സൗദിയിൽ ഈ പണി കാണിച്ച് തുടരാനാകില്ല, സുരക്ഷാ പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥന് കൃത്യമായി മറുപടി നൽകാതെ മോശമായി പെരുമാറി, സംശയകരമായ സാഹചര്യത്തിൽ യുവതിക്കൊപ്പം കണ്ടെത്തിയ മലയാളി യുവാവിനെ നാടുകടത്തി..!!!
തങ്ങളുടെ രാജ്യത്തെ നിയമങ്ങൾ പാലിക്കുന്നവർ ഇവിടെ തുടർന്നാൽ മതിയെന്ന കർശന നിലപാട് ഗൾഫ് രാഷ്ട്രങ്ങൾക്കുണ്ട്. ഇത് പാലിക്കാത്ത പ്രവാസികളെ നാടുകടത്തുകയാണ് രീതി. നിയമങ്ങൾ പാലിക്കുക മാത്രമല്ല, മാന്യമായി പെരുമാറിയില്ലെങ്കിലും ഇനി സൗദിയിൽ തുടരാനാകില്ല. അത്തരമൊരു സംഭവമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സൗദിയിൽ മലയാളി യുവാവിനെ നാടുകടത്തി. രണ്ടുമാസങ്ങൾക്ക് മുൻപുണ്ടായ സംഭവത്തെ തുടർന്ന് പൊലീസ് പിടിയിലായിരുന്ന കോഴിക്കോട് സ്വദേശിയാണ് നാടുകടത്തപ്പെട്ടത്. സുരക്ഷാ പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥനോട് സഹകരിക്കാതെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനാണ് നടപടി.
സംശയകരമായ സാഹചര്യത്തിൽ യുവതിക്കൊപ്പം കണ്ടെത്തിയ യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥൻ ചോദ്യം ചെയ്തപ്പോൾ ഉദ്യോഗസ്ഥനോട് മോശമായി പെരുമാറുകയും കൃത്യമായി മറുപടി നൽകുവാനും യുവാവ് തയ്യാറായില്ലെന്നുമാണ് റിപ്പോർട്ടുകൾ. പ്രവാസി മലയാളി യുവാവ് കൃത്യമായ ഉത്തരം നൽകാത്തതിനാൽ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പരിശോധനയുടെ ഭാഗമായി എത്തുന്ന സുരക്ഷാ ഉദ്യോഗസ്ഥൻമാരുടെ ചോദ്യങ്ങൾക്ക് കൃത്യമായും വ്യക്തതയോടും ഉത്തരങ്ങൾ നൽകാനും ബാധ്യസ്ഥരാണ്. പരിശോധനയ്ക്കും ഉത്തരങ്ങൾ നൽകുന്നതിനും സ്വദേശിയെന്നോ വിദേശിയെന്നോ എന്നുള്ള വ്യത്യാസവുമില്ല എന്നുമാത്രമല്ല, മറുപടി നൽകുന്നതിന് പകരം മോശമായി പെരുമാറുന്നത് കുറ്റകരമാണ്.
പരിശോധനയുമായി സഹകരിക്കാത്തതിനും പൊലീസ്, സുരക്ഷാ ഉദ്യോഗസ്ഥരുടെയുമൊക്കെ ജോലിക്ക് തടസ്സം സൃഷ്ടിക്കുന്ന തരം പെരുമാറ്റമൊക്കെ ശിക്ഷാർഹമാണ്. ഈ സംഭവം പ്രവാസികൾക്കെല്ലാം ഒരു മുന്നറിയിപ്പാണ്. ഇത്തരത്തിൽ പരിശോധനയ്ക്കെത്തുന്ന സുരക്ഷ ഉദ്യോഗസ്ഥരോട് സഹരിക്കുകയും അവർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകുകയും വേണം. ഏതു സാഹചര്യത്തും പരിശോധനയ്ക്ക് എത്തുന്ന ഉദ്യോഗസ്ഥരുമായി സഹകരിക്കുക.
കൂടാതെ സർക്കാർ, പൊലീസ്, സൈന്യം പോലുള്ളവയുടെ ആസ്ഥാന ഇടങ്ങളുടേയും ഫൊട്ടോഗ്രഫി നിരോധനമുളളയിടങ്ങളിലുമൊക്കെ സെൽഫി എടുക്കുന്നതും മൊബൈലിൽ ചിത്രീകരിക്കുന്നതുമൊക്കെ കുറ്റകരമാണെന്നതും പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യമാണ്. സൗദിയിൽ വിവിധ നിയമലംഘനങ്ങളിൽ അറസ്റ്റിലാവുന്ന പ്രവാസികളുടെ എണ്ണം ഓരോ ആഴ്ച്ചയും ഉയരുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡിസംബര്‍ 12നും 18നും ഇടയിലുള്ള ദിവസങ്ങളിൽ അധികൃതര്‍ നടത്തിയ സുരക്ഷാ പരിശോധനകളില്‍ പിടിയിലായത് 20,159 പ്രവാസികളാണ്.
ഇതില്‍ ഇന്ത്യന്‍ പ്രവാസികളും ഉള്‍പ്പെടും. അതിന്റെ തൊട്ടുമുമ്പുള്ള ആഴ്ചക 19,831 പ്രവാസികളായിരുന്നു അറസ്റ്റിലായത്. നേരത്തേ അറസ്റ്റിലായി കരുതല്‍ തടങ്കലില്‍ കഴിയുന്ന 9,461 പ്രവാസികളെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ സൗദിയില്‍ നിന്ന് നാടുകടത്തിയതായും സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തൊട്ടു മുമ്പത്തെ ആഴ്ചയും 9,893 പേരെ സൗദി അധികൃതര്‍ നാടുകടത്തിയിരുന്നു. വിസ, തൊഴില്‍, അതിര്‍ത്തി രക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനാണ് ഇത്രയേറെ പ്രവാസികള്‍ സുരക്ഷാ ഏജന്‍സികളുടെ നേതൃത്വത്തില്‍ നടത്തിയ റെയിഡില്‍ പിടിയിലായതെന്ന് മന്ത്രാലയം അറിയിച്ചു.
ഈ മാസം 12നും 18നും ഇടയിൽ അറസ്റ്റിലായവരിൽ 11,302 പേര്‍ രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്നവരാണെന്ന് അധികൃതര്‍ അറിയിച്ചു. 5,652 പേര്‍ അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനും 3,205 പേര്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിനുമാണ് പിടികൂടപ്പെട്ടത്. അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ച് രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ചതിന് 1,861 പേരെയാണ് സുരക്ഷാ അധികൃതര്‍ പിടികൂടിയത്. ഇവരില്‍ 65 ശതമാനം എത്യോപ്യക്കാരും 33 ശതമാനം യെമനികളും ബാക്കി രണ്ടു ശതമാനം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്.
ആവശ്യമായ രേഖകളില്ലാതെ അനധികൃതമായി രാജ്യത്തിന് പുറത്തേക്ക് അതിര്‍ത്തികള്‍ വഴി കടക്കാന്‍ ശ്രമിച്ച 112 പേരെയും അധികൃതര്‍ പിടികൂടി.പുതുതായി അറസ്റ്റിലായവരെ കൂടാതെ 29,540 പ്രവാസികള്‍ വിവിധ നിയമലംഘനങ്ങളുടെ പേരില്‍ നിയമനടപടികള്‍ നേരിടുന്നതായും അധികൃതര്‍ അറിയിച്ചു. ഇവരില്‍ 20,337 പേരെ നാട്ടിലേക്കുള്ള യാത്രാരേഖകള്‍ ശരിയാക്കുന്നതിനായി ബന്ധപ്പെട്ട നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫര്‍ ചെയ്തിട്ടുണ്ട്. 3,425 പേര്‍ക്ക് അവരുടെ യാത്രാ ബുക്കിങ് അന്തിമമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
https://www.facebook.com/Malayalivartha