തൊഴില്‍ നിയമലംഘനം, ഒമാനിൽ വിവിധ മേഖലകളില്‍ നടത്തിയ പരിശോധനയില്‍ 1500 ഓളം പ്രവാസികളെ പിടികൂടി അറസ്റ്റ് ചെയ്തു
തൊഴില്‍ നിയമലംഘനം നടത്തിയ പ്രവാസികളെ വിവിധ മേഖലകളില്‍ നടത്തിയ പരിശോധനയില്‍ പിടികൂടി അറസ്റ്റ് ചെയ്തു. ഒമാനിലെ ജോയിന്റ് ഇന്‍സ്‌പെക്ഷന്‍ ടീമിന്റെ സഹകരണത്തോടെയും സെക്യൂരിറ്റി ആന്റ് സേഫ്റ്റി സര്‍വീസസിന്റെ ഇന്‍സ്‌പെക്ഷന്‍ യൂണിറ്റിന്റെ പിന്തുണയോടെയുമായിരുന്നു പരിശോധന. ഒന്നിലധികം ലംഘനങ്ങള്‍ നടത്തിയ 1500 ഓളം പ്രവാസികളെയാണ് രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്നായി അറസ്റ്റ് ചെയ്തത്.
518 തൊഴില്‍ ലംഘന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. ജോലി ഉപേക്ഷിച്ചവരും താമസ കാലാവധി അവസാനിച്ചവരുമായ 1,270 പേര്‍, തൊഴിലുടമകളല്ലാത്തവര്‍ക്കായി ജോലി ചെയ്ത 69 പേര്‍, ആവശ്യമായ ലൈസന്‍സുകളില്ലാതെ നിയന്ത്രിത തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്ന 148 തൊഴിലാളികള്‍, ശരിയായ രീതിയിലല്ലാതെ സ്വന്തം നിലയില്‍ ജോലി ചെയ്യുന്ന 64 കേസുകളും പരിശോധനയില്‍ കണ്ടെത്തിയ മറ്റ് നിയമലംഘനങ്ങളില്‍ ഉള്‍പ്പെടുന്നു.
അതേസമയം ഒമാനിൽ സ്വദേശിവത്കരണ നിരക്കുയർന്നു. 2023ല്‍ 50.9 ശതമാനമായിരുന്നു പ്രവാസി തൊഴിലാളികളെ പിരിച്ചുവിട്ടത് എങ്കിൽ ഈ വര്‍ഷം 37.98 ശതമാനമായെന്നാണ് റിപ്പോർട്ട്. ഇൻഫർമേഷൻ ടെക്‌നോളജി, കമ്മ്യൂണിക്കേഷൻസ് എന്നീ മേഖലയിൽ ഒമാൻ സ്വദേശിവത്കരണം ഏർപ്പെടുത്തിയതിനാൽ ഈ മേഖലയിൽ നിന്നും പ്രവാസികളുടെ എണ്ണം കുറഞ്ഞു. 49.1 ശതമാനം പ്രവാസി തെഴിലാളികൾ ആണ് കഴിഞ്ഞ വർഷം ഈ മേഖലയിൽ ഉണ്ടായിരുന്നതെങ്കിൽ ഈ വർഷം 62.02 ശമാനമായി സ്വദേശികളുടെ എണ്ണം ഉയർന്നു. പ്രവാസി തൊഴിലാളികൾ 37.98 ശതമാനം മാത്രമാണ് ഈ രംഗത്തുള്ളത്. ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്.
https://www.facebook.com/Malayalivartha