ഒമാനില്‍ വരും ദിവസങ്ങളിൽ ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യത, വിവിധ ഗവര്‍ണറേറ്റുകളിലെ പല പ്രദേശങ്ങളിലും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്
ഒമാനില്‍ വരും ദിവസങ്ങളിൽ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മുസന്ദം, അല്‍ ബുറൈമി, അല്‍ ദാഹിറ, അല്‍ ദാഖിലിയ, അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളിലെ പല പ്രദേശങ്ങളിലും വരും ദിവസങ്ങളില്‍ കാറ്റ് വീശാനുള്ള സാധ്യതയുണ്ട്.
മരുഭൂമിയിലും തുറസ്സായ സ്ഥലങ്ങളിലും പൊടിക്കാറ്റിനുള്ള സാധ്യതയുള്ളതിനാൽ ഇത് ദൂരക്കാഴ്ചയെ ബാധിക്കും. കാലാവസ്ഥ വ്യതിയാനം ബാധിക്കാനിടയുള്ള സ്ഥലങ്ങളിലെ ആളുകളോട് മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി.
ഇത് കൂടാതെ കടല്‍ക്ഷോഭത്തിനും സാധ്യത നിലനിൽക്കുന്നുണ്ട്. മുസന്ദം തീരത്തും ഒമാന്‍ കടലിലും തിരമാലകള്‍ 2.5 മീറ്റര്‍ വരെ ഉയരുകയും ചെയ്യും. ഇതിനെല്ലാം പുറമെ ഈ ദിവസങ്ങളില്‍ താപനിലയും കുറയും. ഡിസംബര്‍ 20 വരെ താപനിലയില്‍ കുറവുണ്ടാകും.
https://www.facebook.com/Malayalivartha