പുതിയ ദീർഘകാല റസിഡൻസി വിസ, യുഎഇക്കും സൗദിക്കും പിന്നാലെ 10 മുതൽ 15 വർഷത്തേക്കുള്ള വിസ അനുവദിക്കുന്നത് കുവൈറ്റിന്റെ പരിഗണനയിൽ, രാജ്യത്തേക്ക് നിക്ഷേപകരെയും, വിദഗ്ധരെയും ആകർഷിക്കുക ലക്ഷ്യം...!!!
യുഎഇക്കും സൗദിക്കും പിന്നാലെ ദീർഘകാല റെസിഡൻസി വിസ അനുവദിക്കുന്നത് കുവൈറ്റിന്റെ പരിഗണനയിൽ. ഏകദേശം 10 മുതൽ 15 വർഷത്തേക്കുള്ള റസിഡൻസി വിസ അനുവദിക്കുന്നത് പരിഗണനയിലാണ്. യുഎഇ ഗോൾഡൻ വിസ, സൗദി പ്രീമിയം റസിഡൻസി എന്നീ മാതൃകയിലാണ് കുവൈറ്റ് പുതിയ ദീർഘകാല റസിഡൻസി വിസ പരിഗണിക്കുന്നത്. രാജ്യത്തേക്ക് നിക്ഷേപകരെയും, വിദഗ്ധരെയും ആകർഷിക്കുന്നതിന് വേണ്ടിയാണ് പുതിയ നീക്കം.
അടുത്തിടെ 60 വർഷമായി രാജ്യത്ത് നിലനിന്ന് പോന്നിരുന്ന റെസിഡൻസി നിയമം കുവൈത്ത് പൊളിച്ചെഴുതിയിരുന്നു.ഈ പരിഷ്കരിച്ച വിസ നിയമത്തിൽ തന്നെയാണ് ഇത് സംബന്ധിച്ച് സൂചനയുള്ളത്. പുതിയ നിയമങ്ങൾ ഉടൻ തന്നെ കുവൈത്തിന്റെ വിസ വെബ്‌സൈറ്റുകളിൽ ലഭ്യമാകുമെന്ന് റെസിഡൻസി ആൻഡ് സിറ്റിസൺഷിപ്പ് അ ജനറൽ അലി അൽ അദ്വാനി അറിയിച്ചിരുന്നു.വിദേശികളുടെ കുടുംബത്തെ കൊണ്ടുവരാനുള്ള കുടുംബ സന്ദർശക വീസയുടെ കാലാവധി 3 മാസമാക്കി വർധിപ്പിച്ചത് മലയാളികളടക്കമുള്ളവക്ക് ഗുണകരമായി. മാസം 400 ദിനാർ ശമ്പളമുള്ളവർക്ക് ഭാര്യയെയും മക്കളെയും കൊണ്ടുവരാം.
എന്നാൽ ബന്ധുക്കളെ കൊണ്ടുവരാൻ 800 ദിനാറാണ് ശമ്പളപരിധി. കുടുംബ സന്ദർശക വിസ ഫീസ് പത്തിരട്ടിയോളം വർധിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. നിലവിൽ ജിസിസി രാജ്യങ്ങളിൽ വച്ച് ഏറ്റവും കുറഞ്ഞ ഫീസായ 3 ദിനാർ ആണ് കുവൈത്ത് ഈടാക്കുന്നത്. വിസ കാലാവധി ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. നിയമലംഘനം ഉണ്ടായാല്‍ 'സഹ്ല്‍' ആപ്ലിക്കേഷൻ വഴി അറിയിപ്പ് നല്‍കും. തുടര്‍ന്നും നിർദേശങ്ങൾ പാലിക്കാത്ത പക്ഷം നിയമനടപടികൾ സ്വീകരിക്കും.
അതേസമയം കുവൈറ്റില്‍ അനധികൃത താമസക്കാരെ കണ്ടെത്തി പിടികൂടുന്നതിനും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുമായുള്ള സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കി അധികൃതര്‍. വിസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്ന പ്രവാസികള്‍ക്ക് നിശ്ചിത തുക പിഴ അടച്ച് രാജ്യത്ത് തുടരുകയോ പിഴ അടയ്ക്കാതെ രാജ്യം വിടുകയോ ചെയ്യുന്നതിനുള്ള അവസരം നല്‍കിയ പൊതുമാപ്പ് കാലാവധി കഴിഞ്ഞ ശേഷം അനധികൃത പ്രവാസികളെ കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ കുവൈറ്റ് ഊര്‍ജ്ജിതമാക്കിയത്.
രാജ്യത്തിന്‍റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് അനധികൃത താമസക്കാരെയാണ് പോലീസ് ഇതിനകം അറസ്റ്റ് ചെയ്തത്. ഇവരെ നിയമപരമായ നടപടിക്രമങ്ങള്‍ക്കു ശേഷം നാടുകടത്തുന്നതിനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചുവരികയാണ്. ഇവര്‍ക്ക് വീണ്ടും കുവൈറ്റില്‍ പ്രവേശിക്കുന്നതിന് വിലക്കോടെയായിരിക്കും നാടുകടത്തുക.
https://www.facebook.com/Malayalivartha