ടിക്കറ്റ് നിരക്കിൽ ഇളവുകൾ, യാത്രക്കാർക്കായി 20 മുതൽ 30 ശതമാനംവരെ ഓഫര്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്സ്
ഖത്തര്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് ടിക്കറ്റ് നിരക്കിൽ ഇളവുകളുമായി ഖത്തര്‍ എയര്‍വേയ്സ്. യാത്രക്കാർക്കായി 20 മുതൽ 30 ശതമാനമാണ് ഇളവുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. ഖത്തര്‍ ദേശീയ ദിനമായ ഡിസംബര്‍ 18 വരെയാണ് പ്രമോഷന്‍ തുടരുക. ഈ കാലയളവില്‍ ടിക്കറ്റ് ബുക്ക് ചെയ്താലാണ് പ്രത്യേക ഓഫര്‍ ലഭിക്കുക.
എക്കണോമി ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ടിക്കറ്റിന്‍റെ അടിസ്ഥാന വിലയുടെ 30 ശതമാനവും ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ടിക്കറ്റിന്‍റെ അടിസ്ഥാന വിലയുടെ 20 ശതമാനവുമാണ് ഇളവ്. ദേശീയ ദിന ഓഫറിന്‍റെ ഭാഗമായി ടിക്കറ്റ് വാങ്ങുന്നവർ 2024 ഡിസംബർ 26നും 2025 മെയ് 31നുമിടയിൽ യാത്ര ചെയ്യണം. ഓഫറുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ഖത്തര്‍ എയര്‍വേയ്സിന്‍റെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.
https://www.facebook.com/Malayalivartha