Widgets Magazine
26
Dec / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലയാള സാഹിത്യ ലോകത്തെ അതുല്യപ്രതിഭ അന്തരിച്ച എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായരുടെ മൃതദേഹം പൊതു ദര്‍ശനത്തിനു ശേഷം വൈകുന്നേരം അഞ്ചിന് മാവൂര്‍ റോഡ് ശ്മശാനത്തില്‍ സംസ്‌കരിക്കും


ബാബ വംഗയുടെ പ്രവചനങ്ങൾ...2024 ൽ നടക്കുമെന്ന വം​ഗ പ്രവചിച്ച സംഭവങ്ങളാണ് ചർ‌ച്ചയാവുന്നത്...2025ൽ സംഭവിക്കാൻ‌ പോകുന്ന കാര്യങ്ങളെക്കുറിച്ചും ബാബ വംഗ പ്രവചനങ്ങൾ നടത്തിയിട്ടുണ്ട്...


പുരുഷന്മാരെ മാത്രം തേടിപ്പിടിച്ച് കൊല്ലുന്ന സീരിയൽ കില്ലർ...കഴിഞ്ഞ 18 മാസത്തിനിടെ 11പേരെ കൊലപ്പെടുത്തി... ലൈംഗികമായി ദുരുപയോഗം ചെയ്യാനും കൊള്ളയടിക്കാനും ശ്രമിക്കും..


ആർ. എസ്. എസ് നേതാവായിരുന്ന രാജേന്ദ്ര വിശ്വനാഥ് ആർലെകറെ കേരള ഗവർണർ ആക്കിയതിന് പിന്നിൽ... നരേന്ദ്രമോദിക്കും അമിത് ഷാക്കും ഒരു ലക്ഷ്യമുണ്ട്... പിണറായി വിജയനുള്ള യമണ്ടൻ പണിയാണ് ഇത്...


എം.ആര്‍.അജിത്കുമാര്‍ തനിക്കെതിരെ കള്ളമൊഴി നല്‍കിയെന്ന, ഇന്റലിജന്‍സ് എഡിജിപി പി.വിജയന്റെ പരാതി..സര്‍ക്കാരിന് തലവേദനയാകുന്നു... പി. വിജയന്‍ കോടതിയെ സമീപിക്കാന്‍ ആലോചിക്കുകയാണ്..

ഇത് പ്രവാസികൾക്കുള്ള അവസാനത്തെ അവസരം, പൊതുമാപ്പ് കാലാവധിക്ക് ശേഷവും രാജ്യത്ത് തുടർന്നാൽ ആജീവനാന്ത വിലക്കേർപ്പെടുത്തി യുഎഇയിൽ നിന്ന് നാടുകടത്തും, നാട്ടിലേക്ക് പോകേണ്ടവർ എത്രയും വേഗം രേഖകൾ ശരിയാക്കി മടങ്ങണമെന്ന് മുന്നറിയിപ്പ്, ജനുവരി 1 മുതൽ കർശന പരിശോധന...!!!

25 DECEMBER 2024 05:47 PM IST
മലയാളി വാര്‍ത്ത

More Stories...

മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത, യുഎഇയിൽ അസ്ഥിര കാലാവസ്ഥ വ്യാഴാഴ്ച്ച വരെ തുടരും

ജോലിയിൽ നിന്ന് വിരമിച്ചവർക്കും യുഎഇയിൽ തുടരാം, പ്രവാസികൾക്കായി അഞ്ച് വർഷത്തെ റെസിഡൻസി വിസ അവതരിപ്പിച്ചു, അപേക്ഷകർ പാലിക്കേണ്ട മാനദണ്ഡങ്ങൾ എന്തെല്ലാമെന്ന് നോക്കാം

കൃത്യമായ മാർഗനിർദ്ദേശങ്ങൾ പാലിക്കണം, യുഎഇ സന്ദർശന വിസ നിയമങ്ങൾ പാലിക്കാത്ത അപേക്ഷകൾ കൂട്ടത്തോടെ തള്ളി, വിസ നിരസിക്കാനുള്ള കാരണം വ്യക്തമാക്കി ഇമിഗ്രേഷന്‍ അധികൃതര്‍...!!

എല്ലാം ഞൊടിയിടയിൽ, ദുബൈ വിമാനത്താവളത്തിൽ കസ്റ്റംസ് ക്ലിയറൻസ് ലഭിക്കാൻ ഇനി നാല് മിനിറ്റിൽ താഴെ മതി, യാത്രക്കാർക്കായി പുതിയ ആപ്പ് പുറത്തിറക്കി, വരും ദിവസങ്ങളിലെ വൻ തിരക്ക് കണക്കിലെടുത്ത് എയർപോർട്ടിലെ ഇൻസ്പെക്ടർമാരുടെ ടീമിനെ വിപുലീകരിച്ചു...!!

കുവൈത്ത് സന്ദർശനം വെറുതെയായില്ല, പ്രവാസികൾക്ക് വലിയ ഊർജ്ജം പകരുന്ന ചരിത്ര സന്ദർശനത്തിൽ ആ 4 ലക്ഷ്യം നേടിയെടുത്ത് മോദി, ബയാന്‍ കൊട്ടാരത്തില്‍ അമീറുമായുള്ള കൂടിക്കാഴ്ച്ചയിൽ ഒപ്പുവച്ചത് ഈ കരാറുകളിൽ, ഇന്ത്യ സന്ദർശിക്കാൻ അമീറിനെ ക്ഷണിച്ച് പ്രധാനമന്ത്രി

യുഎഇയിൽ അനധികൃതമായി കഴിയുന്ന പ്രവാസികൾക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനുള്ള അവസാന അവസരമായ പൊതുമാപ്പ് അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഇനിയൊരിളവ് പ്രതീക്കേണ്ടതില്ലെന്ന് മുന്നറിയിപ്പ് നൽകികൊണ്ടാണ് പ്രവാസികൾക്കുള്ള പൊതുമാപ്പ് കാലാവധി യുഎഇ ഡിസംബർ 31വരെ നീട്ടി നൽകിയത്. ഇതിന് ശേഷവും നിയമലംഘകർ രാജ്യത്ത് തുടർന്നാൽ കർശന നടപടിയുണ്ടാകുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. അനധികൃത താമസക്കാർ എത്രയും വേഗം താമസം നിയമവിധേയമാക്കുകയോ രാജ്യം വിട്ടുപോവുകയോ ചെയ്യണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി ആവശ്യപ്പെട്ടു.

നിയമലംഘകർക്കു രേഖകൾ ശരിയാക്കി യുഎഇയിൽ തുടരാനോ രാജ്യം വിട്ടുപോകാനോ മതിയായ കാലയളവ് നൽകിയതായും പൊതുമാപ്പ് ഇനി നീട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. വിസ കാലാവധി കഴിഞ്ഞവർക്ക് താമസം നിയാമനുസൃതമാക്കാനും പിഴ കൂടാതെ നാട്ടിലേക്ക് മടങ്ങാനുമായി സെപ്റ്റംബർ ഒന്ന് മുതലാണ് യുഎഇ പൊതുമാപ്പ് പ്രഖ്യാപിച്ചത്. രണ്ട് മാസത്തേക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് പിന്നീട് ഡിസംബർ 31 വരെ നീട്ടുകയായിരുന്നു. ഇപ്പോഴുള്ളത് അവസാനത്തെ അവസരമാണെന്നും അവശേഷിക്കുന്ന നിയമലംഘകർ എത്രയും വേഗം പൊതുമാപ്പ് പ്രയോജനപ്പെടുത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടു. പൊതുമാപ്പ് കാലയളവിൽ രാജ്യം വിടുന്നവർക്ക് പുതിയ വിസയിൽ ഏത് സമയത്തും യുഎഇയിൽ തിരിച്ചുവരാൻ അനുമതിയുണ്ടെന്നും ഓർമിപ്പിച്ചു.

കാലാവധി അവസാനിച്ച ശേഷം പോകണമെങ്കിൽ നിയമലംഘന കാലയളവിലെ മുഴുവൻ പിഴയും നൽകേണ്ടിയും വരും. 31ന് ശേഷം യുഎഇയിൽ തുടരുന്ന നിയമലംഘകരെ കണ്ടെത്താൻ ജനുവരി 1 മുതൽ പരിശോധന ഊർജിതമാക്കുമെന്നും അറിയിപ്പുണ്ട്. പിടിക്കപ്പെടുന്നവരിൽനിന്ന് പിഴ ഈടാക്കും. ആജീവനാന്ത വിലക്കേർപ്പെടുത്തി നാടുകടത്തുകയും ചെയ്യും. ഇത്തരക്കാർക്ക് പിന്നീട് ഒരിക്കലും യുഎഇയിലേക്ക് തിരിച്ചുവരാനാകില്ല.

തൊഴിൽ, താമസ രേഖകൾ നിയമാനുസൃതമാക്കാൻ ഡിസംബർ 31 വരെ ആരും കാത്തുനിൽക്കരുത്. നാട്ടിലേക്ക് പോകേണ്ടവർ എത്രയും വേഗം രേഖകൾ ശരിയാക്കി പൊതുമാപ്പ് നേടണമെന്നും അധികൃതർ വ്യക്തമാക്കി. അപേക്ഷകർക്ക് കാലാവധിയുള്ള പാസ്പോർട്ട് അല്ലെങ്കിൽ എംബസികളോ കോൺസുലേറ്റോ നൽകുന്ന ഔട്ട്പാസോ ഉണ്ടായിരിക്കണമെന്നും എക്സിറ്റ് പെർമിറ്റ് ലഭിച്ച ശേഷമേ വിമാനടിക്കറ്റ് ബുക്ക് ചെയ്യാവൂ എന്നും അധികൃതർ പറഞ്ഞിട്ടുണ്ട്. അവസാനദിവസങ്ങളിലെ തിരക്ക് ഒഴിവാക്കാൻ നേരത്തേ നടപടിക്രമങ്ങൾ പൂർത്തിയാക്കാം.

എക്സിറ്റ് പാസ് ലഭിച്ചവർക്ക് രാജ്യം വിടാൻ 14 ദിവസത്തെ സാവകാശമാണ് നൽകിയിരുന്നത്. എന്നാൽ 31ന് പൊതുമാപ്പ് അവസാനിക്കുന്നതിനാൽ അതിന് മുൻപുതന്നെ രാജ്യം വിടണമെന്നാണ് നിർദേശം. കാരണം വിമാന ടിക്കറ്റ് നിരക്ക് ഉയർന്ന് കൊണ്ടിരിക്കുന്നതിനാൽ പൊതുമാപ്പ് ലഭിച്ചാലും നാട്ടിൽ പോകാനാകാത്ത സാഹചര്യം ഉണ്ടാകും. ക്രിസ്മസ്, പുതുവർഷ ഉത്സവകാലവും ശൈത്യകാല അവധിയുമായതിനാൽ വിദേശ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളിൽ തിരക്കും നിരക്കും കൂടുതലാണ്. അതിനാൽ പുതുവർഷത്തലേന്ന് വരെ തീരുമാനമെടുക്കാനുള്ള സമയം പ്രവാസികൾക്ക് ഉണ്ടെങ്കിലും അതുവരെ കാത്തുനിൽക്കുന്നത് അത്ര ഉചിതമല്ല.

മാത്രമല്ല പൊതുമാപ്പ് കാലാവധി അവസാനിച്ച ശേഷം അനധികൃത താമസക്കാരെ നിയമിക്കുന്ന തൊഴിലുടമകൾക്ക് 10 ലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചിരുന്നു. നാട്ടിലേക്കുള്ള എക്സിറ്റ് വിസ അധികൃതരിൽ നിന്ന് ലഭിച്ചു കഴിഞ്ഞാൽ 14 ദിവസം കൂടി രാജ്യത്ത് തങ്ങാൻ കഴിയും. ഈ എക്സിറ്റ് പെർമിറ്റ് പൊതുമാപ്പ് കാലാവധിക്കുള്ളിലാണ് തീരുന്നതെങ്കിൽ ഡിസംബർ 31 വരെ യാത്രാനുമതി ലഭിക്കും. എന്നാൽ ഡിസംബർ 31 പിന്നിട്ടാൽ ഈ ആനുകൂല്യം ഇല്ലാതാകുകയും പിഴ ഒടുക്കേണ്ടി വരികയും ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയാള സാഹിത്യ ലോകത്തെ അതുല്യപ്രതിഭ അന്തരിച്ച എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായരുടെ മൃതദേഹം പൊതു ദര്‍ശനത്തിനു ശേഷം വൈകുന്നേരം അഞ്ചിന് മാവൂര്‍ റോഡ് ശ്മശാനത്തില്‍ സംസ്‌കരിക്കും  (21 minutes ago)

മലയാള സാഹിത്യത്തില്‍ നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി: എം.ടി വാസുദേവന്‍ നായരുടെ മരണത്തില്‍ സംസ്ഥാനത്ത് രണ്ട് ദിവസം ദുഖാചരണം ആചരിക്കും; എല്ലാ സര്‍ക്കാര്‍ പരിപാടികളും മാറ്റിവെച്ചു  (7 hours ago)

മലയാളത്തിന്റെ പ്രിയ എഴുത്തുകാരന് വിട...  (8 hours ago)

ജീവനക്കാരിയോട് മോശമായി പെരുമാറിയ അഡീഷണല്‍ ജില്ലാ ജഡ്ജിയെ സസ്‌പെന്‍ഡ് ചെയ്തു  (8 hours ago)

ക്രിസ്മസ് ദിനത്തില്‍ തിരുവനന്തപുരത്ത് കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മരിച്ചു  (8 hours ago)

പന്തളത്തുനിന്നു കാണാതായ 17-കാരിയേയും 19-കാരനെയും പോലീസ് കണ്ടെത്തി  (9 hours ago)

ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത സംഭവം: വഴിയോര കച്ചവടക്കാരനായ പ്രതി പൊലീസ് പിടിയില്‍  (9 hours ago)

അമ്മത്തൊട്ടിലില്‍ ക്രിസ്തുമസ് പുലരിയില്‍ ലഭിച്ച കുഞ്ഞിന് പേരിട്ടു:സ്നിഗ്ദ്ധ, ശിശുക്ഷേമ സമിതിയില്‍ നറുക്കെടുപ്പിലൂടെയാണ് കുഞ്ഞിന്റെ പേര് തീരുമാനിച്ചത്; ഈ വര്‍ഷം ഇതുവരെ 22 കുഞ്ഞുങ്ങളെയാണ് തിരുവനന്തപുരത്  (9 hours ago)

ബലാത്സംഗക്കാരെയും കൊലപാതകികളെയും വെറുതെ വിടില്ല: വധശിക്ഷ നടപ്പിലാക്കാന്‍ താന്‍ നീതിന്യായ വകുപ്പിന് നിര്‍ദ്ദേശം നല്‍കുമെന്ന് ട്രംപ്  (9 hours ago)

തിയേറ്ററില്‍ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവം: അല്ലു അര്‍ജുനും പുഷ്പ 2 വിന്റെ നിര്‍മ്മാതാക്കളും ചേര്‍ന്ന് 2 കോടി നഷ്ടപരിഹാരം പ്രഖ്യാപിച്ചു  (11 hours ago)

കാമ്പസിനുള്ളില്‍വെച്ച് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഒപ്പമുണ്ടായിരുന്ന ആണ്‍ സുഹൃത്തിനെ ആക്രമിക്കുകയും ചെയ്തതായി പരാതി  (12 hours ago)

ജോലിയില്‍നിന്ന് പിരിച്ചുവിട്ടതില്‍ മനംനൊന്ത് റിസോര്‍ട്ടിന് തീയിട്ട് ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു  (12 hours ago)

കാണാതായ എട്ട് വയസുകാരിയെ ഡല്‍ഹിയിലെ ആര്‍മി കന്റോണ്‍മെന്റ് ഏരിയയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി  (12 hours ago)

വയനാട് ഡിസിസി ട്രഷററെയും രോഗബാധിതനായ മകനെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തി  (12 hours ago)

പാര്‍ലമെന്റ് മന്ദിരത്തിന് സമീപം യുവാവ് സ്വയം തീകൊളുത്തി മരിക്കാന്‍ ശ്രമിച്ചു  (12 hours ago)

Malayali Vartha Recommends