അറബ് രാജ്യങ്ങളെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച് വ്ലോഗർ, വ്യാജ അക്കൗണ്ട് ഉപയോഗിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ പ്രതിയെ തടവ് ശിക്ഷയ്ക്ക് ശേഷം നാടുകടത്താൻ വിധിച്ച് കുവൈത്ത്
അറബ് രാജ്യങ്ങളിലെ നിയമവ്യവസ്ഥയ്ക്ക് അനുസരിച്ച് താമസക്കാരായാലും സ്വദേശികളായാലും പെരുമാറണമെന്ന് വളരെ നിർബന്ധമുള്ള കാര്യമാണ്. ഇതിൽ ഏതെങ്കിലും തരത്തിലുള്ള ലംഘനം ഉണ്ടായാൽ ജയിൽ ശിക്ഷ കനത്ത പിഴ, നാടുകടത്തൽ എന്നിവയാണ് നടപടി. സോഷ്യൽ മീഡിയയിൽ എന്തും പോസ്റ്റ് ചെയ്യാമെന്ന ധാരണ ചിലർക്കുണ്ട്. എന്നാൽ അറബ് രാജ്യങ്ങളെ തൊട്ട് കളിച്ചാൽ പണിപിന്നാലെ വരും. സമൂഹമാധ്യങ്ങളിലൂടെ എന്തും എഴുതിവിടാമെന്ന് ഇനി ആരും കരുതേണ്ട. അറബ് രാജ്യങ്ങളായ കുവൈത്തിനെയും സൗദിയെയും യുഎഇയേയും സമൂഹമാധ്യമത്തിലൂടെ അപമാനിച്ച വിദേശിയായ വ്ലോഗർക്കുമേൽ കടുത്ത നടപടി എടുത്തിരിക്കുകയാണ്.
എക്സ് പ്ലാറ്റ്ഫോമിലെ വ്യാജ അക്കൗണ്ട് ഉപയോഗിച്ച് ഗൾഫ്, അറബ് രാജ്യങ്ങളെ ലക്ഷ്യമിട്ട് അപകീർത്തികരമായ പരാമർശങ്ങൾ പ്രതി പോസ്റ്റ് ചെയ്യുകയായിരുന്നു. പിന്നാലെ കുവൈത്ത് ക്രിമിനൽ കോടതി മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു. ദേശസുരക്ഷ സംബന്ധിച്ച് കുറ്റങ്ങൾ ചുമത്തിയാണ് പബ്ലിക് പ്രോസിക്യൂഷൻ നടപടി സ്വീകരിച്ചത്. തടവ് ശിക്ഷയ്ക്ക് ശേഷം നാടുകടത്താനും കോടതി വിധിച്ചിട്ടുണ്ട്. ബ്ലോഗറുടെ പേര് വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
ഒരു സിറിയൻ ബ്ലോഗർക്കാണ് ഇത്തരത്തിൽ കടുത്ത നടപടി നേരിടേണ്ടി വന്നത് എന്ന വിവരം മാത്രമാണ് പുറത്തുവന്നത്. പ്രവാസികൾക്കും ഇതൊരു മുന്നറിയിപ്പാണ്. അറബ് രാജ്യങ്ങളെ സമൂഹമാധ്യങ്ങളിലൂടെ മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ള കണ്ടെന്റുകൾ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് നേരിടേണ്ടി വരുന്ന നടപടികളെ കുറിച്ച് മനസിലാക്കണം.
അതേസമയം വിദ്വേഷപ്രസംഗം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങുകയാണ് യുഎഇ. തീവ്രവാദം, വിദ്വേഷപ്രചരണം, വിവേചനം എന്നിവ രാജ്യത്ത് നിന്ന് തുടച്ചുനീക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമപരിഷ്‌കാരവുമായി യുഎഇ രംഗത്തെത്തിയത്. പുതിയ നിയമമനുസരിച്ച് വിദ്വേഷപ്രസംഗം നടത്തുന്നവര്‍ക്ക് 5,00,000 ദിര്‍ഹം മുതല്‍ പത്ത് ലക്ഷം ദിര്‍ഹം വരെ പിഴയും ഒരുവര്‍ഷം തടവും ലഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
സമൂഹത്തില്‍ വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ സംസാരിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നവര്‍ക്ക് ശിക്ഷയുറപ്പാക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ ഓര്‍മ്മപ്പെടുത്തി. യുഎഇ നിയമത്തിലെ ആര്‍ട്ടിക്കിള്‍ ഏഴ് പ്രകാരം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉള്‍പ്പെടെയുള്ളവയിലൂടെ വിദ്വേഷ പ്രസംഗം പ്രോത്സാപ്പിക്കുന്നവര്‍ക്കും ശിക്ഷ ലഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha