യുഎഇയിൽ മഴക്ക് വേണ്ടി പ്രാർഥന, രാജ്യത്തെ പള്ളികളിൽ നിർദേശം നൽകി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്
യുഎഇയിൽ മഴക്ക് വേണ്ടിയുള്ള പ്രാർഥനകൾ ചൊവ്വാഴ്ച നടത്തും. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാന്‍ രാജ്യത്തെ പള്ളികളിൽ ഇത് സംബന്ധിച്ച് നിർദേശം നൽകി. അറബികില്‍ സലാത്തുൽ ഇസ്തിസ്‌കാ എന്നറിയപ്പെടുന്ന പ്രാർഥന ഈ മാസം 7ന് രാവിലെ 11 മണിക്ക് നടക്കും. ഇതിന് മുൻപ് 2022ലാണ് മഴ പെയ്യുന്നതിനായി പ്രാർഥന നടത്താൻ ഷെയ്ഖ് മുഹമ്മദ് നിർദേശിച്ചത്. അന്ന് വെള്ളിയാഴ്ച ജുമാ പ്രാർഥനയ്ക്ക് 10 മിനിറ്റ് മുൻപായിരുന്നു മഴ പ്രാർഥന നടന്നത്.
ഒരാഴ്ച്ച മുമ്പ് സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് മഴയ്ക്കു വേണ്ടിയുള്ള നിസ്‌കാരത്തിന് ആഹ്വാനം ചെയ്തിരുന്നു. മഴ പെയ്യാന്‍ താമസം നേരിടുമ്പോള്‍ അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബി (സ) തങ്ങള്‍ ഇത്തരം പ്രാര്‍ഥന നടത്താറുണ്ടെന്നും പ്രവാചക ചര്യയുടെ ഭാഗമാണ് മഴയ്ക്ക് വേണ്ടിയുള്ള പ്രത്യേക നിസ്‌കാരമെന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ് പി എ റിപോര്‍ട്ട് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha