നിയമലംഘകരെ പിടിവിടാതെ സൗദി, ഒരാഴ്ചക്കിടെ നടത്തിയ പരിശോധനയിൽ 19,831 വിദേശികൾ കൂടി അറസ്റ്റിലായതായി ആഭ്യന്തരമന്ത്രാലയം
സൗദിയിൽ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനയിൽ 19,831 വിദേശികൾ കൂടി ഒരാഴ്ചക്കിടെ അറസ്റ്റിലായി. സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നാണ് നിയമലംഘകര്‍ പിടിയിലായത്. സുരക്ഷാസേനയുടെ വിവിധ യൂണിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും നടത്തിയ സംയുക്ത ഫീൽഡ് പരിശോധനയിലാണ് ഇത്രയും പേർ പിടിയിലായത്. തൊഴിൽ, താമസ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിച്ചവർ പിടിയിലാവരിൽ ഉൾപ്പെടുന്നു.
അറസ്റ്റിലായവരില്‍ 11,358 പേര്‍ താമസ നിയമലംഘകരാണ്. 4,994 അതിർത്തി സുരക്ഷാ ലംഘകരും 3,479 തൊഴിൽ നിയമലംഘകരുമാണ്. താമസ, ജോലി, അതിർത്തി സുരക്ഷാ നിയമലംഘകർക്ക് വിവിധ സഹായങ്ങൾ നൽകിയവരും പിടിയിലായവരിൽ ഉൾപ്പെടുന്നു. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ മക്ക, റിയാദ് എന്നീ പ്രവിശ്യകളിൽ നിന്നുള്ളവർ 911 എന്ന നമ്പറിലും മറ്റുള്ള പ്രവിശ്യയിൽനിന്നുള്ളവർ 999, 996 എന്നീ നമ്പറുകളിൽ ഒന്നിലും വിളിച്ചറിയിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.
https://www.facebook.com/Malayalivartha