യുഎഇ ദേശീയ ദിനം, സൗജന്യ പാർക്കിങ് പ്രഖ്യാപിച്ച് ദുബായ്, രണ്ട് ദിവസം പാർക്കിങ് ഫീസ് നൽകേണ്ടതില്ല...!!!
യുഎഇ ദേശീയ ദിനം പ്രമാണിച്ച് സൗജന്യ പാർക്കിങ് പ്രഖ്യാപിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി. രണ്ട് ദിവസത്തെ സൗജന്യ പാർക്കിങ് ആണ് അനുവദിച്ചിരിക്കുന്നത്. ഡിസംബർ 2, 3 തീയതികളിലായ് ബഹുനില പാർക്കിങ് ഒഴികെ എല്ലാ പൊതു പാർക്കിങ്ങുകളും സൗജന്യമായിരിക്കുമെന്ന് ആർടിഎ അറിയിച്ചു. ഞായറാഴ്ചകളിൽ ഫീസ് ഈടാക്കാത്തതിനാൽ ഇത് മൂന്ന് ദിവസത്തെ സൗജന്യ പാർക്കിങ്ങായി മാറും.
ദേശീയദിനത്തോട് അനുബന്ധിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയുള്ള അവധി ദിവസങ്ങൾ ഇനി വരാൻ പോകുകയാണ്. ഡിസംബർ 2, 3 തീയതികളിലാണ് അവധി ലഭിക്കുക. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇതേ ദിവസം അവധി ലഭിക്കും. ഡിസംബര്‍ രണ്ട് മുതല്‍ നാല് വരെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി ആയിരിക്കുമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.
ശനി, ഞായർ വാരാന്ത്യ അവധി ഉൾപ്പെടെ മൊത്തം നാല് ദിവസത്തെ അവധി ലഭിക്കും. ദുബായിലെ എല്ലാ സ്വകാര്യ സ്കൂളുകളും നഴ്സറികളും സർവകലാശാലകളും ഡിസംബർ 2, 3 തീയതികളിൽ അടയ്ക്കും. ഡിസംബർ 4 മുതൽ സാധാരണ ക്ലാസുകൾ പുനരാരംഭിക്കും.
https://www.facebook.com/Malayalivartha