ഇനി ലഗേജിനായി കാത്തിരിക്കേണ്ട, ദുബൈ വിമാനത്താവളത്തിലെ യാത്രക്കാരുടെ താമസസ്ഥലങ്ങളിൽ എത്തിക്കാൻ സംവിധാനം, ഇനി വിമാനം ഇറങ്ങി എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാൽ മതിയാകും...!!
യാത്രക്കാർക്ക് ഇനി എയർപ്പോട്ടിലെ നടപടികൾ പൂർത്തിയാക്കി ലഗേജുമായി പുറത്തിറങ്ങാൻ അധികം സമയം വേണ്ടിവരില്ല. എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി എത്തുന്നതിന് മുമ്പായി തന്നെ ലഗേജുകള്‍ ടെര്‍മിനലില്‍ തയ്യാറായിരിക്കും. അല്ലെങ്കിൽ താമസസ്ഥലത്ത് കൊണ്ടുചെന്നെത്തിക്കും. ദുബൈ വിമാനത്താവളത്തിൽ ഇറങ്ങുന്ന യാത്രക്കാര്‍ക്കാണ് ഇത്തരത്തിലുള്ള സൗകര്യങ്ങൾ ലഭിക്കുക.
ദുബൈ വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ഇനി വിമാനം ഇറങ്ങി എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി കഴിയുമ്പോള്‍ തന്നെ ലഗേജും ടെര്‍മിനലില്‍ തയ്യാറാകും. അല്ലെങ്കില്‍ അവരുടെ ലഗേജുകള്‍ വീടുകളിലോ താമസിക്കുന്ന ഹോട്ടലിലോ നേരിട്ട് എത്തിച്ച് കൊടുക്കാനുള്ള സംവിധാനവുമൊരുക്കുമെന്ന് എയര്‍ സര്‍വീസ് ദാതാക്കളായ ഡിനാറ്റ സിഇഒ സ്റ്റീവ് അല്ലന്‍ പറഞ്ഞു. പൂര്‍ണമായും ഓട്ടോമേറ്റഡ് ആയ, ക്യൂ ഇല്ലാത്ത, പേപ്പറിന് പകരം ബയോമെട്രിക്സ് ഉപയോഗപ്പെടുത്തിയുള്ള വളരെ എളുപ്പവും തടസ്സരഹിതവുമായ യാത്ര വിമാനത്താവളത്തില്‍ ഒരുക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് വിമാനത്താവളം ഒരുക്കിയിരിക്കുന്നതെന്നും റോബോട്ടിക്‌സ് സാങ്കേതിക വിദ്യയെ കൂടുതലായി ഉപയോഗപ്പെടുത്തുന്നതോടെ മനുഷ്യ സേവനം പരമാവധി കുറയ്ക്കാനാവുമെന്നാണ് കണക്കുകൂട്ടലെന്നും അദ്ദേഹം വ്യക്തമാക്കി.
എമിറേറ്റ്സ് ഗ്രൂപ്പിന്റെ ഭാഗമായ ഡിനാറ്റ, ദുബായ് എയര്‍പോര്‍ട്ടുകളില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ലൈനുകളുടെ ഏക എയര്‍ സര്‍വീസ് ദാതാവാണ്. 35 ബില്യണ്‍ ഡോളര്‍ ചെലവില്‍ നിര്‍മിച്ച ദുബായ് വേള്‍ഡ് സെന്‍ട്രലിലെ പുതിയ ടെര്‍മിനലില്‍ വരുന്ന യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് ടെര്‍മിനലിലേക്ക് ഇറങ്ങുമ്പോള്‍ തന്നെ ബാഗേജ് അവിടെ കാത്തിരിക്കുന്നുണ്ടാവും. അപ്പോഴേക്കും ബാഗേജ് അവിടെ എത്തിയിട്ടില്ലെങ്കില്‍ ബാഗേജിനായി കാത്തിരിക്കാതെ യാത്രക്കാര്‍ക്ക് താമസ സ്ഥലത്തേക്കു പോവാം. അവ വീട്ടിലോ ഹോട്ടലിലോ എത്തിച്ചുനല്‍കും.
അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന പേരില്‍ കൂടി അറിയപ്പെടുന്ന ദുബായ് വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളം 14 വര്‍ഷം മുൻപ് തുറന്നതു മുതല്‍ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി ഇതിനെ മാറ്റുന്നതിനുള്ള വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. കഴിഞ്ഞ ഏപ്രിലിൽ 128 ബില്യൺ മൂല്യമുള്ള പുതിയ പാസഞ്ചർ ടെർമിനൽ നിർമ്മിക്കാനുള്ള പദ്ധതിയ്‌ക്ക് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂം അംഗീകാരം നൽകിയത്.
നിർമ്മാണം പൂർത്തിയാകുന്നതോടെ ആഗോളതലത്തിൽ തന്നെ ഏറ്റവും വലിയ എയർപോർട്ട് എന്ന തലത്തിലേക്ക് അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിനെ ഉയർത്തുന്നതാണ് ഈ പുതിയ പദ്ധതി.128 ബില്യൺ മൂല്യമുള്ള ഈ പദ്ധതി നടപ്പിലാകുന്നതോടെ ഈ വിമാനത്താവളത്തിലൂടെ വാർഷികാടിസ്ഥാനത്തിൽ 260 മില്യൺ യാത്രികർക്ക് യാത്രാ സേവനങ്ങൾ നൽകുന്നതിന് സാധിക്കുന്നതാണ്. നിർമ്മാണം പൂർത്തിയാകുന്നതോടെ അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിന്റെ വലിപ്പം നിലവിലെ ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ അഞ്ചിരട്ടിയായി മാറുന്നതാണ്.
https://www.facebook.com/Malayalivartha