വെടിയേറ്റത് പന്ത്രണ്ട് തവണ, കുവൈത്തിൽ സ്വദേശി യുവാവിനെ കൊലപ്പെടുത്തിയ രാജകുടുംബാംഗത്തിന്റെ വധശിക്ഷ പരമോന്നത കോടതി ശരിവെച്ചു
കുവൈത്തിൽ സ്വദേശി യുവാവിനെ വെടിവെച്ചുകൊന്ന കേസിൽ രാജകുടുംബാംഗത്തിന് വിചാരണ കോടതി വിധിച്ച ശിക്ഷ രാജ്യത്തെ പരമോന്നത കോടതി ശരിവെച്ചു. അബ്ദുല്‍ അസീസ് അല്‍സഅ്തരിയെ കൊലപ്പെടുത്തിയ ഷെയ്ഖ് സ്വബാഹ് സാലിം അല്‍സ്വബാഹിനാണ് കോടതി വധശിക്ഷ വിധിച്ചത്. വിചാരണ കോടതി വിധിച്ച വധശിക്ഷ നേരത്തെ അപ്പീല്‍ കോടതി ശരിവെച്ചിരുന്നു. കൃത്യത്തിനു ശേഷം പ്രതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു.
എന്നാല്‍, വൈകാതെ പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. സ്വന്തം വീടിന് മുന്നില്‍ വെച്ച് അബ്ദുല്‍ അസീസ് അല്‍സഅ്തരിയെ പ്രതി യന്ത്രത്തോക്ക് ഉപയോഗിച്ച് പന്ത്രണ്ട് തവണ വെടിവയ്ക്കുകയായിരുന്നു. തിരിച്ചറിയപ്പെടാതിരിക്കാന്‍ ഹെല്‍മെറ്റ് ധരിച്ചെത്തിയാണ് ഷെയ്ഖ് സ്വബാഹ് സാലിം അല്‍സ്വബാഹ് കുറ്റകൃത്യം നടത്തിയത്.
എന്നാൽ പിന്നീട് പിടിയിലാകുകയും കുറ്റകൃത്യത്തിന് ഉപയോഗിച്ച തോക്ക് കസ്റ്റഡിയിലെടുക്കാനും സാധിച്ചു. അന്വേഷണം പൂര്‍ത്തിയാക്കിയ സുരക്ഷാ വകുപ്പുകള്‍ നിയമ നടപടികള്‍ക്ക് കേസ് പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു.
https://www.facebook.com/Malayalivartha