ഒമാനിൽ വിവിധ ഗവര്‍ണറേറ്റുകളില്‍ ശക്തമായ പൊടിക്കാറ്റ്, വാഹനമോടിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമന്ന് മുന്നറിയിപ്പ്
ഒമാനിൽ വടക്കുപടിഞ്ഞാറന്‍ കാറ്റിനെ തുടര്‍ന്ന് അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളില്‍ ശക്തമായ പൊടിക്കാറ്റാണുണ്ടായത്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ചിലപ്രദേശങ്ങളില്‍ കാറ്റ് മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയിൽ വരെയാണ് വീശുന്നത്. പൊടിക്കാറ്റ് ശക്തമാകുന്നതിനാൽ മരുഭൂമിയിലും തുറസായ സ്ഥലങ്ങളിലും ദൂരക്കാഴ്ച കുറയും. വാഹനമോടിക്കുന്നവരും പൊതുജനങ്ങളും ജാഗ്രതപാലിക്കണമന്ന് അധികൃതര്‍ നിർദേശിച്ചു.
https://www.facebook.com/Malayalivartha