മഴയ്ക്കും ഇടിമിന്നലിനും സാധ്യത, ഒമാനിലെ ഈ ഗവര്‍ണറേറ്റുകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ജാഗ്രത നിർദേശം
ഒമാന്റെ ചില ഭാഗങ്ങളില്‍ നാളെ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളുടെ ചില ഭാഗങ്ങളിലും തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിന്റെ തീരങ്ങളിലുമാണ് മഴ പെയ്യാന്‍ സാധ്യതയുള്ളത്. വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടെയുള്ള ചാറ്റല്‍ മഴയുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം യുഎഇയിൽ 10 വർഷത്തിനകം മഴയും താപനിലയും വർധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴയുടെ തീവ്രത 10 മുതല്‍ 20 ശതമാനം വരെയും ശരാശരി താപനില 1.7 ഡിഗ്രിയും ഉയര്‍ന്നേക്കാമെന്നാണ് അധികൃതര്‍ പറയുന്നത്. ഈ മാറ്റങ്ങള്‍ ഹ്രസ്വകാലത്തേക്കും ദീര്‍ഘകാലത്തേക്കും പ്രതീക്ഷിക്കാമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിലെ മെറ്റീരിയോളജി വകുപ്പ് മേധാവി ഡോ. മുഹമ്മദ് അല്‍ അബ്രി പറഞ്ഞു.
കാലാവസ്ഥയില്‍ ഗണ്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ ഇത് മുന്‍നിര്‍ത്തി ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തേണ്ടതിന്‍റെ ആവശ്യകതയും അദ്ദേഹം എടുത്തു പറഞ്ഞു. ഏപ്രിലിൽ അനുഭവപ്പെട്ട അസാധാരണ മഴയ്ക്ക് സമാനമായി രാജ്യം കടുത്ത കാലാവസ്ഥാ മാറ്റങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. അതു മുന്നിൽ കണ്ട് സജീവമായ ആസൂത്രണം നടത്തണമെന്നും പ്രതിസന്ധിയും പ്രകൃതിദുരന്ത മാനേജ്മെന്റും എന്ന വിഷയത്തിൽ ദുബായ് പൊലീസ് സംഘടിപ്പിച്ച സെമിനാറിൽ അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha