പിടിയിലാകുന്ന നിയമലംഘകരായ പ്രവാസികളുടെ എണ്ണം ഉയരുന്നു, സൗദിയിൽ കഴിഞ്ഞ ഏഴ് ദിവസത്തിനിടെ പതിനായിരത്തിലേറെ നിയമലംഘകരെ നാടുകടത്തി...!!!
സൗദിയിൽ വിവിധ നിയമലംഘനങ്ങൾക്ക് പിടിയിലായ പതിനായിരത്തിലേറെ പ്രവാസി നിയമലംഘകരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തൊഴിൽ, വിസ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചവരാണിവർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞതിന് നേരത്തെ പിടിയിലായി നടപടിക്രമങ്ങളെല്ലാം പൂർത്തിയായ പ്രവാസികളെ കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ആണ് നാടുകടത്തിയത്.
ഇത് കൂടാതെ ഒരോ ആഴ്ച്ചയും പിടിയിലാകുന്ന നിയമലംഘകരായ പ്രവാസികളുടെ എണ്ണം ഉയരുകയാണ്. കഴിഞ്ഞയാഴ്ച്ചയിൽ പുതുതായി 23,100 പേരെ കൂടി പിടികൂടി. ഇതിൽ 21,800 പേരെ യാത്രാരേഖകൾ ശരിയാക്കി നാട്ടിലേക്കയക്കാൻ അതത് രാജ്യങ്ങളിലെ എംബസിയിലേക്ക് റഫർ ചെയ്തു. ഇവരിൽ 4,000ഓളം പേരുടെ യാത്രാരേഖകൾ പൂർത്തിയാക്കിയിട്ടുണ്ട്. രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് 1,536 പേരെ അറസ്റ്റ് ചെയ്തത്.
57 നിയമലംഘകർ സൗദി അറേബ്യയിൽനിന്ന് പുറത്തേക്ക് പോകാൻ ശ്രമിച്ച് പിടിക്കപ്പെട്ടവരാണ്. താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടു വരികയും അവർക്ക് അഭയം നൽകുകയും നിയമലംഘനത്തിന് കൂട്ടുനിൽക്കുകയും ചെയ്ത 23 പേരും അറസ്റ്റിലായിട്ടുണ്ട്. നടപടിക്രമങ്ങൾക്ക് വിധേയരായ പ്രവാസി നിയമ ലംഘകരുടെ ആകെ എണ്ണം 31,100 എത്തിയതായി അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha