പീഡന ശേഷം ഇരയെ കുത്തിക്കൊന്നു, കുവൈത്തിൽ ഇന്ത്യക്കാരന് വധശിക്ഷ
കുവൈത്തിൽ ഇന്ത്യക്കാരന് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. കൊലപാതക കേസിൽ ആണ് കോടതി വിധി. ആസൂത്രിതമായ കൊലപാതകം ആണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്.
ഫർവാനിയ പ്രദേശത്താണ് കൊലപാതകം നടന്നത്. താമസസ്ഥലത്ത് ചെന്ന് ഇരയെ പീഡിപ്പിച്ച ശേഷം പ്രതി കുത്തിക്കൊല്ലുകയായിരുന്നു. കൊലപാതകം തെളിഞ്ഞതോടെയാണ് പ്രതിക്ക് വധശിക്ഷ നൽകി കൊണ്ടുള്ള കോടതിയുടെ സുപ്രധാന വിധി.
https://www.facebook.com/Malayalivartha