ഇനി സൗദിയിലും ഗൂഗിൾ പേ സംവിധാനം, പദ്ധതി ഈ വർഷം തന്നെ രാജ്യത്ത് ആരംഭിക്കും, കരാറിൽ ഒപ്പുവച്ചു
പ്രവാസികൾക്ക് ഏറെ സൗകര്യപ്രദമായ ഗൂഗിൾ പേ സംവിധാനം ഗൾഫ് രാജ്യമായ സൗദി അറേബ്യയിലേക്കും ഉടനെത്തും. ദേശീയ പേയ്മെന്‍റ് സംവിധാനമായ മദാ വഴി ഈ വർഷം തന്നെ പദ്ധതി രാജ്യത്ത് ആരംഭിക്കുമെന്ന് സൗദി സെൻട്രൽ ബാങ്ക് വാർത്താകുറിപ്പിൽ അറിയിച്ചു. ഇതിനുള്ള കരാറിൽ സൗദി സെൻട്രൽ ബാങ്കും ഗൂഗിളും ഒപ്പുവച്ചു. സൗദി വിഷൻ 2030ന്‍റെ ഭാഗമായി രാജ്യത്തിന്‍റെ ഡിജിറ്റൽ പേയ്മെന്‍റ് മെച്ചപ്പെടുത്തുന്നതിനുള്ള സൗദി അറേബ്യയുടെ (സാമ) തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ കരാർ.
വിപുലമായ ഡിജിറ്റൽ പേയ്മെന്‍റ് സൊല്യൂഷനുകൾ വാഗ്ദാനം ചെയ്തുകൊണ്ടാണ് പദ്ധതി നടപ്പാക്കുക. ഗൂഗിള്‍ പേ വഴി ഉപയോക്താക്കള്‍ക്ക് സ്റ്റോറുകള്‍, ആപ്പുകള്‍, ഓണ്‍ലൈന്‍ എന്നിവ വഴി വ്യാപകമായും സുരക്ഷിതമായും ഇടപാടുകള്‍ നടത്തുവാന്‍ സാധിക്കും. ഗൂഗിള്‍ വാലറ്റ് ആപ്ലിക്കേഷന്‍ വഴി 'മദ' കാര്‍ഡുകളും മറ്റ് ഡിജിറ്റല്‍ ക്രെഡിറ്റ് കാര്‍ഡുകളും ഇനി മുതൽ ആഡ് ചെയ്യാനും സാധിക്കുന്നതായിരിക്കും.
https://www.facebook.com/Malayalivartha