രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനം, കുവൈത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേൽപ്പ്, അമീര്‍ ഉള്‍പ്പെടുന്ന ഭരണ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും, മലയാളികൾ അടക്കമുള്ള ഇന്ത്യൻ പ്രവാസികൾ ഏറെ പ്രതീക്ഷയിൽ...!!!
രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈത്തിലെത്തി. കുവൈത്ത് അമീര്‍ ശൈഖ് മിഷല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്‍റെ ക്ഷണം സ്വീകരിച്ച് എത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മള വരവേൽപ്പാണ് ഒരുക്കിയത്. 43 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശിക്കുന്നത്. 1981ല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി കുവൈത്ത് സന്ദര്‍ശിച്ചതിന് ശേഷം രാജ്യത്ത് എത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി.
മലയാളികൾ അടക്കമുള്ള ഇന്ത്യൻ പ്രവാസികൾ ഏറെ പ്രതീക്ഷയോടെയാണ് സന്ദർശനത്തെ നോക്കി കാണുന്നത്. അമീര്‍ ഉള്‍പ്പെടുന്ന ഭരണ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളുടെയും സഹകരണം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സന്ദർശനം. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ശക്തമായ ബന്ധം ഊട്ടിയുറപ്പിക്കുക ലക്ഷ്യമിട്ട് നടപ്പാക്കുന്ന നയതന്ത്ര മുന്നേറ്റം കൂടിയാണ് മോദിയുടെ കുവൈത്ത് സന്ദര്‍ശനം.
വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന് പ്രധാനമന്ത്രിയുടെ ഈ സന്ദര്‍ശനം വഴിത്തിരിവാകുമെന്നാണ് വിലയിരുത്തുന്നത്. സന്ദർശനത്തിനിടെ സുപ്രധാന കരാറുകളിൽ ഒപ്പുവയ്ക്കുമെന്നും സൂചനകളുണ്ട്. കുവൈത്തിൽ നിന്ന് ഞായറാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരികെ മടങ്ങുക.
https://www.facebook.com/Malayalivartha