റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് അപകടം, യുഎഇയിൽ മലയാളി യുവാവ് മരിച്ചു
യുഎഇയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. ഇടുക്കി നെടുങ്കണ്ടം ബാലഗ്രാം സ്വദേശിയായ പുളിമൂട്ടിൽ ജോൺസന്‍റെ മകൻ മനു പി. ജോൺസനാണ് ദുബായിൽ മരിച്ചത്. 39 വയസായിരുന്നു. ദുബായിലെ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു മനു.
ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് അപകടത്തിൽപെടുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കും. സംസ്കാരം പിന്നീട് ബാലഗ്രാം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽവെച്ച് നടക്കും. അമ്മിണിയാണ് മാതാവ്. ഭാര്യ: ഷേബ.
https://www.facebook.com/Malayalivartha