അനുമതിയില്ലാതെ മതപരമായ ആഘോഷം സംഘടിപ്പിച്ച് മലയാളികൾ, സൗദിയിൽ നിന്ന് അഞ്ച് പേരെ നാടുകടത്തി, പരിപാടി സ്ഥലത്ത് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത ഇവർ ജയിലിലായിരുന്നു...!!!
നിയമങ്ങൾ കർശനമായി പാലിക്കുകയും പിന്തുടരുകയും ചെയ്യുന്നതിൽ ജിസിസി രാജ്യങ്ങൾ വിട്ടുവീഴ്ച്ച ചെയ്യാറില്ല. അതിപ്പോൾ രാജ്യത്ത് എത്തുന്ന പ്രവാസികളും അതത് ഗൾഫ് രാജ്യങ്ങളിലെ നിയമങ്ങൾ പാലിക്കണമെന്നത് നിർബന്ധമാണ്. ഒരോ രാജ്യത്ത് ജോലി ചെയ്യുമ്പോൾ അവിടെയുള്ള നിയമങ്ങൾ പാലിച്ചായിരിക്കും നമ്മൾ മുന്നോട്ടു പോകേണ്ടത്. ഇല്ലെങ്കിൽ ഇത്തരത്തിലുള്ള കടുത്ത നടപടികൾ നേരിടേണ്ടിവരും. നിയമം പാലിക്കാത്ത അഞ്ച് മലയാളികളെ സൗദിയിൽ നിന്ന് നാടുകടത്തിയിരിക്കുകയാണ്.
രണ്ട് മാസം മുമ്പാണ് ഇവർ ദമ്മാമിൽ നിന്ന് പിടിയിലായത്. സൗദിയില്‍ അനുമതിയില്ലാതെ മതപരമായ ആഘോഷം സംഘടിപ്പിച്ചതിനാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്. പരിപാടി സ്ഥലത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്ത ഇവർ ജയിലിലായിരുന്നു. അധികൃതരുടെ അനുമതി ഇല്ലാത്ത പരിപാടിക്ക് നേതൃത്വം നൽകിയ സംഘാടകരായ നാലു പേരെയും പരിപാടിക്ക് സ്ഥലം അനുവദിച്ച സ്ഥാപനത്തിലെ ജീവനക്കാരനുമാണ് നാടുകടത്തപ്പെട്ടത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് അഞ്ച് പേരെയും നാടുകടത്തൽ നടപടിക്ക് വിധേയമാക്കിയത്. ഇവർ ഹൈദരാബാദ് വിമാനത്തിലാണ് പോയത്. ചില സുഹൃത്തുക്കൾ ഇവരെ അനുഗമിച്ചു.
നൂറുകണക്കിന് ആളുകൾ പങ്കെടുത്ത നബിദിനവുമായി ബന്ധപ്പെട്ട ആഘോഷമാണ് ദമ്മാം നഗര ഹൃദയത്തിനടുത്തുള്ള ഓഡിറ്റോറിയത്തിൽ അരങ്ങേറിയത്. പരിപാടി ഏതാണ്ട് അവസാനിക്കാറായ സമയത്താണ് പ്രത്യേക അന്വേഷണ സംഘം ഓഡിറ്റോറിയത്തിലേക്ക് ഇരച്ചെത്തിയത്. എന്നാൽ ഇത് സ്വകാര്യമായ ചടങ്ങാണ് നടത്തുന്നതെന്നാണ് സംഘാടകർ പറഞ്ഞതെങ്കിലും ഇതെല്ലാം പൊളിക്കുന്ന തെളിവുകൾ പ്രത്യേക അന്വേഷണ സംഘത്തിന്റെ കൈവശം ഉണ്ടായിരുന്നു. പരിപാടിയുമായി ബന്ധപ്പെട്ട് വാട്സ് ആപ് വഴി പ്രചരിപ്പിച്ച പോസ്റ്ററുകൾ സ്ക്രീൻ ഷോട്ടുകൾ, വോയിസ് മെസേജുകളും എല്ലാം അവർക്ക് വിനയായി മാറി.
ദമ്മാമിലെ മത, സാമൂഹിക രംഗങ്ങളിൽ സജീവമായി ഇപെട്ടിരുന്നവരാണ് നാടുകടത്തപ്പെട്ട അഞ്ച് മലയാളികളും. ഇതിന് മുമ്പ് ചില സാമൂഹിക സംഘടനാ പരിപാടികളിലും അന്വേഷ സംഘങ്ങൾ എത്തിയിരുന്നെങ്കിലും കാര്യങ്ങൾ ബോധിപ്പിക്കാൻ സാധിച്ചതോടെ കേസ് ഒഴിവാക്കി. അഥവ കേസ് കോടിതിയിലെത്തിയാൽ കാര്യങ്ങൾ ബോധ്യപ്പെടുത്തി ഇവരെ പുറത്തിറക്കാൻ കഴിയുമെന്ന വിശ്വാസവും സംഘാടകരുമായി ബന്ധപ്പെട്ടവർക്കുണ്ടായിരുന്നു. എന്നാൽ പ്രഥമ കോടതിയിൽ തന്നെ തീർപ്പുണ്ടാവുകയും നാടുകടത്താൻ വിധിക്കുകയുമായിരുന്നു. മതപരവും രാഷ്ട്രീയവുമായ ഉദ്ദേശത്തോടെയുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിന് സൗദി അറേബ്യയിൽ അനുമതി ലഭിക്കുകയില്ലെന്നും അനുമതിയില്ലാതെ നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും സാമൂഹിക പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.
അതേസമയം, രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങളും ലോഗോകളും മതപരവും വിഭാഗീയവുമായ ചിഹ്നങ്ങളും വാണിജ്യപരമായി ഉപയോഗിക്കുന്നതിനും സൗദി കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാണിജ്യ ഉല്‍പ്പന്നങ്ങള്‍, പ്രൊമോഷണല്‍ മെറ്റീരിയലുകള്‍, മറ്റ് വാണിജ്യ ഇടപാടുകള്‍ എന്നിവയില്‍ ദേശീയമോ മതപരമോ വിഭാഗീയമോ ആയ ചിഹ്നങ്ങള്‍ ഉള്‍പ്പെടുത്തുന്നതില്‍ നിന്ന് ബിസിനസ് സ്ഥാപനങ്ങളെ വിലക്കുന്നതാണ് ഉത്തരവ്.
നിയമം ലംഘിക്കുന്നവര്‍ക്ക് സൗദി അറേബ്യയുടെ മുനിസിപ്പല്‍ ശിക്ഷാനടപടികള്‍ പ്രകാരം പിഴകള്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടിവരുമെന്ന് അധികൃതര്‍ അറിയിച്ചു. സൗദി അറേബ്യയുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ക്കും ലോഗോകള്‍ക്കും പുറമെ, മറ്റു രാജ്യങ്ങളുടെ ചിഹ്നങ്ങളും ഉപയോഗിക്കുന്നതില്‍ നിന്ന് വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ഈ ഉത്തരവ് പ്രകാരം വിലക്കുണ്ടാവും.
https://www.facebook.com/Malayalivartha