രാജ്യം കൊടുംമഞ്ഞാൽ മൂടും..!! സൗദിയിൽ അനുഭവപ്പെടുന്ന കൊടും ശൈത്യത്തിന് പിന്നിലെ കാരണം, അധികാരികള്‍ നല്‍കുന്ന സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം...കാലാവസ്ഥാ കേന്ദ്രത്തില്‍ നിന്നുള്ള അപ്ഡേറ്റുകള്‍ നിരീക്ഷിക്കാനും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാനും താമസക്കാർക്ക് നിർദ്ദേശം...!!!
സൗദിയിൽ ഇത്തവണ കാലവാസ്ഥ നിരീക്ഷകരെ പോലും അത്ഭുതപ്പെടുത്തിയുള്ള മാറ്റങ്ങൾ ആണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. രാജ്യമൊന്നാകെ ഇപ്പോൾ തണുത്ത് വിറയ്ക്കുകയാണ്. വിവിധ ഭാഗങ്ങളില്‍ മഞ്ഞുവീഴ്ചയും ശക്തമാണ്. താപനില മൈനസ് ഡിഗ്രിയിലേക്ക് താഴുമെന്നാണ് മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ കുറഞ്ഞ താപനില പൂജ്യ ഡിഗ്രി സെല്‍ഷ്യസിനും -3 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും. തണുപ്പ് കാലത്തിന്റെ ആദ്യ പാദത്തില്‍ സൗദി അറേബ്യയില്‍ കടുത്ത തണുപ്പാകും ഇത്തവണ രേഖപ്പെടുത്തുകയെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി മുന്നറിയിപ്പ് നല്‍കി.
ശീത തരംഗം വീശിയടിക്കുന്നതിനാല്‍ അതിശൈത്യം അനുഭവപ്പെടുന്നു. പശ്ചിമേഷ്യന്‍ മേഖലയില്‍ വീശിയടിക്കുന്ന ശീതതരംഗമാണ് സൗദി അറേബ്യയിലും അനുഭവപ്പെടുന്നത്. സൗദി അറേബ്യയിലെ തബൂക്ക്, അല്‍ ജൗഫ്, ഹാഈല്‍ എന്നിവിടങ്ങളിലാണ് അതിശൈത്യം അനുഭവപ്പെടുന്നത്. വിവിധ ഭാഗങ്ങളില്‍ രാവിലെ കടുത്ത മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. അല്‍ ഖസീം, റിയാദ്, കിഴക്കന്‍ മേഖലകള്‍ എന്നിവിടങ്ങളില്‍ താപനില താഴും.നജ്‌റാൻ മേഖലയുടെ ചില ഭാഗങ്ങളിലും മക്ക, മദീന മേഖലകളിലും തണുത്ത കാലാവസ്ഥയും ചിലയിടങ്ങളിൽ നേരിയ മഴയും അനുഭവപ്പെട്ടേക്കാം.
കടല്‍ പ്രക്ഷുബ്ധമാകുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പില്‍ പറയുന്നു. അല്‍ ഖാസിം, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലേക്കും ശീത തരംഗത്തിന്റെ ആഘാതം വ്യാപിക്കും. അവിടെ താപനില 2 ഡിഗ്രി സെല്‍ഷ്യസിനും 5 ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ താഴ്ന്നേക്കാം. കാലാവസ്ഥാ കേന്ദ്രത്തില്‍ നിന്നുള്ള അപ്ഡേറ്റുകള്‍ നിരീക്ഷിക്കാനും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാനും ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ നല്‍കുന്ന സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാനും എന്‍സിഎം താമസക്കാരോട് അഭ്യര്‍ത്ഥിച്ചു.
കൂടാതെ, മക്കയുടെയും മദീനയുടെയും തീരപ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍, പ്രത്യേകിച്ച് പകല്‍ സമയങ്ങളില്‍ ശക്തമായ കാറ്റ് എത്താന്‍ സാധ്യതയുണ്ട്. പൊടിക്കാറ്റ് മക്കയുടെയും മദീനയുടെയും ചില ഭാഗങ്ങളെ ബാധിക്കുന്നത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ചില പ്രദേശങ്ങളില്‍ ഇതു കാരണം അന്തരീക്ഷത്തിലെ ദൃശ്യപരത കുറയാന്‍ സാധ്യതയുണ്ട്. എല്ലാ പൗരന്മാരോടും താമസക്കാരോടും തീര്‍ഥാടകരമായി വിശുദ്ധ നഗരങ്ങളില്‍ എത്തിയിട്ടുള്ള സന്ദര്‍ശകരോടും ജാഗ്രത പാലിക്കാനും വരാനിരിക്കുന്ന കാലാവസ്ഥയെ നേരിടാന്‍ തയ്യാറാകാനും കേന്ദ്രം ആഹ്വാനം ചെയ്തു.
https://www.facebook.com/Malayalivartha