യുഎഇയിൽ നേരിയ ഭൂചലനം, റിക്ടര്‍ സ്കെയിലിൽ 2.2 തീവ്രത രേഖപ്പെടുത്തി
യുഎഇയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലിൽ 2.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ശനിയാഴ്ച ആണ് അനുഭവപ്പെട്ടത്. ഉമ്മുല്‍ഖുവൈനിലെ ഫലാജ് അല്‍ മുല്ല പ്രദേശത്ത് പ്രാദേശിക സമയം വൈകിട്ട് 5.51നാണ് നാല് കിലോമീറ്റര്‍ ആഴത്തില്‍ ഭൂചലനം രേഖപ്പെടുത്തിയതെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിലെ നാഷണല്‍ സീസ്മിക് നെറ്റ്വര്‍ക്ക് സ്റ്റേഷൻസ് അറിയിച്ചു.
ആളപായമോ നാശനഷ്ടങ്ങളോ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല. ഭൂചലനത്തിന്റെ പ്രകമ്പനമോ പ്രത്യാഘാതമോ പ്രദേശത്ത് അനുഭവപ്പെട്ടില്ലെന്നും കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി.
https://www.facebook.com/Malayalivartha