രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും അറബിക് വിവര്‍ത്തനങ്ങള്‍ കുവൈറ്റില്‍ പ്രകാശനം ചെയത് പ്രധാനമന്ത്രി നരേന്ദ്ര മോദി
രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും അറബിക് വിവര്‍ത്തനങ്ങള്‍ കുവൈറ്റില്‍ പ്രകാശനം ചെയത് പ്രധാനമന്ത്രി നരേന്ദ്ര മോദി . പ്രശസ്ത അറബിക് വിവര്‍ത്തകന്‍ അബ്ദുള്ള അല്‍ ബാറൂണ്‍ ആണ് ഇന്ത്യന്‍ ഇതിഹാസങ്ങള്‍ മൊഴിമാറ്റിയത്.
ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചത് പ്രമുഖ കുവൈത്തി പ്രസാധകനായ അബ്ദുള്‍ ലത്തീഫ് അല്‍ നസീഫ് ആണ്. തന്നെ സംബന്ധിച്ചിടത്തോളം പ്രസാധകജീവിതത്തിലെ വലിയൊരു അംഗീകാരമാണ് ഇന്ത്യന്‍ ഇതിഹാസങ്ങള്‍ മൊഴിമാറ്റി പ്രസിദ്ധീകരിക്കാനായി സാധിച്ചതെന്നും മോദി സന്തുഷ്ടനാണെന്നറിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ടെന്നും രണ്ടു ഗ്രന്ഥങ്ങളിലും മോദി തന്റെ ഒപ്പു പതിപ്പിച്ചുവെന്നും പ്രസാധകന്‍ പറഞ്ഞു.
വിവര്‍ത്തനത്തിനായി എത്ര വര്‍ഷം വേണ്ടി വരുമെന്ന് പ്രധാനമന്ത്രി ചോദിച്ചിരുന്നുവെന്നും രണ്ടുവര്‍ഷവും എട്ടുമാസവുമെടുത്താണ് വിവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതെന്നും അബ്ദുള്ള അല്‍ ബാറൂണ്‍ മാധ്യമങ്ങളോട് പറഞ്ഞു. അബ്ദുള്ള ബാറൂണും അബ്ദുള്‍ ലത്തീഫ് അല്‍ നസീഫും ചേര്‍ന്ന് മുപ്പതോളം ഇതിഹാസഗ്രന്ഥങ്ങള്‍ നേരത്തെ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിരുന്നു. പ്രധാനമന്ത്രിയുടെ 'മന്‍ കി ബാത്ത്' എന്ന റേഡിയോ പരിപാടിയില്‍ അദ്ദേഹം വിവര്‍ത്തകനെയും പ്രസാധകനെയും കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ടായിരുന്നു.
അതേസമയം 43 വര്‍ഷത്തിനുശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കുവൈറ്റ് സന്ദര്‍ശിക്കുന്നത് .
https://www.facebook.com/Malayalivartha