പ്രവാസികൾക്ക് സന്തോഷ വാർത്ത, ശമ്പളത്തോട് കൂടിയുള്ള അവധി ദിവസങ്ങൾ വരുന്നു, യുഎഇ ദേശീയ ദിനം പ്രമാണിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചു
യുഎഇ പ്രവാസികൾക്ക് ശമ്പളത്തോട് കൂടിയുള്ള അവധി ദിവസങ്ങൾ ഇനി വരാൻ പോകുകയാണ്. തൊഴിലിടങ്ങളിൽ നിന്ന് ഒരു ചെറിയ ഇടവേള ആഗ്രഹിച്ചിരിരുന്ന മുഴുവൻ പ്രവാസികൾക്കും സന്തോഷം നൽകുന്നതായിരുന്നു യുഎഇ മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ പ്രഖ്യാപനം. യുഎഇ ദേശീയ ദിനം പ്രമാണിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ 2, 3 തീയതികളിലാണ് അവധി ലഭിക്കുക. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇതേ ദിവസം അവധി ലഭിക്കും. ഡിസംബര്‍ രണ്ട് മുതല്‍ നാല് വരെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി ആയിരിക്കുമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.
ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കുമെന്ന് പ്രാദേശിക അധികാരികൾ സ്ഥിരീകരിച്ചു. ദേശീയ ദിനത്തിന്റെ ഭാഗമായി അവർക്ക് ഡിസംബർ രണ്ട്, മൂന്ന്, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ശമ്പളത്തോടുകൂടിയ അവധി ലഭിക്കും. തുടർന്ന് ഡിസംബർ നാല്, ബുധൻ മുതൽ പതിവ് പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്നും ഷാർജ മാനവ വിഭവശേഷി വകുപ്പ് അറിയിച്ചു. എന്നാൽ ഷാർജയിൽ, ഔദ്യോഗിക വാരാന്ത്യം വെള്ളിയാഴ്ച മുതൽ ഞായർ വരെയായതിനാൽ പൊതുമേഖലയിലെ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ നീണ്ട വാരാന്ത്യം ആസ്വദിക്കാം. മന്ത്രാലയങ്ങൾക്കും ഫെഡറൽ സ്ഥാപനങ്ങൾക്കും യുഎഇ സർക്കാർ അവധി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഷാർജ മാനവ വിഭവശേഷി വകുപ്പിന്റെ പ്രഖ്യാപനം.
ഡിസംബർ രണ്ടിനാണ് യുഎഇയുടെ 53-ാമത് ദേശീയദിനം. ദേശീയദിനത്തോട് അനുബന്ധിച്ച് നാല് ദിവസത്തെ ആഘോഷങ്ങൾക്ക് ഒരുങ്ങുകയാണ് യുഎഇ.'ഈദ് അൽ ഇത്തിഹാദ്' എന്നാണ് ദേശീയദിനാഘോഷത്തെ പേരിട്ടിരിക്കുന്നത്. സ്വന്തം രാജ്യം കഴിഞ്ഞാൽ മലയാളികളുൾപ്പടെ ഇന്ത്യക്കാർ ഏറ്റവും സജീവമായി പങ്കെടുക്കുന്ന ദിനം കൂടിയാണിത്. വിപുലമായ ആഘോഷങ്ങളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്.
രാജ്യത്തിന്റെ പൈതൃകം, ഐക്യം, ശക്തി, ദേശീയ അഭിമാനം എന്നിവ കേന്ദ്രീകരിച്ചാണ് പരിപാടികൾ. സുസ്ഥിരതയ്ക്കും സഹകരണത്തിനുമാണ് ഊന്നൽ. സാധാരണയായി രാജ്യത്തിന്റെ ഭരണാധികാരികളും നേതാക്കളും പങ്കെടുക്കുന്ന ഔദ്യോഗിക ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങൾ അൽ ഐനിൽ വെച്ചാണ് നടക്കുക. ഈ വർഷം യുഎഇയുടെ ദേശീയ ദിനാഘോഷങ്ങൾക്ക് അൽ ഐൻ ആതിഥേയത്വം വഹിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.
https://www.facebook.com/Malayalivartha