ഇന്ത്യന്‍ രൂപയുമായുള്ള ദിനാറിന്‍റെ വിനിമയ നിരക്ക് ഉയര്‍ന്നു, കുവൈത്ത് പ്രവാസികള്‍ ഇപ്പോൾ നാട്ടിലേക്ക് പണമയച്ചാൽ മികച്ച നേട്ടം
കുവൈത്തിലെ പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയച്ചാൽ മികച്ച നേട്ടമുണ്ടാക്കാൻ പറ്റിയ സമയമാണ് വന്നെത്തിയിരിക്കുന്നത്. ഇന്ത്യന്‍ രൂപയുമായുള്ള കുവൈത്ത് ദിനാറിന്‍റെ വിനിമയ നിരക്ക് ഉയര്‍ന്നു നിൽക്കുന്ന സമയമാണിത്. മാസത്തിന്റെ തുടക്കമായതിനാൽ തന്നെ ഒരുവിധം എല്ലാ പ്രവാസികൾക്കും നാട്ടിലേക്ക് പണമയക്കുന്ന സമയമാണ്. അതിനാൽ ഇതിന്റെ പ്രയോജനം മിക്കവർക്കും ലഭിക്കുമെന്നുറപ്പാണ്.
ശനിയാഴ്ച ഒരു ദിനാറിന് 275 രൂപയ്ക്ക് മുകളിലെത്തുകയായിരുന്നു. ഇന്ത്യന്‍ രൂപയുടെ ശക്തി കുറഞ്ഞതും ഡോളര്‍ കരുത്താര്‍ജിച്ചതുമാണ് വിനിമയ നിരക്ക് വര്‍ധിക്കാന്‍ കാരണമായത്.
കഴിഞ്ഞ ദിവസങ്ങളില്‍ 274 രൂപ എന്ന നിലയിലേക്ക് എത്തിയെങ്കിലും പിന്നീട് വീണ്ടും ഉയര്‍ന്നു. എക്സി റിപ്പോര്‍ട്ട് അനുസരിച്ച് ഒരു ദിനാറിന് 275 ഇന്ത്യന്‍ രൂപയ്ക്ക് മുകളിലാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്. എന്നാൽ നിരക്കിൽ വലിയ മറ്റമൊന്നും സംഭവിച്ചിട്ടില്ല. ഇന്നും നിരക്ക് ഉയര്‍ന്ന് തന്നെയാണ്. 1 കുവൈത്ത് ദിനാർ 275.58 ആണ്, യുഎഇ ദിർഹം 23.07, സൗദി റിയാൽ 22.55, ഒമാൻ റിയാൽ 220.10, ബഹ്റൈൻ ദിനാർ 224.80, ഖത്തർ റിയാൽ 23.15 എന്നിങ്ങനെയാണ് വിനിമയ നിരക്ക്.
നിരക്ക് ഉയര്‍ന്നത് പ്രവാസികള്‍ക്ക് വലിയ ആശ്വാസമാണ്. നാട്ടിലേക്ക് പണം അയയ്ക്കാൻ ബാക്കിയുള്ളവരും വേഗം തന്നെ മണി എക്സ്ചേഞ്ചുകളിലേക്ക് വിട്ടോളൂ. കൈയ്യോടെ തന്നെ പണം അയച്ച് ഈ അവസരം നേട്ടമാക്കാം. ഓൺലൈൻ ആപ് വഴി മികച്ച നിരക്ക് ലഭിക്കുന്നതിനാലും സർവീസ് ചാർജ് കുറവായതിനാലും നാട്ടിലേക്ക് പണമയയ്ക്കാൻ പലരും ആപ്പുകളെ ആശ്രയിക്കുന്നുണ്ട്. ഏത് സമയത്തും എവിടെയിരുന്നും ആപ്പിലൂടെ പണം അയയ്ക്കാമെന്നതും സൗകര്യമാണ്. പലരും സുഹൃത്തുക്കളുടെ സഹായത്തോടെയും ഇത്തരം ആപ്പുകൾ ഉപയോഗപ്പെടുത്തുന്നുണ്ട്.
ലോകത്തിലെ ഏറ്റവും ശക്തമായ കറൻസികളുടെ പട്ടികയിൽ കുവൈറ്റ് ദിനാറിനാണ് ഒന്നാം സ്ഥാനം. ലോകത്തെ ശക്തമായ പത്ത് കറൻസികളുടെ പട്ടികയിലാണ് കുവൈറ്റ് ദിനാർ ഒന്നാം സ്ഥാനത്തെത്തിയത്. ലോക കറൻസികളിൽ ശക്തമായ സാന്നിധ്യമാണ് കുവൈറ്റ് ദിനാറിനുള്ളത്. പട്ടികയിൽ രണ്ടാം സ്ഥാനത്ത് ബഹ്റൈൻ ദിനാറും മൂന്നാം സ്ഥാനത്ത് ഒമാനി റിയാലുമാണ്. ഫോബ്സാണ്, കറൻസികളിൽ മുൻ നിരകളിലുള്ള രാജ്യങ്ങളുടെ പട്ടിക ഈ വർഷമാദ്യം പുറത്തുവിട്ടത്. 1961ലാണ് കുവൈറ്റ് ദിനാർ ആരംഭിക്കുന്നത്. 2023ൽ ഫോബ്സ് പുറത്തുവിട്ട പട്ടികയിലും കുവൈറ്റ് ദിനാർ ഒന്നാമതായിരുന്നു. അതേ സമയം പട്ടികയിലെ പത്താം സ്ഥാനമാണ് യുഎസ് ഡോളറിൻ്റേത്.
https://www.facebook.com/Malayalivartha