ഒമാനില്‍ വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ മുന്നറിയിപ്പ്, ഒറ്റപ്പെട്ട കനത്ത മഴ പ്രവചിച്ചിട്ടുള്ള പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും ശക്തമായ കാറ്റിനും സാധ്യത
ഒമാനില്‍ നാളെ വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴ പ്രവചിച്ചിട്ടുള്ള പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. മുസന്ദം ഗവര്‍ണറേറ്റിലും അല്‍ ഹജര്‍ പര്‍വതനിരകളുടെ ഭാഗങ്ങളിലും ഒമാന്‍ കടലിന്റെ ഭാഗങ്ങളിലും ചില താഴ്‌വരകളിലു മലയിടുക്കുകളിലും ഇതിന്റെ ആഘാതം അനുഭവപ്പെട്ടേക്കും. വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
അതേസമയം യുഎഇയുടെ ചിലഭാഗങ്ങളിലും താപനില 8 ഡിഗ്രി സെല്‍ഷ്യസ് വരെ താഴും. ദ്വീപുകളിലും വടക്കന്‍ എമിറേറ്റുകളിലും മഴ മുന്നറിയിപ്പുണ്ട്. വടക്ക് പടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 45 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുളളതിനാല്‍ യെല്ലോ അലർട്ട് നല്കിയിട്ടുണ്ട്. പൊടിക്കാറ്റ് വീശുന്നതിനാല്‍ കാഴ്ച പരിധി കുറയും.
https://www.facebook.com/Malayalivartha