സൗദിയിൽ നിയമലംഘകരെ കണ്ടെത്താൻ കർശന പരിശോധന, 18,489 പ്രവാസികൾ അറസ്റ്റിൽ, നേരത്തെ പിടിയിലായ 9,529 പേരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം...!!!
സൗദിയിൽ നിയമലംഘകരെ കണ്ടെത്താൻ കർശന പരിശോധന തുടരുകയാണ്. രാജ്യത്ത് വിവിധയിടങ്ങളിലായി ഒരാഴ്ചയ്ക്കിടെ നടത്തിയ പരിശോധനയിൽ 18,489 പ്രവാസികൾ അറസ്റ്റിലായി. 9,529 പ്രവാസികളെ സൗദിയില്‍ നിന്ന് നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
താസമ നിയമങ്ങള്‍, തൊഴില്‍ നിയമങ്ങള്‍, അതിര്‍ത്തി സുരക്ഷ തുടങ്ങിയവ ലംഘിച്ചതിന് പിടിയിലായി താല്‍ക്കാലിക ഷെല്‍ട്ടര്‍ ഹോമുകളില്‍ കഴിയുന്നവരെയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കഴിഞ്ഞ ആഴ്ച സൗദി അധികൃതര്‍ നാടുകടത്തിയത്.
പരിശോധനയിൽ 18,489 പേർ പിടിയിലായവരിൽ 10,824 പേർ താമസ–കുടിയേറ്റ നിയമം ലംഘിച്ചവരും 4,638 പേർ നുഴഞ്ഞുകയറ്റക്കാരും 3,027 പേർ തൊഴിൽ നിയമം ലംഘിച്ചവരുമാണ്. നിയമം ലംഘിച്ച് രാജ്യത്തേക്കു പ്രവേശിച്ച 1,125 പേരിൽ 56 % ഇത്യോപ്യക്കാരാണ്. 42% യെമൻ പൗരന്മാരാണ്. ശേഷിക്കുന്ന 2% പേർ മറ്റു രാജ്യക്കാരുമാണ്. നിയമലംഘകർക്ക് ജോലിയോ അഭയമോ നൽകുന്നവർക്ക് 15 വർഷം തടവും 10 ലക്ഷം റിയാൽ പിഴയുമാണ് ശിക്ഷ.
അതിനു പുറമെ ഈ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ച വാഹനങ്ങളും കെട്ടിടങ്ങളും നിയമനടപടിക്ക് വിധേയമാവുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നിയമലംഘകരെക്കുറിച്ച് മക്ക, റിയാദ് കിഴക്കൻ മേഖലാ പ്രദേശങ്ങളിലുള്ളവർ 911 നമ്പറിലും മറ്റു പ്രദേശത്തുള്ളവർ 999, 996 നമ്പറിലും അറിയിക്കണം.
https://www.facebook.com/Malayalivartha