കുവൈത്തിനെ നടുക്കിയ കൊലപാതകം, പിഞ്ച് കുഞ്ഞിനെ വാഷിംഗ് മെഷീനിലിട്ട് അതിക്രൂരമായി കൊലപ്പെടുത്തി, വീട്ടുജോലിക്കാരി അറസ്റ്റിൽ
ഗൾഫ് രാജ്യങ്ങളിൽ കൊലപാതകം ഉൾപ്പെടെയുള്ള ക്രൂരകൃത്യങ്ങൾക്ക് കടുത്ത ശിക്ഷയാണ് വിധിക്കുന്നത്. സൗദിയിലാണെങ്കിൽ വധശിക്ഷയിൽ കുറഞ്ഞതൊന്നും വിധിക്കാറില്ല. എന്നിട്ടും കൊലപാതകങ്ങളും മറ്റ് കുറ്റകൃത്യങ്ങളും വിരളമായി നടക്കാറുണ്ട്. കഴിഞ്ഞദിവസം കുവൈത്തിനെ ഞെട്ടിച്ചു കൊണ്ടാണ് ഒരു കൊലപാതകം നടന്നത്. പിഞ്ച് കുഞ്ഞിനെ വീട്ടുജോലിക്കാരി അതിക്രൂരമായി കൊലപ്പെടുത്തി. ഒന്നര വയസ്സുള്ള കുഞ്ഞിനെ വാഷിംഗ് മെഷീനിൽ ഇട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ വീട്ടുജോലിക്കാരിയായ ഫിലിപ്പീനി സ്വദേശിനി അറസ്റ്റിലായി.
പിഞ്ചുകുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ കുവൈത്ത് സമൂഹം ഞെട്ടലിലാണ്. ഇന്നലെ മുബാറക് അൽ കബീർ ഗവർണറേറ്റിലെ സ്വദേശിയുടെ വീട്ടിലാണ് ക്രൂര കൊലപാതകം അരങ്ങേറിയത്. ഒന്നര വയസ്സുള്ള കുഞ്ഞിൻറെ നിലവിളി കേട്ട് മാതാപിതാക്കൾ ഓടിയെത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയാണ്. കുഞ്ഞ് വാഷിംഗ് മെഷീനിൽ കിടന്ന് പിടയുന്നതാണ് സ്വദേശി ദമ്പതികൾ കണ്ടത്. അതിവേഗം തന്നെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും കുഞ്ഞിനെ പുറത്തെടുത്ത് ഉടൻ തന്നെ സമീപത്തെ ജാബിർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
അടിയന്തര ശുശ്രൂഷ നൽകിയെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തുടർന്ന് രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വീട്ടുജോലിക്കാരിയായ ഫിലിപ്പീനി സ്വദേശിനിയെ അറസ്റ്റ് ചെയ്തത്. എന്താണ് ഇത്തരത്തിൽ ഒരു കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്നാണ് പ്രധാനമായും ഇനി അറിയേണ്ടത്. സംഭവത്തിൽ വിശദമായ ചോദ്യം ചെയ്യാൻ നടന്നുവരികയാണെന്ന് ആഭ്യന്തരമന്ത്രാലയം അധികൃതർ അറിയിച്ചു.
സംഭവത്തെ വലിയ ഗൗരവത്തോടെ തന്നെയാണ് കുവൈറ്റ് ആഭ്യന്തരമന്ത്രാലയവും നോക്കി കാണുന്നത്. ഇന്ത്യക്കാർ ധാരാളമുള്ള കുവൈറ്റിൽ കുഞ്ഞുങ്ങളെ നോക്കുന്നതിനായി മറ്റും വിവിധ രാജ്യക്കാരെ ജോലിക്ക് വയ്ക്കാറുണ്ട്. ഈ സംഭവത്തോടെ മലയാളികൾ അടക്കമുള്ള പ്രവാസി കുടുംബങ്ങൾ ഭീതിയിലാണ്. ഇത്തരമൊരു സംഭവത്തെ കുവൈറ്റ് പോലെ ഒരു ഗൾഫ് രാജ്യം ലാഘവത്തോടെ കാണാതെ മറിച്ച് പരമാവധി ശിക്ഷ വിധിക്കാനാണ് സാധ്യത.
https://www.facebook.com/Malayalivartha