രാഹിം അല്‍ ഖൂരി പറഞ്ഞു.
https://www.facebook.com/Malayalivartha