നിയമലംഘകരായ പ്രവാസികളിൽ പിടിമുറുക്കി കുവൈത്ത്, വെറും നാല് ദിവസത്തിനുള്ളിൽ മിന്നൽ പരിശോധനയിൽ പിടികൂടിയ 497 വിദേശികളെ നാടുകടത്തി, അധികം പേരും റെസിഡന്‍സി-തൊഴില്‍ നിയമ ലംഘകർ
കുവൈത്തിൽ പ്രവാസികൾക്ക് കടുത്ത നിയന്ത്രണം തുടരുന്നതിനിടെ നിയമലംഘകരായവരെ പിടികൂടി നാടുകടത്തി. റെസിഡന്‍സി-തൊഴില്‍ നിയമ ലംഘന കേസുകളില്‍ അകപ്പെട്ടവരാണ് നാടുകടത്തിയവരിൽ അധികം പേരും. നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തീകരിച്ച് വെറും നാല് ദിവസം കൊണ്ട് 497 വിദേശികളെയാണ് നാടുകളിലേക്ക് തിരിച്ചയച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ മാസം 11 മുതല്‍ 14 വരെ നാടുകടത്തിയവരുടെ കണക്കാണിത്.
ആക്ടിങ് പ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബായുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി, എല്ലാ ഗവര്‍ണറേറ്റുകളിലും റസിഡന്‍സി-തൊഴില്‍ നിയമലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയാണ് സ്വീകരിച്ച് വരുന്നത്. റെസിഡന്‍സി അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഈ മാസം 11 മുതല്‍ 14 വരെ നിരവധി സുരക്ഷാ പ്രചാരണങ്ങളും പരിശോധനകളും നടത്തി. ഈ ദിവസങ്ങളില്‍ തന്നെ നിയമ ലംഘകരായ 385 പ്രവാസികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ നാടുകടത്താനുള്ള നടപടികള്‍ സ്വീകരിച്ച് വരുകയാണന്നും അധികൃതര്‍ അറിയിച്ചു.
നിയമലംഘകര്‍ക്ക് ഒപ്പം അവരുടെ തൊഴിലുടമകളെയും ഉത്തരവാദികളാക്കാനുള്ള നീക്കം മന്ത്രാലയം തുടങ്ങിയിട്ടുണ്ട്. ആക്ടിങ് പ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബായുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി, എല്ലാ ഗവര്‍ണറേറ്റുകളിലും റസിഡന്‍സി-തൊഴില്‍ നിയമലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയാണ് സ്വീകരിച്ച് വരുന്നത്.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ കുവൈറ്റില്‍ നിന്ന് ആറ് ലക്ഷത്തോളം പ്രവാസികളെ പല കാരണങ്ങളാല്‍ കുവൈറ്റില്‍ നിന്ന് നാടുകടത്തിയിട്ടുണ്ടെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. നാടുകടത്തപ്പെട്ടവർക്ക് വിമാന ടിക്കറ്റ് നൽകാനുള്ള ഉത്തരവാദിത്തം സ്പോൺസർമാരുടേതാണ്. ടിക്കറ്റ് റിസർവേഷനും പുറപ്പെടാനുള്ള നടപടിക്രമങ്ങളും വേഗത്തിലാക്കാൻ ഡിപോർട്ടേഷൻ ഡിപ്പാർട്ട്‌മെന്‍റിന്‍റെ കെട്ടിടത്തിലെ രണ്ട് ട്രാവൽ ഓഫീസുകൾ വഴി മന്ത്രാലയം സഹായം വാഗ്ദാനം ചെയ്യുന്നുണ്ട്. നാടുകടത്തലിന് അനുമതി ലഭിച്ചു കഴിഞ്ഞാൽ, വ്യക്തികളുടെ വിരലടയാളം രേഖപ്പെടുത്തുകയും മറ്റു നടപടികൾ പൂർത്തിയാക്കുകയും ചെയ്യുന്നു.
നാടുകടത്തല്‍ കേന്ദ്രത്തില്‍ എത്തുന്നവര്‍ക്ക് പാസ്പോര്‍ട്ടോ എമര്‍ജന്‍സി ട്രാവല്‍ ഡോക്യുമെന്റോ ലഭ്യമാണെങ്കില്‍, നാടുകടത്തല്‍ പ്രക്രിയ കഴിയുന്നത്ര വേഗത്തില്‍ പൂര്‍ത്തിയാക്കും. ശരാശരി 72 മണിക്കൂര്‍ കൊണ്ട് ഇവരെ നാട്ടിലേക്ക് അയക്കും. അതത് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യാത്രാ രേഖകള്‍ നല്‍കുന്നതില്‍ ചില എംബസികളുടെ സഹകരണമില്ലായ്മ, പബ്ലിക് പ്രോസിക്യൂഷന്റെ നിലവിലുള്ള യാത്രാ നിരോധനം, കോടതി കേസ് തുടങ്ങിയവ കാരണം നാട്ടിലക്കുള്ള യാത്രകള്‍ വൈകാനിടയുണ്ട്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള അവരുടെ യാത്ര കർശന സുരക്ഷയിലാണ്.
https://www.facebook.com/Malayalivartha