കർശന വ്യവസ്ഥകൾ, കുവൈത്തിൽ പുതിയ റെസിഡൻസി നിയമം ഉടൻ പ്രാബല്യത്തിൽ, നിയമലംഘകരെ കാത്തിരിക്കുന്നത് കനത്ത പിഴയും ജയിൽ ശിക്ഷയും..!!!
കുവൈത്തിൽ കർശന വ്യവസ്ഥകളോടെ പുതിയ റെസിഡൻസി നിയമം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് സൂചന. ഇതനുസരിച്ച് താൽക്കാലിക റസിഡൻസി പെർമിറ്റുകൾ മൂന്ന് മാസത്തേക്ക് മാത്രമാണെങ്കിലും, ആവശ്യമെങ്കിൽ, ഒരു വർഷം വരെ ഇത് നീട്ടാവുന്നതാണ്. പ്രവാസികൾക്ക് അഞ്ചു വർഷം വരെ സ്ഥിര താമസാനുമതി നൽകാനുള്ള വ്യവസ്ഥകളും പുതിയ റസിഡൻസി നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നയതന്ത്രജ്ഞർ, രാഷ്ട്രത്തലവന്മാർ, മറ്റ് നിർദ്ദിഷ്ട വ്യക്തികൾ എന്നിവരെ ചില റെസിഡൻസി നിബന്ധനകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കുവൈത്ത് ഒപ്പുവെച്ച അന്താരാഷ്ട്ര കരാറുകൾക്ക് അനുസൃതമായാണ് റസിഡൻസി നിയമങ്ങൾ പുതുക്കാൻ അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ഇതുകൂടാതെ
പാസ്‌പോർട്ട് നഷ്‌ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്‌താൽ പ്രവാസികൾ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചിരിക്കണം.
കൂടാതെ സന്ദർശക വിസയിൽ വരുന്നവരെ കൂടിയത് മൂന്ന് മാസം മാത്രമേ രാജ്യത്ത് താമസിക്കാൻ അനുവദിക്കുകയുള്ളൂ.നിലവിൽ ഒരു മാസമാണ് വിവിധ സന്ദർശക വിസകളുടെ കാലാവധി. മാത്രവുമല്ല, നിശ്ചിത കാലാവധിക്കുള്ളിൽ രാജ്യം വിടൽ നിർബന്ധമാണെന്നും പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്. റെഗുലര്‍ റസിഡന്‍സി പരിധി അഞ്ച് വര്‍ഷമായി നിജപ്പെടുത്തിയിട്ടുണ്ട്. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ നാല് മാസത്തില്‍ കൂടുതല്‍ കുവൈത്തിന് പുറത്ത് താമസിക്കാന്‍ കഴിയില്ല. സ്വകാര്യ കമ്പനിയിലുള്ളവര്‍ക്ക് 6 മാസമാണ് കലാവധി.
ഹോട്ടലുകളിൽ താമസിക്കുന്ന വിദേശികളുടെ വിവരങ്ങൾ 24 മണിക്കൂറിനുള്ളിൽ അധികൃതരെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്. പൊലീസ് ഉദ്യോഗസ്ഥർക്ക് ഇവരുടെ വിവരങ്ങൾ പരിശോധിക്കാനുള്ള പൂർണ അധികാരം നൽകും. അനധികൃത വിസ ഉപയോഗിച്ച് രാജ്യത്ത് കച്ചവടം നടത്തുന്നവർക്ക് 5 വർഷം വരെ തടവും 10,000 ദിനാർ വരെ പിഴയും ലഭിക്കും. റസിഡന്‍സി സമ്പ്രദായത്തെ ചൂഷണം ചെയ്താൽ 3 വര്‍ഷം തടവും 10,000 ദിനാര്‍ പിഴയും ചുമത്തും. ആവര്‍ത്തിച്ചുള്ള കുറ്റങ്ങള്‍ക്ക് പിഴയും തടവു കാലാവധിയും ഇരട്ടിയാകും. റസിഡന്‍സി ലംഘനങ്ങള്‍ക്ക് ഒരു വര്‍ഷം വരെ തടവും 1,200 ദിനാര്‍ വരെ പിഴയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അംഗീകൃത ലൈസന്‍സില്ലാതെ അനധികൃതമായി വിദേശികളെ ജോലിയ്ക്ക് നിയമിക്കുകയോ മറ്റുള്ളവര്‍ക്ക് വേണ്ടി ജോലി ചെയ്യാന്‍ അനുവദിക്കുകയോ ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. ലൈസൻസില്ലാതെ ജോലി ചെയ്യാൻ അനുവദിക്കുക, ശമ്പളം പിടിച്ചുവെക്കുക എന്നിവക്കും വിലക്കുണ്ട്. വിദേശികളെ നിയമവിരുദ്ധമായി ജോലിക്ക് നിയമിക്കുകയും ശമ്പള കുടിശ്ശിക നല്‍കുന്നതില്‍ പരാജയപ്പെടുകയും ചെയ്താൽ 2 വര്‍ഷം വരെ തടവും 10,000 ദിനാര്‍ വരെ പിഴയും ചുമത്തും.
അനധികൃതമായി കഴിയുന്നവർക്ക് താമസമോ ജോലിയോ നൽകുകയും വീടുകൾ വാടകയ്ക്ക് കൊടുക്കുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്. ജീവനക്കാർ ഏതെങ്കിലും വീസ അല്ലെങ്കില്‍ റസിഡന്‍സി വ്യവസ്ഥകൾ ലംഘിച്ചാൽ അക്കാര്യം ബന്ധപ്പെട്ട അധികൃതരെ സ്പോൺസർമാർ നിർബന്ധമായും അറിയിച്ചിരിക്കണം. നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചാൽ 3 വര്‍ഷം വരെ തടവും 3,000 ദിനാര്‍ വരെ പിഴയും ലഭിക്കും. സന്ദർശക വീസ വ്യവസ്ഥകൾ ലംഘിച്ചാൽ 2,000 ദിനാർ വരെയാണ് പിഴ ചുമത്തുക.
അതേസമയം കുവൈത്ത് ആഭ്യന്തര മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിൽ നിരവധി പ്രവാസി തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിച്ചു. കഴിഞ്ഞ ദിവസം ഹവല്ലിയിൽ നടന്ന സുരക്ഷാ പരിശോധനയിൽ, കുവൈത്ത് ആക്ടിംഗ് പ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹ് തൊഴിലാളികളുടെ പ്രശ്നങ്ങൾ നേരിട്ട് പരിഹരിച്ചു. മാസങ്ങളായി താമസ രേഖകളില്ലാതെയും ശമ്പളം ലഭിക്കാതെയും വിഷമിച്ചിരുന്ന ലെബനീസ് തൊഴിലാളികൾ മന്ത്രിയെ കാണണമെന്ന് ആവശ്യപ്പെട്ട് പൊലീസിനെ സമീപിക്കുകയും തുടർന്ന്, മന്ത്രി നേരിട്ട് തന്നെ ഇടപെടുകയുമായിരുന്നു. തൊഴിലുടമയെ വിളിച്ചുവരുത്തി മുഴുവൻ വേതനവും നൽകാൻ നിർദ്ദേശം നൽകിയ മന്ത്രി, 48 മണിക്കൂറിനുള്ളിൽ തൊഴിലാളികളുടെ റെസിഡൻസി പുതുക്കാനുള്ള നിർദ്ദേശവും നൽകി.
https://www.facebook.com/Malayalivartha