കടല്‍ മാര്‍ഗം മയക്ക് മരുന്ന് കടത്താൻ ശ്രമം, കുവൈത്തിൽ പിടിയിലായ മൂന്ന് പേര്‍ക്ക് വധശിക്ഷ
കുവൈത്തിലേക്ക് ലഹരി മരുന്ന് കടത്താൻ ശ്രമിച്ച കേസിൽ പിടിയിലായ മൂന്ന് പേര്‍ക്ക് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. രണ്ട് ഇറാന്‍ സ്വദേശികളും പൗരത്വരഹിത വിഭാഗത്തിൽ ഉൾപ്പെട്ട ഒരാൾക്കുമാണ് ജഡ്ജി അബ്ദുള്ള അല്‍ ആസ്മി വധശിക്ഷ വിധിച്ചത്.
ഇവർ കടല്‍ മാര്‍ഗം മയക്ക് മരുന്ന് കുവൈത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ ആഭ്യന്തര മന്ത്രാലയ അധികൃതര്‍ പിടികൂടുകയായിരുന്നു. 160 കിലോ ഹാഷിഷ് ആണ് മൂവരും ചേർന്ന് കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ചത്. പ്രതികള്‍ കുറ്റം സമ്മതിച്ചിരുന്നു.
https://www.facebook.com/Malayalivartha