ഒമാനിൽ ഭൂചലനം, റിക്ടർ സ്‌കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തി
ഒമാനിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ദോഫാർ ഗവർണറേറ്റിലെ രണ്ടിടങ്ങളിൽ റിക്ടർ സ്‌കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. സലാലയിൽ നിന്ന് ഏകദേശം 190 കിലോമീറ്റർ വടക്കു-കിഴക്കായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
ശലീം വിലായത്തിലും ഹല്ലാനിയത്ത് ദ്വീപുകളിലുമാണ് തിങ്കളാഴ്ച രാവിലെ 11:45നാണ് ഭൂചലനമുണ്ടായതെന്ന് സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് ചെയ്തത്. ആളപായമോ നാശനഷ്ടമോ ഒന്നും തന്നെ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
https://www.facebook.com/Malayalivartha