സൗദിയിൽ കനത്ത നാശംവിതച്ച് പെരുംമഴ, റോഡുകൾ വെള്ളത്തിനടിയിലായതോടെ പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു, നിരവധി വാഹനങ്ങൾ ഒലിച്ചുപോയി, എയര്‍പോര്‍ട്ട് യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം, രാജ്യത്തുടനീളമുള്ള പ്രദേശങ്ങളില്‍ മഴ തുടരും...!!!
സൗദിയിൽ കനത്ത നാശംവിതച്ച് പെരും മഴയാണ് കഴിഞ്ഞ ദിവസം പെയ്തത്. ജിദ്ദയിലും മക്കയിലും മദീനയിലും കനത്ത മഴ അനുഭവപ്പെട്ടതോടെ പലയിടങ്ങളിലും വെള്ളം കയറി. റോഡുകൾ വെള്ളത്തിനടിയിലായതോടെ പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെടുകയും നിരവധി വാഹനങ്ങൾ ഒഴുകിപ്പോകുകയും ചെയ്തു. വെള്ളപ്പൊക്കത്തിൽ കാറുകൾ മുതൽ ബസുകൾ വരെ കുടുങ്ങിയ നിലയിലായിരുന്നു. മക്കയുടെ തെക്ക് കിഴക്കുള്ള അൽ-അവാലി പ്രദേശത്ത് നിരവധി കുട്ടികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.തുടർന്ന് പ്രദേശത്ത് മനുഷ്യച്ചങ്ങല തീർത്താണ് രക്ഷാപ്രവർത്തനം നടത്തിയത്.
ജിദ്ദ നഗരത്തില്‍ നേരത്തേ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. നിലവിൽ ഇത് ഓറഞ്ച് അലര്‍ട്ടിലേക്ക് മാറിയിട്ടുണ്ടെന്ന് നാഷണല്‍ സെൻ്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ശക്തമായ കാറ്റ്, ഏതാണ്ട് പൂജ്യം ദൃശ്യപരത, ഉയര്‍ന്ന തിരമാലകള്‍, ഇടിമിന്നല്‍, വെള്ളക്കെട്ട് എന്നിവയ്ക്കുമുള്ള സാധ്യതയും കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചു. പല പ്രദേശങ്ങളിലും മഴ തുടരുമെന്നും കേന്ദ്രം സ്ഥിരീകരിച്ചു. തങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അധികൃതര്‍ നല്‍കുന്ന ഉപദേശങ്ങളും മുന്നറിയിപ്പുകളും കര്‍ശനമായി പാലിക്കാന്‍ പൊതുജനങ്ങളോട് അത് ആഹ്വാനം ചെയ്തു. കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന കാലാവസ്ഥാ വിവരങ്ങള്‍ നിരീക്ഷിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
ജിദ്ദയിലെ മഴക്കാല സാഹചര്യം കണക്കിലെടുത്ത് ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് അതത് എയര്‍ കാരിയറുകളുമായി ബന്ധപ്പെട്ട് ഫ്‌ളൈറ്റ് ഷെഡ്യൂള്‍ അപ്ഡേറ്റുകള്‍ പരിശോധിക്കണമെന്നും അധികൃതര്‍ യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 2024 ഏപ്രിലിൽ ഗൾഫ് രാജ്യങ്ങളിൽ പെയ്ത റെക്കോർഡ് മഴയ്ക്ക് മാസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ ജിദ്ദയിൽ ശക്തമായ മഴ പെയ്തത്. റിയാദ്, അൽ-ബാഹ, തബൂക്ക് തുടങ്ങിയ നഗരങ്ങളും ശക്തമായ മഴയുടെ പ്രത്യാഘാതങ്ങളെ നേരിടുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
റാബിഗ് ഗവര്‍ണറേറ്റില്‍ ശക്തമായ ചുഴലിക്കാറ്റാണ് കഴിഞ്ഞ ദിവസം ആഞ്ഞടിച്ചത്. ഇത് മേഖലയിലെ തീരത്ത് തൊടുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ അസാധാരണ പ്രതിഭാസത്തെ കുറിച്ച് പഠിക്കാനുള്ള പദ്ധതികള്‍ നാഷണല്‍ സെൻ്റര്‍ ഓഫ് മെറ്റീരിയോളജി പ്രഖ്യാപിച്ച് കഴിഞ്ഞു.
എന്നാൽ ജിദ്ദ ഗവര്‍ണറേറ്റില്‍ ഇടത്തരം മുതല്‍ ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് എന്‍സിഎം വക്താവ് ഹുസൈന്‍ അല്‍ ഖഹ്താനി പറഞ്ഞു, രാജ്യത്തുടനീളമുള്ള പ്രദേശങ്ങളില്‍ മഴ തുടരും. എല്ലാവരും ജാഗ്രത പാലിക്കാനും നിര്‍ദേശങ്ങള്‍ പാലിക്കാനും മഴ പെയ്യുമ്പോള്‍ സുരക്ഷിത സ്ഥലങ്ങളില്‍ കഴിയാനും അദ്ദേഹം ആഹ്വാനം ചെയ്തു. ജസാന്‍ നഗരത്തിലും ഫറസാന്‍ ദ്വീപുകള്‍, അല്‍ ദര്‍ബ്, ബീഷ് എന്നിവിടങ്ങളിലും ശക്തമായ കാറ്റ് വീശുമെന്ന് എന്‍സിഎം മുന്നറിയിപ്പ് നല്‍കി.
ഇതുമൂലം തിരശ്ചീന ദൃശ്യപരത കുറയുകയും ഉയര്‍ന്ന തിരമാലകള്‍ ഉണ്ടാവുകയും ചെയ്യും. 40-49 കി.മീ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. മക്ക ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെൻ്റ് സെൻ്റര്‍, ഹൈവേകളില്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രതയോടെ മുന്നോട്ട് പോകണമെന്നും അപകടകരമായ തിരമാലകള്‍ കാരണം കടലില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ബീച്ച് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha